ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അപകട സാധ്യതകൾ കുറഞ്ഞതും, എന്നാൽ മികച്ച സാമ്പത്തിക നേട്ടമുള്ളതുമായ നിക്ഷേപങ്ങൾ പരിഗണിക്കുന്നതാണ് കൂടുതൽ ഉചിതം. മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന വിവിധ പദ്ധതികൾ നിലവിലുണ്ട്. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS), പ്രധാൻ മന്ത്രി വയ വന്ദന യോജന (PMVVY), സീനിയർ-സിറ്റിസൺ എഫ്ഡി എന്നിവയെല്ലാം മികച്ച നിക്ഷേപ പദ്ധതികളാണ്.
റിട്ടയർമെൻ്റ് ജീവിതം സമാധാനപരമായി ജീവിക്കണമെന്നായിരിക്കും പലരുടെയും ആഗ്രഹം. സാമ്പത്തിക ബാധ്യതകളില്ലാതെ മുന്നോട്ട് നീങ്ങണമെങ്കിൽ സാമ്പത്തിക സുരക്ഷ ഉണ്ടായിരിക്കണം. ഈ മൂന്ന് നിക്ഷേപങ്ങളിൽ മുതിർന്ന പൗരൻമാർക്ക് കൂടുതൽ മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്നത് ഏത് സ്കീമാണെന്ന് അറിയാം;
1. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
പ്രായം 60 വയസ്സും അതിനു മുകളിലുമുള്ള നിക്ഷേപകർക്കായി പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. ഇത് സ്ഥിര നിക്ഷേപം പോലെ ഒറ്റത്തവണയായി നിക്ഷേപം നടത്തി അതിൽ നിന്നും വരുമാനം ഉറപ്പാക്കുന്നു. ഈ സ്കീം പ്രകാരം നിക്ഷേപകന് പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്. 5 വർഷത്തെ കാലാവധിയിൽ നിക്ഷേപം നടത്തുന്ന ഈ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൻ്റെ നിലവിലെ പലിശ നിരക്ക് 8.2 ശതമാനമാണ്. മറ്റു നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സ്കീം ഉയർന്ന വരുമാനം ഉറപ്പാക്കുന്നു.
2. പ്രധാൻ മന്ത്രി വയ വന്ദന യോജന
60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് നൽകുന്ന ഒരു പെൻഷൻ പദ്ധതിയാണ് പിഎംവിവിവൈ അഥവാ പ്രധാൻ മന്ത്രി വയ വന്ദന യോജന. ഇത് സർക്കാർ പിന്തുണയുള്ള ഒരു പദ്ധതിയാണ്. ഇത് 10 വർഷത്തേക്ക് സ്ഥിരമായി വരുമാനം ഉറപ്പാക്കുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസിയാണ് ഈ പദ്ധതി നിയന്ത്രിക്കുന്നത്.

3. സീനിയർ സിറ്റിസൺ എഫ്‌ഡി
60 വയസ്സും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപങ്ങൾ നല്ല തിരഞ്ഞെടുപ്പാണ്. ഒറ്റത്തവണ നിക്ഷേപിച്ചാൽ സ്ഥിരമായി വരുമാനം ഉറപ്പാക്കുന്ന സ്കീമാണ് എഫ്ഡി. 5 വർഷത്തെ കാലാവധിയിലാണ് മുതിർന്ന പൗരൻമാർ കൂടുതലും നിക്ഷേപം നടത്തുന്നത്. അതിലും കൂടുതൽ കാലത്തേക്ക് അതായത് 10 വർഷം വരെ നിക്ഷേപിക്കാം.
ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറഞ്ഞിട്ടുണ്ട്. അതിനാൽ മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് എഫ്ഡി നിരക്കുകൾ അൽപം കുറവായിരിക്കും. മാത്രമല്ല പലിശ വരുമാനത്തിനുമേൽ നികുതിയും ഈടാക്കും.
ഏതാണ് മികച്ച സ്കീം?
സുരക്ഷയുടെ കാര്യത്തിൽ മൂന്ന് സ്കീമുകളും മികച്ചതാണ്. എന്നാൽ സുരക്ഷയിൽ അൽപം മുന്നിലുള്ളത് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമാണ്. കാരണം, ഇതൊരു സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സമ്പാദ്യ പദ്ധതിയാണ്. ഉയർന്ന തുകക്ക് വരെ ഈ സ്കീം സുരക്ഷ ഉറപ്പാക്കുന്നു. മറുവശത്ത് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് എഫ്ഡി സുരക്ഷിതമാണ്. അതിനു മുകളിലുള്ള തുകകൾ ബാങ്കിന്റെ കപ്പാസിറ്റി അനുസരിച്ചായിരിക്കും സുരക്ഷിതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. പ്രധാൻ മന്ത്രി വയ വന്ദന യോജനയും ഒരുപോലെ നിങ്ങളുടെ പണത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നു.
ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം നല്ല തിരഞ്ഞെടുപ്പായിരിക്കും. എന്നാൽ ചെറിയ നിക്ഷേപങ്ങളാണ് ലക്ഷ്യമെങ്കിൽ സ്ഥിര നിക്ഷേപങ്ങളാണ് മികച്ചത്. ഒരു പെൻഷൻ തുക എന്ന നിലയിൽ പരിഗണിക്കുമ്പോൾ തീർച്ചയായും പ്രധാൻ മന്ത്രി വയ വന്ദന യോജന നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications