മൊബൈലിൽ ഈ ആപ്പുകളുണ്ടോ? കുറഞ്ഞ രേഖകളോടെ മിനിറ്റുകൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തും

അപ്രതീക്ഷിതമായിട്ടാണ് പലപ്പോഴും സാമ്പത്തിക പ്രതിസന്ധികൾ സംഭവിക്കുന്നത്. ചെറിയ ആവശ്യങ്ങൾ വരുമ്പോൾ പോലും ചില അവസരങ്ങളിൽ കൈയിൽ പണമില്ലാത്ത അവസ്ഥയുണ്ടായിട്ടില്ലേ? ഇത്തരം ഘട്ടങ്ങളിൽ ചെറിയ വായ്പകൾക്ക് അപേക്ഷിക്കാൻ സാധിക്കും. സാധാരണയായി 1,000 രൂപ മുതൽ 10,000 രൂപ വരെ ഇത്തരം ചെറിയ വായ്പകൾക്ക് അപേക്ഷിക്കാം. ഹ്രസ്വകാലത്തേക്കായിരിക്കും ഇത്തരം വായ്പകളുടെ കാലാവധി. യാതൊരു ഈടും നൽകാതെ ലഭിക്കുന്ന ഇത്തരം വായ്പകൾ ഇൻസ്റ്റൻ്റായി തന്നെ ലഭിക്കും.

മെഡിക്കൽ ബില്ലുകൾ, വാടക ബിൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഈ ചെറിയ വായ്പകൾ മികച്ച ഓപ്ഷനാണ്. ചെറിയ വായ്പകൾക്ക് നിരവധി ലോൺ ആപ്പുകൾ നിലവിലുണ്ട്. അവ ഉപയോ​ഗിച്ചാൽ മിനിറ്റുകൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തും. അത്തരത്തിൽ മികച്ച ലോൺ ആപ്പുകൾ പരിചയപ്പെടാം;

ചെറിയ ക്യാഷ് ലോൺ ആപ്പുകൾ

10,000 രൂപയിൽ താഴെ വായ്പ നൽകുന്ന നിരവധി മുൻനിര ചെറിയ വായ്പാ ആപ്പുകളുണ്ട്. അതിൽ മികച്ച ആപ്പുകൾ അറിയാം;

  • NB InstaCash എന്ന മൊബൈൽ ആപ്പ് ഉപയോ​ഗിച്ചാൽ നിങ്ങൾക്ക് 1,000 രൂപ മുതൽ 50,000 രൂപ വരെയുള്ള ലോൺ തുകകൾ മിനിറ്റുകൾക്കുള്ളിൽ ഉറപ്പാക്കാം.
  • പ്രമുഖ ഓൺലൈൻ വായ്പാദാതാവായ സെസ്റ്റ്മണി 1,000 രൂപ മുതൽ 60,000 രൂപ വരെയുള്ള ചെറിയ കാഷ് ലോണുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 0.5% മുതൽ 3% വരെ പലിശ നിരക്കിൽ ഈടാക്കും.
  • നവി ഫിൻസേർവ് ആപ്പിലൂടെ നിങ്ങൾക്ക് 10,000 രൂപ മുതൽ വായ്പകൾ ഉറപ്പാക്കാം. പ്രതിമാസം 1% മുതൽ 1.5% വരെ പലിശ നിരക്ക് ഈടാക്കുന്നു.
  • മറ്റൊരു ആപ്പാണ് മണിടാപ്പ്. ഇതിലൂടെ നിങ്ങൾക്ക് 3,000 രൂപ വരെ വായ്പ അനുവദിക്കുന്നു. നിങ്ങൾ ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ നൽകിയാൽ മതി.
  • സ്റ്റോഷ്ഫിൻ എന്ന ലെൻഡിം​ഗ് ആപ്പിൽ നിങ്ങൾക്ക് 5,000 രൂപ മുതൽ വായ്പ വാ​ഗ്ദാനം ചെയ്യുന്നു.
  • ഇന്ത്യാ ലെൻഡ്സ് ആപ്പിലൂടെ 1,000 രൂപ മുതൽ ആരംഭിക്കുന്ന വായ്പകൾ ഉറപ്പാക്കാം. ഇത് 24 മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നു.
കുറഞ്ഞ രേഖകളോടെ മിനിറ്റുകൾക്കുള്ളിൽ വായ്പ കിട്ടുന്ന ആപ്പുകൾ

ചെറിയ ക്യാഷ് ലോൺ ആപ്പിന്റെ നേട്ടം

വായ്പകൾ മിനിറ്റുകൾക്കുള്ളിൽ അം​ഗീകരിക്കുയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു.
പലപ്പോഴും ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് തുടങ്ങി വളരെ കുറഞ്ഞ രേഖകൾ മാത്രം മതി.
വളരെ കുറഞ്ഞ കാലാവധിക്കുള്ളിൽ നിങ്ങൾക്ക് തിരിച്ചടവ് പൂർത്തിയാക്കാം.
വായ്പ എടുക്കുന്നതിനു മുന്നേ തന്നെ പലിശ നിരക്ക് അറിയാൻ സാധിക്കും.

ചെറിയ വായ്പ എടുക്കുന്നതിനു മുന്നേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വായ്പാ ആപ്പുകൾ വഴി ലോണിന് അപേക്ഷിക്കുന്നതിന് മുന്നേ എല്ലാ ഫീസുകളും പലിശ നിരക്കുകളും, തിരിച്ചടവ് നിബന്ധനകളും വ്യക്തമായി പരിശോധിക്കുക.

  1. സുരക്ഷിതമായ ആപ്പാണോ ഉപയോ​ഗിക്കുന്നത് എന്നത് പരിശോധിക്കുക.
  2. തിരിച്ചടവ് കാലാവധിയെ കുറിച്ച് അറിഞ്ഞിരിക്കണം.
  3. നിങ്ങളുടെ ഇഎംഐകൾ കൃത്യമായി അടക്കുന്നുണ്ടോ എന്നുറപ്പാക്കണം.

ജാ​ഗ്രത പാലിക്കുക

വളരെ വേഗത്തിലുള്ള അംഗീകാരങ്ങൾ, അപ്രതീക്ഷിതമായ കുറഞ്ഞ പലിശ നിരക്കുകൾ തുടങ്ങിയ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. കാരണം ഇത്തരം അമിത വാ​ഗ്ദാനങ്ങൾ ചെയ്യുന്നവർ നിങ്ങളിൽ നിന്നും പണം തട്ടിക്കാൻ ശ്രമിക്കും. പണം നൽകുന്നതിന് മുമ്പ് മുൻകൂർ ഫീസ് ആവശ്യപ്പെടുന്നതോ, മൈക്രോഫോൺ അല്ലെങ്കിൽ ലൊക്കേഷൻ ആക്‌സസ് പോലുള്ള ആക്സസുകൾക്ക് റിക്വസ്റ്റ് വരുന്നതോ ശ്രദ്ധയിൽ പെട്ടാൽ ശ്രദ്ധിക്കുക. ആ വായ്പകൾ എടുക്കാതിരിക്കുക.

വായ്പ എടുത്ത ശേഷം തിരിച്ചടവിനായി ഭീഷണിപ്പെടുത്തുകയോ, ഉടനടി നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നതോ ആയ വായ്പാദാതാക്കളെ ഒഴിവാക്കുക.

സ്കൂൾ ഫീസ് അടക്കാനോ, ചികിത്സാ ആവശ്യത്തിനോ പെട്ടെന്ന് പണം വേണ്ടി വന്നാൽ ഇത്തരം ചെറിയ വായ്പകൾ സ്വന്തമാക്കാം. പക്ഷേ തട്ടിപ്പുകളിൽ അകപ്പെടരുത്. ലെൻഡിം​ഗ് ആപ്പുകളെല്ലാം തന്നെ സുതാര്യമല്ല.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X