ഏതൊരു നിക്ഷേപമാണെങ്കിലും അത് വ്യക്തമായ സാമ്പത്തിക ലക്ഷ്യത്തിന് വേണ്ടിയുള്ളതാകണമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. സാമ്പത്തിക അച്ചടക്കം വളർത്തുന്നതിൽ ഇത്തരത്തിലുള്ള ലക്ഷ്യം വലിയ പങ്കുവഹിക്കുന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. നിങ്ങളുടെ വരുമാനത്തിൽ നിന്ന് എല്ലാ മാസവും ലാഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വ്യക്തമായ സാമ്പത്തിക ലക്ഷ്യം നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങൾക്ക് ഹ്രസ്വകാല ലക്ഷ്യങ്ങൾക്കോ മധ്യകാല ലക്ഷ്യങ്ങൾക്കോ ദീർഘകാല ലക്ഷ്യങ്ങൾക്കോ വേണ്ടി നിക്ഷേപിക്കാം. നിക്ഷേപം തിരഞ്ഞെടുക്കുന്നതിലെ രണ്ടാമത്തെ ഘടകം അപകട സാധ്യതയാണ്. ഇവിടെ രണ്ട് തരത്തിലുള്ള നിക്ഷേപങ്ങളാണുള്ളത്. ഗ്യാരണ്ടീഡ് റിട്ടേൺ സ്കീമുകളും മാർക്കറ്റ്-ലിങ്ക്ഡ് പ്രോഗ്രാമുകളും. ആദ്യത്തേത് പണം വളരുമെന്ന് ഉറപ്പാക്കുമ്പോൾ, രണ്ടാമത്തേത് പണം വേഗത്തിൽ വളർത്തിയേക്കാം എന്നാൽ വേഗത്തിൽ ഇല്ലാതാക്കാനുമുള്ള സാധ്യത കൂടുതലാണ്.
ഈ രണ്ട് ഘടകങ്ങൾ പരിഗണിച്ച് ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനുവേണ്ടി ഉറപ്പായ റിട്ടേൺസ് ലഭിക്കുന്ന ഒരു നിക്ഷേപ രീതിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ നാഷ്ണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് അഥവ പോസ്റ്റ് ഓഫീസ് എഫ്ഡി നിങ്ങൾക്ക് മികച്ച തിരഞ്ഞെടുപ്പായിരിക്കും. അഞ്ച് വർഷം വരെ സ്ഥിര നിക്ഷേപത്തിന് ഇത് അവസരമൊരുക്കുന്നു. 7.5 ശതമാനമാണ് നിലവിൽ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്. അഞ്ച് വർഷത്തെ ലോക്ക് ഇൻ കാലയളവിൽ ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി പ്രകാരം ഒന്നര ലക്ഷം രൂപ വരെ നികുതി ഇളവും ലഭ്യമാണ്. ഈ ഉറപ്പായ റിട്ടേൺസ് സ്കീമിൽ നിങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിച്ചാലുള്ള നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നാഷണൽ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി), അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ടിഡി, വ്യത്യസ്ത പലിശ നിരക്കുകളുള്ള മൊത്തം നാല് എഫ്‌ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. 1, 2, 3, 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ്. പ്രായപൂർത്തിയായ ഒരാൾക്ക്, പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി രക്ഷിതാവിനും അക്കൗണ്ട് തുറക്കാം.
നിങ്ങൾ 7.50 ശതമാനം പലിശ നിരക്കിൽ 5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്‌ഡിയിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പലിശയായി 4,49,948 രൂപ ലഭിക്കും, കൂടാതെ സ്‌കീം പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുക 14,49,948 രൂപയും ആയിരിക്കും.
ഒരാൾക്ക് കുറഞ്ഞത് 1,000 രൂപയിലും 100 രൂപയുടെ ഗുണിതങ്ങളിലും അക്കൗണ്ട് തുറക്കാം. പദ്ധതിയിൽ നിക്ഷേപിക്കുന്നതിന് പരമാവധി പരിധിയില്ല. അക്കൗണ്ട് ഉടമയ്ക്ക് യഥാർത്ഥ കാലാവധി പൂർത്തിയാകുമ്പോൾ അവരുടെ കാലാവധി നീട്ടാൻ കഴിയും. അക്കൗണ്ട് അകാലത്തിൽ അടയ്ക്കുകയും ചെയ്യാം, എന്നാൽ അങ്ങനെയെങ്കിൽ, പോളിസി ഉടമയ്ക്ക് കുറഞ്ഞ പലിശ നിരക്കായിരിക്കും ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
