മകളുടെ വിദ്യാഭ്യാസത്തിനായും വിവാഹത്തിനായും കരുതല്‍ വേണ്ടേ? പിപിഎഫിലും സുകന്യ സമൃദ്ധിയിലും നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്ക നിക്ഷേപകരുടേയും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് അവരുടെ കുട്ടികളുടെ ഭാവിയാണ്. കുട്ടികളുടെ മികച്ച ഭാവി ഉറപ്പു വരുത്തുന്നതിനായി നിരവധി നിക്ഷേപ മാര്‍ഗങ്ങളാണ് നമുക്ക് മുന്നിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പെണ്‍ കുട്ടികളാണ് നമ്മുടെ രാജ്യത്ത് ആണ്‍ കുട്ടികളെക്കാള്‍ മുന്നിലുള്ളത്. എന്തെന്നാല്‍ അവര്‍ക്കായി ഏറെ പ്രത്യേകതകളുള്ള, ഏറെ മികച്ച ഒരു നിക്ഷേപ സമ്പാദ്യ പദ്ധതി രാജ്യത്ത് ലഭ്യമാണ്. അതാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ്‌വൈ. മിക്ക രക്ഷിതാക്കളും സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളായ എസ്എസ്‌വൈ വേണോ അതോ പിപിഎസില്‍ നിക്ഷേപിക്കേണമോ എന്ന് ആശയക്കുഴപ്പത്തിലാകാറുണ്ട്.

 

പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും

പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും

ഇന്ത്യയില്‍ പെണ്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള രണ്ട് വലിയ ആധികളാണ് അവളുടെ വിദ്യാഭ്യാസവും വിവാഹവും. അതിനാവശ്യമായ തുക കണ്ടെത്തുക എന്നതാണ് പലപ്പോഴും മാതാപിതാക്കളുടെ ലക്ഷ്യം. രാഷ്ട്രീയപരമായ ശരി തെറ്റുകള്‍ക്കപ്പുറത്ത് നമ്മുടെ രാജ്യത്ത്, നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി ആ രീതിയിലാണ് എന്ന് വേണം പറയാന്‍. അവിടെയാണ് എസ്എസ്‌വൈയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. എസ്എസ്‌വൈയിലൂടെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മകളുടെ പഠനത്തിനും വിവാഹത്തിനുമായുള്ള തുക കണ്ടെത്തുവാന്‍ സാധിക്കുന്നു.

എസ്എസ്‌വൈ പദ്ധതി

എസ്എസ്‌വൈ പദ്ധതി

എസ്എസ്‌വൈ പദ്ധതിയുടെ സാമൂഹിക വീക്ഷണകോണ്‍ കാരണം നിലവില്‍ സുകന്യ അക്കൗണ്ടുകള്‍ക്ക് പിപിഎഫിനേക്കാള്‍ അല്‍പ്പം ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പിപിഎഫില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഏകദേശം 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന നിരക്കാണ് എസ്എസ്‌വൈ അക്കൗണ്ട് ഉടമകള്‍ക്ക് ഇപ്പോള്‍ ലഭിച്ചു വരുന്നത്. നിലവില്‍ എസ്എസ്‌വൈയില്‍ 7.6 ശതമാനവും പിപിഎഫില്‍ 7.1 ശതമാനവുമാണ് ലഭിക്കുന്ന പലിശ നിരക്ക്.

പലിശ നിരക്കുകള്‍

പലിശ നിരക്കുകള്‍

അതിനാല്‍ത്തന്നെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ എസ്എസ്‌വൈയാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ പിപിഎഫിന് മുകളില്‍ എസ്എസ്‌വൈ തെരഞ്ഞടുക്കാനുള്ള ഏക കാരണം അത് മാത്രമാകരുത്. 10 വയസ്സുവരെ മാത്രം പ്രായമുള്ള പെണ്‍ കുട്ടികളുടെ പേരില്‍ മാത്രമേ എസ്എസ്‌വൈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഓര്‍മിക്കണം. 21 വര്‍ഷത്തേക്കാണ് നിക്ഷേപ കാാലാവധി. അതിന് മുമ്പ് പെണ്‍ കുട്ടി വിവാഹിതയാവുകയാണെങ്കില്‍ അപ്പോള്‍ നിക്ഷേപം അവസാനിപ്പിക്കേണ്ടി വരും.

എസ്എസ്‌വൈ പദ്ധതിയുടെ പരിമിതികള്‍

എസ്എസ്‌വൈ പദ്ധതിയുടെ പരിമിതികള്‍

15ാം വര്‍ഷം വരെ മാത്രമേ അക്കൗണ്ടില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 16ാം വര്‍ഷം മുതല്‍ 21ാം വര്‍ഷം വരെ നിക്ഷേപത്തില്‍ നിന്നും ആദായം വന്നുകൊണ്ടിരിക്കും. അതേ സമയം 15ാം വര്‍ഷം അവസാനിച്ചത് മുതല്‍ 21ാം വര്‍ഷം വരെ നിങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് തുടര്‍ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ല. 15 ാം വര്‍ഷത്തിന് മറ്റെവിടെയെങ്കിലും നിക്ഷേപം ആരംഭിക്കാം എന്ന് കരുതിയാലും അതത്ര എളുപ്പമാകില്ല. ഉദാഹരണത്തിന് നിങ്ങള്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം ആരംഭിച്ചു എന്നിരിക്കട്ടെ. കുട്ടിയ്ക്ക് 21 വയസ്സാകുവാന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് 6 വര്‍ഷങ്ങള്‍ മാത്രമാണ്. ദീര്‍ഘകാല നിക്ഷേപങ്ങളിലടെയല്ലാതെ അവിടെ നിങ്ങള്‍ക്ക് മികച്ച ആദായം നേടുവാന്‍ സാധിക്കില്ല.

ലിക്വിഡിറ്റി

ലിക്വിഡിറ്റി

മറ്റൊരു കാര്യമെന്നത്, പെണ്‍ കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ എസ്എസ്‌വൈയിലെ മുഴുവന്‍ തുകയും ലോക്ക് ഇന്‍ പീരിഡില്‍ ആയിരിക്കും എന്നതാണ്. 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ വിദ്യാഭ്യാസ ആവശ്യത്തിനായി ആകെ നിക്ഷേപത്തിന്റെ 50 ശതമാനം പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ലിക്വിഡിറ്റി എന്നത് ഇവിടെ ഒരു വിഷയമാണ്. ഇനി എസ്എസ്‌വൈയിലെ 50 ശതമാനത്തേക്കാള്‍ അധികം തുക കുട്ടിയുടെ പഠനത്തിനായി ആവശ്യം വരുന്നുവെങ്കിലോ? അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും നിങ്ങളുടെ ആവശ്യത്തിനായി അത് ഉപയോഗിക്കാന്‍ സാധിക്കാത്ത ആ അവസ്ഥയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കിയേ.

പിപിഎഫും എസ്എസ്‌വൈയും

പിപിഎഫും എസ്എസ്‌വൈയും

പിപിഎഫും എസ്എസ്‌വൈയും വകുപ്പ് 80സി കിഴിവിന് കീഴില്‍ വരുന്നതിനാല്‍ നികുതി ഇളവിനെ സംബന്ധിച്ച് രണ്ട് നിക്ഷേപ പദ്ധതികളിലും കൂടുതലൊന്നും താരതമ്യം ചെയ്യുവാനില്ല. നികുതി ഇളവുകളും മറ്റ് നേട്ടങ്ങളുമുള്ളതിനാല്‍ പെണ്‍ കുട്ടികള്‍ക്കായി സുകന്യ അക്കൗണ്ട് ആരംഭിക്കുന്നത് അഭികാമ്യമാണ്. എന്നാല്‍ 15 വര്‍ഷത്തിന് ശേഷമുള്ള ലിക്വിഡിറ്റി നിങ്ങള്‍ക്ക് മുന്നിലൊരു പ്രശ്‌നമായി നിലനില്‍ക്കുന്നതിനാല്‍ പിപിഎഫ് നിക്ഷേപം കൂടി നടത്തുന്നത് നല്ല തീരുമാനമാണ്.

എങ്ങനെ നിക്ഷേപിക്കാം?

എങ്ങനെ നിക്ഷേപിക്കാം?

പിപിഎഫ് കൂടുതല്‍ അയവുള്ള നിക്ഷേപ പദ്ധതിയാണ്. കുട്ടിയുടെ വിവാഹത്തിന് ശേഷമോ, സുകന്യ അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷമോ നിങ്ങള്‍ക്ക് ഒരു നിക്ഷേപ പദ്ധതിയായി പിപിഎഫ് തുടര്‍ന്നും ഉപയോഗിക്കുകയും ചെയ്യാം. മകളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് നിങ്ങള്‍ നിക്ഷേപിക്കുന്നത് എന്നോര്‍ക്കുക. വിദ്യാഭ്യാസ മേഖലയിലെ ചിലവുകളുടെ വര്‍ധനവ് മറ്റേത് മേഖലയിലേതിനേക്കാളും മുകളിലാണെന്നും നമുക്കറിയാം. അതിനാലാണ് പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ കൂടി ദീര്‍ഘകാല നിക്ഷേപം ആവശ്യമാണെന്ന് പറയുന്നത്.

Read more about: smart investment
English summary

Best Investment Plan For Daughter’s Education & Marriage, How SSY fares against PPF | മകളുടെ വിദ്യാഭ്യാസത്തിനായും വിവാഹത്തിനായും കരുതല്‍ വേണ്ടേ? പിപിഎഫിലും സുകന്യ സമൃദ്ധിയിലും ഒന്നിച്ചു നിക്ഷേപം നടത്തൂ

Best Investment Plan For Daughter’s Education & Marriage, How SSY fares against PPF
Story first published: Thursday, June 3, 2021, 13:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X