ഉയർന്ന പലിശ നിരക്കും ആനുകൂല്യങ്ങളും വേണോ? ഏത് ബാങ്കിലെ സേവിം​ഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാം?

വലിയ തുക സേവിം​ഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? നിക്ഷേപിക്കുന്നതിനു മുന്നേ ഏത് ബാങ്കിലെ സേവിം​ഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കണം. നിലവിൽ എല്ലാ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളിലെല്ലാം സേവിം​ഗ്സ് അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ട്. അവ തിരഞ്ഞെടുക്കുന്നതിനു മുന്നേ ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം, സേവനം, മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ പരിശോധിക്കേണ്ടതുണ്ട്. അതിനാൽ സേവിം​ഗ്സ് അക്കൗണ്ടിനുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് വിശദമായി അറിയാം;

എങ്ങനെ സേവിം​ഗ്സ് അക്കൗണ്ടിനുള്ള ബാങ്ക് തിരഞ്ഞെടുക്കാം?

ആദ്യം ബാങ്കിന്റെ ക്രെഡിറ്റ് യോഗ്യതയും സാമ്പത്തിക ആരോഗ്യവും പരിശോധിക്കണം. നല്ല ക്രെഡിറ്റ് റേറ്റിംഗ്, നല്ല മൂലധന പര്യാപ്തത അനുപാതം, നല്ല ലാഭക്ഷമത എന്നിവയുള്ള ബാങ്കുകൾക്ക് പ്രാധാന്യം നൽകുക. നന്നായി പ്രവർത്തിക്കുന്ന സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾക്ക് ശരിയായ റിസ്ക് മാനേജ്മെന്റ് പ്രക്രിയകൾ ഉണ്ടായിരിക്കും. ഇത് ഫണ്ടുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നു.

നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് പറയുമ്പോഴും, ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) പരിരക്ഷയ്ക്ക് കീഴിൽ 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമേ പൂർണമായ പരിരക്ഷ ലഭിക്കുന്നുള്ളൂ. അതിനാൽ വലിയ തുക നിക്ഷേപിക്കാൻ പ്ലാനുണ്ടെങ്കിൽ ഒന്നിലധികം ബാങ്കുകൾ തിരഞ്ഞെടുക്കുന്നതും നല്ല കാര്യമായിരിക്കും.

ഉയർന്ന പലിശ നിരക്കും ആനുകൂല്യങ്ങളും വേണോ? ഏത് ബാങ്കിലെ സേവിം​ഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാം?

പലിശ നിരക്കുകൾ

ഓരോ സേവിംഗ്സ് അക്കൗണ്ടിനും വ്യത്യസ്ത പലിശ നിരക്കാണ്. ചില അക്കൗണ്ടുകൾ മിനിമം ബാലൻസിന് ബോണസ് നൽകുന്നു. എന്നാൽ ചിലത് ഘട്ടം ഘട്ടമായുള്ള പലിശ നൽകുന്നു. 2025ൽ ചില ചെറുകിട, സ്വകാര്യ ബാങ്കുകൾ വലിയ തുകകൾക്ക് 6-7% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ പലിശ ദിവസേന കോമ്പൗണ്ട് ചെയ്യുകയും പ്രതിമാസം അല്ലെങ്കിൽ ത്രൈമാസികമായി ക്രെഡിറ്റ് ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കുക. ഇല്ലെങ്കിൽ നഷ്ടം സംഭവിച്ചേക്കാം.

മികച്ച സേവന നിലവാരമുണ്ടോ എന്ന് പരിശോധിക്കുക

ഉയർന്ന മൂല്യമുള്ള ഉപഭോക്താക്കൾ തടസ്സമില്ലാത്ത ബാങ്കിംഗ് പ്രവർത്തനങ്ങൾ ആവശ്യപ്പെടും. അതിനാൽ ബ്രാഞ്ച് നെറ്റ്‌വർക്ക്, റിലേഷൻഷിപ്പ് ബാങ്കിംഗ് സൗകര്യങ്ങൾ, ബാങ്കിന്റെ ഇടപെടലുകൾ എന്നിവ പരിശോധിക്കണം. എല്ലാ ബാങ്കുകളും ഉയർന്ന മൂല്യമുള്ള ഉപഭോക്താക്കൾക്ക് പ്രത്യേക റിലേഷൻഷിപ്പ് മാനേജർമാർ, മുൻഗണനാ കോൾ സെന്ററുകൾ തുടങ്ങി എല്ലാ ബാങ്കിം​ഗ് ഇടപാടുകൾക്കും പ്രത്യേക മുൻ​ഗണന നൽകും.

മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ഇൻസ്റ്റൻ്റ് ഫണ്ട് ട്രാൻസ്ഫർ എന്നിങ്ങനെ ശക്തമായ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യം വാ​ഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. ഇത് വലിയ നിക്ഷേപങ്ങൾ കാര്യക്ഷമമായും സുരക്ഷിതമായും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

മറ്റു ആനുകൂല്യങ്ങൾ പരിശോധിക്കാം

സൗജന്യ ഡിമാൻഡ് ഡ്രാഫ്റ്റുകൾ, എടിഎം ചാർജുകളിൽ നിന്നുള്ള ഇളവ്, ദിവസേനയുള്ള പിൻവലിക്കൽ പരിധി വർദ്ധിപ്പിക്കൽ, സൗജന്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വിവിധ ആഡ്-ഓൺ സൗകര്യങ്ങൾ ഉൾപ്പെടുന്ന മികച്ച സേവിംഗ്സ് അക്കൗണ്ടുകളുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ അവയിൽ ചിലത് വളരെ ഉയർന്ന മിനിമം ശരാശരി ബാലൻസും (MAB), ഇടപാടുകളിലെ വീഴ്ചകൾക്ക് ഉയർന്ന പിഴയും ഈടാക്കും.

ഒരു നിശ്ചിത തുക അക്കൗണ്ട് മെയിന്റനൻസ് ചാർജ് ഈടാക്കും. എന്നാൽ അത് നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യത്തേക്കാൾ കൂടുതലല്ലെന്ന് ഉറപ്പാക്കുക. മാത്രമല്ല ഉയർന്ന പലിശ ലഭിക്കുമ്പോൾ അത് സ്ഥിര നിക്ഷേപങ്ങളിലേക്ക് ഓട്ടോ-സ്വീപ്പ് ചെയ്യുന്നില്ലെന്നും പരിശോധിക്കുക.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X