ഭാവി മുന്നിൽക്കണ്ട് മക്കൾക്കായി നിക്ഷേപിക്കാൻ ഒരുങ്ങുന്നവർ തേടി നടക്കുന്നത് സുരക്ഷിത നിക്ഷേപമാണ്. റിസ്ക് കുറഞ്ഞതും മികച്ച റിട്ടേൺ ലഭിക്കുന്നതുമായ നിക്ഷേപം ഇത്തരക്കാർ നോക്കും. അക്കൂട്ടത്തിൽ ഒന്നാണ് സുകന്യ സമൃദ്ധി യോജന. കേന്ദ്ര സർക്കാർ പിന്തുണയുള്ള ലഘു സമ്പാദ്യ പദ്ധതികളിൽ ഒന്നാണിത്.

ആർക്കൊക്കെ അക്കൗണ്ട്
1 വയസ് മുതൽ 10 വയസിനുള്ളിൽ സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ടെടുക്കാം. പൂർണമായും റിസ്‌ക് ഒഴിഞ്ഞ പദ്ധതിയിൽ 15 വർഷം നിക്ഷേപിക്കാൻ സാധിക്കും.വർഷത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 250 രൂപയാണ്. 1.5 ലക്ഷം രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാം. അക്കൗണ്ടെടുത്ത് 21-ാം വർഷം നിക്ഷേപം പിൻവലിക്കാം. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകുന്ന സമയത്ത് നിക്ഷേപത്തിൽ നിന്ന് 50 ശതമാനം തുക പിൻവലിക്കാം.
പലിശ നിരക്ക്
സുകന്യ സമൃദ്ധി യോജനയിൽ 8.2 ശതമാനം പലിശയാണ് സർക്കാർ നൽകുന്നത്.
പെൺകുട്ടി ജനിച്ചയുടനെ സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ടെടുക്കാം. ഇങ്ങനെ അക്കൗണ്ടെടുത്ത വ്യക്തി 15 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ പെൺകുട്ടിക്ക് 14 വയസ് തികയുന്നത് വരെ നിക്ഷേപിക്കണം.
നികുതി ഇളവ്
സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷമായതിനാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണമായും നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം പലിശ വരുമാനത്തിനും കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും പൂർണമായും നികുതി ഇളവ് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
