മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കൂടുതൽ നിക്ഷേപകർ തയ്യാറാകുന്ന കാലമാണിത്. ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങളിൽ ആശങ്കയുള്ള ആളുകൾക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് ഏറ്റവും നല്ലത്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നിക്ഷേപത്തിനായി ഏത് ഫണ്ട് തിരിഞ്ഞെടുക്കുന്നു എന്നതാണ്. മിഡ് ക്യാപ് ഫണ്ടുകൾ കഴിഞ്ഞ കുറച്ച് കാലമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മിഡ് ക്യാപ് ഓഹരികൾ ശക്തമായ റാലിക്ക് സാക്ഷ്യം വഹിച്ചു. മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിൽ നിക്ഷേപകർ മികച്ച വരുമാനം നേടി. മിഡ് ക്യാപ് ഫണ്ടുകൾ 2023-ൽ ശരാശരി 32.23% റിട്ടേൺ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മിഡ് ക്യാപ് ഫണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
എന്താണ് മിഡ് ക്യാപ് ഫണ്ടുകൾ..?
2017 ഒക്ടോബറിൽ പുറത്തിറക്കിയ സെബിയുടെ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വർഗ്ഗീകരണം അനുസരിച്ച്, ആസ്തിയുടെ 65 ശതമാനമെങ്കിലും മിഡ് ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന സ്കീമുകളാണ് മിഡ് ക്യാപ് ഫണ്ടുകൾ. കമ്പനികളുടെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ 101 മുതൽ 250 വരെ റാങ്കിലുള്ള കമ്പനികളാണ് മിഡ് ക്യാപ് വിഭാഗത്തിൽ വരുന്നത്.
അൽപം റിസ്ക് എടുത്താലും കൂടുതൽ നേട്ടം ഉണ്ടാക്കാൻ തയാറുള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം.

എവിടെനിന്നു വാങ്ങാം..?
അസറ്റ് മാനേജ്മെന്റ് കമ്പനികളാണ് ഫണ്ടുകൾ അവതരിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും. അവയുടെ ഓഫിസുകൾ പല സ്ഥലത്തും ഉണ്ട്. അവിടെനിന്നു വാങ്ങാം. അല്ലെങ്കിൽ ഫണ്ടുകൾ വിപണനം ചെയ്യുന്ന ബാങ്കുകൾ, ഷെയർ ബ്രോക്കിങ് സ്ഥാപനങ്ങൾ, എൻബിഎഫ്സികൾ എന്നിവിടങ്ങളിൽനിന്നു ലഭിക്കും. ഓൺലൈനായും ഫണ്ടുകൾ വാങ്ങാം.
എങ്ങനെ വാങ്ങാം..?
ഏതു കമ്പനിയുടെ ഏതു ഫണ്ട് വേണമെന്നു തീരുമാനിക്കുക. എന്നിട്ട് അതിനുള്ള അപേക്ഷ വാങ്ങി പൂരിപ്പിച്ചു നൽകണം. ഒപ്പം ആവശ്യമായ തിരിച്ചറിയൽ രേഖകളും ഹാജരാക്കി കെവൈസി എടുക്കണം. ഓൺലൈനിലാണെങ്കിൽ ബ്രോക്കറേജ് ആപ്പുകൾ ലഭ്യമാണ്.
മികച്ച 5 മിഡ് ക്യാപ് ഫണ്ടുകൾ
1. ആക്സിസ് മിഡ്ക്യാപ് ഫണ്ട്
2. പിജിഐഎം ഇന്ത്യ മിഡ്‌ക്യാപ് ഓപ്പർച്യുണിറ്റീസ് ഫണ്ട്
3. ഇൻവെസ്‌കോ ഇന്ത്യ മിഡ്‌ക്യാപ് ഫണ്ട്
4. കൊട്ടക് എമർജിംഗ് ഇക്വിറ്റി ഫണ്ട്
5. ടാറ്റ മിഡ്‌ക്യാപ് ഗ്രോത്ത് ഫണ്ട്

ഇൻവെസ്‌കോ ഇന്ത്യ മിഡ്‌ക്യാപ് ഫണ്ട് കഴിഞ്ഞ രണ്ട് മാസമായി രണ്ടാം ക്വാർട്ടിലിലാണ്. ആക്‌സിസ് മിഡ് ക്യാപ് ഫണ്ട് 12 മാസമായി നാലാം ക്വാർട്ടിലിലാണ്. ടാറ്റ മിഡ്‌ക്യാപ് ഗ്രോത്ത് ഫണ്ട് ഏഴ് മാസമായി രണ്ടാം ക്വാർട്ടിലിലാണ്. ഏഴ് മാസം മുമ്പ് പദ്ധതി മൂന്നാം പാദത്തിലായിരുന്നു. പിജിഐഎം ഇന്ത്യ മിഡ് ക്യാപ് ഓപ്പർച്യുണിറ്റീസ് ഫണ്ട് കഴിഞ്ഞ മൂന്ന് മാസമായി നാലാം ക്വാർട്ടിലിലാണ്.
നിക്ഷേപം എങ്ങനെ
മ്യൂച്വല്‍ ഫണ്ടില്‍ 2 രീതിയിലാണ് നിക്ഷേപിക്കാന്‍ സാധിക്കുക. ഒറ്റത്തവണയായും മാസതവണകളായി എസ്‌ഐപി വഴിയും നിക്ഷേപിക്കാം. എസ്‌ഐപിയായി തുടക്കകാരായ നിക്ഷേപകര്‍ക്ക് അനുയോജ്യം. മാസ വരുമാനത്തില്‍ നിന്ന് നിശ്ചിത ശതമാനം തുക മാസത്തില്‍ നിക്ഷേപത്തിലേക്ക് മാറ്റാന്‍ സാധിക്കും. അക്കൗണ്ടില്‍ നിന്ന് നിക്ഷേപത്തിലേക്ക് പണം മാറ്റാനുള്ള ദിവസം മുന്‍കൂട്ടി നിശ്ചയിച്ചാല്‍ പണം ഓട്ടോ ഡെബിറ്റ് ചെയ്യും. ഇതിന് അനുസരിച്ചുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളാണ് നിക്ഷേപകന് അനുവദിക്കുക.
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
