പണക്കാരനാവുക, അതുവഴി സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേക്കെത്താൻ നമുക്ക് ചുറ്റും നിരവധി നേരായ മാർഗങ്ങളുണ്ട്. നമ്മുടെ സാമ്പത്തിക നിലയ്ക്കനുസരിച്ച് അതിൽ നിന്നും ഏറ്റവും അനുയോജ്യമായ ഒന്ന് കണ്ടെത്താൻ സാധിക്കും. ലഭിക്കുന്ന വരുമാനത്തിൽ നിന്നും നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കുക. സമ്പത്ത് നേടുന്നതിന് സാധാരണയായി സാമ്പത്തിക അച്ചടക്കം, സൂക്ഷ്മമായ നിക്ഷേപ തന്ത്രങ്ങൾ, സ്ഥിരോത്സാഹം എന്നിവ ആവശ്യമാണ്.
കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കുന്ന ചില നിക്ഷേപ പദ്ധതികളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
1. ചെറുകിട സമ്പാദ്യ പദ്ധതികൾ
ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (ഡിഇഎ)മേൽനോട്ടം വഹിക്കുന്ന നിക്ഷേപ പദ്ധതികളാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്.
1. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. പലിശ നിരക്ക് പ്രതിവർഷം 7.1 ശതമാനമാണ്.

2. സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീം
2015 ല്‍ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപ മുതൽ പരമാവധി 1.50 ലക്ഷം വരെ നിക്ഷേപിച്ച് ഒരാൾക്ക് ഈ അക്കൗണ്ട് തുറക്കാം.
3. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം
രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 60 വയസിനു മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 1,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി പരിധി 30 ലക്ഷം രൂപ.
4. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്
കുറഞ്ഞ നിക്ഷേപം 1000 രൂപ. 100ന്‍റെ ഗുണിതങ്ങളില്‍ സ്ഥിര നിക്ഷേ പങ്ങള്‍ ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്നു വര്‍ഷം, അഞ്ച് വര്‍ഷം എന്നീ കാലയളവുകളിലേയ്ക്ക് പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടില്‍ സ്വീകരിക്കുന്നു.
2. മ്യൂച്വൽ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതൽ പണം തിരികെ ലഭിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഓഹരികളിൽ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.

3. സ്വർണ്ണം
ശരീരത്തോട് ചേർന്ന് നിൽക്കുന്ന ആഭരണം മാത്രമല്ല സ്വർണം. സമ്പത്ത് കെട്ടിപ്പടുക്കാനുള്ള മാർഗം കൂടിയാണ്. സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്. പണപ്പെരുപ്പത്തിനും വിപണിയിലെ ചാഞ്ചാട്ടത്തിനും എതിരെയുള്ള ഒരു സംരക്ഷണമായി സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കുക.
4. ഓഹരി വിപണി
ഓഹരികളിൽ നിക്ഷേപിക്കുന്നത് ദീർഘകാല വരുമാനം നൽകുന്നു; സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഗുണനിലവാരമുള്ള സ്റ്റോക്കുകൾക്ക് മുൻഗണന നൽകുക. അപകട സാധ്യത ഏറെയുള്ള നിക്ഷേപ മാർഗം കൂടിയാണ് ഓഹരി വിപണി. അതുകൊണ്ടു തന്നെ കൃത്യമായ ധാരണ അത്യാവശ്യമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണി/ മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications