പ്രതിമാസ വരുമാനം നമുക്ക് ആവശ്യമുള്ള ഒന്നാണ്. പലർക്കും പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ടാകും. എന്നാൽ ശമ്പളത്തിന് പുറമെ എല്ലാമാസവും വരുമാനം ഉറപ്പാക്കാൻ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. നിങ്ങളുടെ കയ്യിലുള്ള അധിക പണം ഈ പദ്ധതികളിൽ നിക്ഷേപിച്ചാൽ മാസം അധിക തുക കണ്ടെത്താൻ സാധിക്കും. ഏതൊക്കെയാണ് പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതികളെന്ന് നോക്കാം.
1. ലൈഫ് ഇൻഷുറൻസ് പ്ലസ് സേവിംഗ്സ്
സ്ഥിരമായ പ്രതിമാസ വരുമാനം നേടുന്നതിനുള്ള നിക്ഷേപ ഓപ്ഷനാണ് ഗ്യാരണ്ടീഡ് ഇൻകം ഇൻഷുറൻസ് പോളിസി. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് മുൻകൂട്ടി നിശ്ചയിച്ച പ്രതിമാസ പേഔട്ട് ലഭിക്കുന്നതിനുള്ള ഓപ്ഷൻ നൽകുന്ന ലൈഫ് ഇൻഷുറൻസ് പ്ലാനുകളാണിവ. വിരമിക്കുമ്പോൾ സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനൊപ്പം നിങ്ങളുടെ കുടുംബത്തിന്റെ ഭാവി ഉറപ്പാക്കുന്നതിനുള്ള മികച്ച മാർഗമാണ് ലൈഫ് ഇൻഷുറൻസ്.
2. ഇക്വിറ്റി ഷെയർ ഡിവിഡന്‍റുകൾ
ഈ ഓപ്ഷൻ സ്ഥിരമായ വരുമാനവും ദീർഘകാല നിക്ഷേപ നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. പക്ഷേ റിസ്ക് ലെവൽ വളരെ ഉയർന്നതാണ്. ഉയർന്ന ഡിവിഡന്റ് നൽകുന്ന ഓഹരികളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ സൃഷ്ടിച്ചുകൊണ്ട് നിക്ഷേപകർക്ക് സ്ഥിരമായ വരുമാനം നേടാൻ കഴിയും. എന്നിരുന്നാലും, ഡിവിഡന്റുകൾ കമ്പനി ലാഭത്തിന് വിധേയമാണ്, അവ ഉറപ്പുള്ളതല്ല. അതുകൊണ്ടു തന്നെ ഇവിടെയും നിക്ഷേപത്തിന് മുൻപ് ശരിയായ പഠനവും അവലോകനവും അനിവാര്യമാണ്.
3. ആന്വിറ്റി പ്ലാനുകൾ
കുറഞ്ഞ റിസ്കിൽ സ്ഥിരമായ വരുമാനം നൽകുന്ന ആന്വിറ്റി പ്ലാനുകൾ ഇന്ത്യൻ ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. കൃത്യമായ ഇടവേളകളിൽ വരുമാനം ഉണ്ടാക്കുന്നതിനായി നിശ്ചിത തുക നിക്ഷേപിച്ചുകൊണ്ട് ഇത് ഒരു വിരമിക്കൽ പദ്ധതിയായി ഉപയോഗിക്കാം.

4. പ്രധാനമന്ത്രി വയ വന്ദന യോജന
മുതിർന്ന പൗരന്മാർക്ക് വിരമിച്ചതിനുശേഷം സാമ്പത്തിക സുരക്ഷ നൽകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പദ്ധതിയാണിത്. പ്രതിവർഷം 7.4 ശതമാനം പലിശയാണ് പദ്ധതി വാഗ്ധാനം ചെയ്യുന്നത്. നിക്ഷേപകരുടെ താൽപര്യപ്പെടുന്നതനുസരിച്ച് പ്രതിമാസമോ അല്ലെങ്കിൽ മൂന്ന് മാസം, ആറ് മാസം, വാർഷിക നിരക്കിലും നിക്ഷേപത്തിനുള്ള പലിശ നിരക്ക് വാങ്ങാം.
5. പ്രതിമാസ വരുമാന പദ്ധതികൾ
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) പോലെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന രീതിയാണ് മന്ത്ലി ഇൻകം പ്ലാൻസ് അഥവ പ്രതിമാസ വരുമാന പദ്ധതികൾ. മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് സ്ഥിര വരുമാനം നേടാനുള്ള അവസരവും ഇത്തരം പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു.
6. ദീർഘകാല ഗവൺമെന്റ് ബോണ്ടുകൾ
റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകർക്ക്, ഗവൺമെന്റ് ബോണ്ടുകൾ ഒരു മികച്ച നിക്ഷേപ തിരഞ്ഞെടുപ്പാണ്. ഈ ബോണ്ടുകൾക്ക് 5 മുതൽ 40 വർഷം വരെ കാലാവധിയുണ്ട്. ഗവൺമെന്റ് ബോണ്ടുകൾ പ്രതിമാസ പലിശ നൽകുന്നു അല്ലെങ്കിൽ ഇന്ത്യൻ ഗവൺമെന്റ് നിശ്ചയിച്ച കൂപ്പൺ പേയ്‌മെന്റുകൾ നൽകുന്നു.
7. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
നല്ലൊരു നിക്ഷേപ മാർഗമാണിത് . സർക്കാരിന്റെ പിന്തുണയുള്ളതിനാൽ, സ്ഥിരമായ പതിവ് വരുമാനം തേടുന്ന റിസ്ക് എടുക്കാൻ വിമുഖത കാണിക്കുന്ന വ്യക്തികൾക്ക് ഇത് ഒരു മികച്ച നിക്ഷേപ തിരഞ്ഞെടുപ്പാണ്. നിലവിൽ 7.4 ശതമാനം വാർഷിക പലിശ പദ്ധതി വാഗ്ധാനം ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications