മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ആളുകളുടെ നിക്ഷേപത്തിൽ കഴിഞ്ഞ കുറച്ച് കാലമായി വലിയ വർദ്ധനവാണുണ്ടായിട്ടുള്ളത്. കൃത്യമായ ധാരണ ഉണ്ടെങ്കിൽ ആർക്കും മ്യൂച്വൽ ഫണ്ടുകളിൽ നിന്നും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. ഏത് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കണമെന്നത് നിക്ഷേപകന്‍റെ സാമ്പത്തിക ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ്. വിപണിയിൽ വിവിധ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ കാണാൻ സാധിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉയർന്ന വരുമാനം നൽകിയ മേഖലാ/തീമാറ്റിക് സ്കീമുകൾ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
തീമാറ്റിക് ഫണ്ടുകൾ
പൊതുവായ ഒരു പ്രമേയത്തെ മുൻനിർത്തി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് തീമാറ്റിക് ഫണ്ടുകൾ. ഉദാഹരണത്തിന്, ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടുകൾ ആ മേഖലയുടെ വളർച്ച പ്രയോജനപ്പെടുത്തുന്ന കമ്പനികളിൽ പണം നിക്ഷേപിക്കുന്നു. 183 തീമാറ്റിക് മ്യൂച്വൽ ഫണ്ടുകളാണ് വിപണിയിലുള്ളത്. ഈ സ്കീമുകൾക്ക് സെപ്റ്റംബറിൽ മാത്രം ഏകദേശം 13,255 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ഈ സ്കീമുകളുടെ ആകെ എയുഎം 4,67,188 കോടിയാണ്.
2024 ഒക്‌ടോബർ 18 വരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 ശതമാനത്തിലധികം സിഎജിആർ റിട്ടേൺ നൽകിയ, മികച്ച പ്രകടനം നടത്തുന്ന മേഖലാ/തീമാറ്റിക് മ്യൂച്വൽ ഫണ്ട് സ്‌കീമുകളാണ് ഞങ്ങൾ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
1. ആദിത്യ ബിർള സൺ ലൈഫ് ഡിജിറ്റൽ ഇന്ത്യ ഫണ്ട് - 27.73%
2. ആദിത്യ ബിർള സൺ ലൈഫ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് - 27.75 %
3. ആദിത്യ ബിർള സൺ ലൈഫ് ഫാർമ & ഹെൽത്ത് കെയർ ഫണ്ട് - 25.69%
4. ബന്ധൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 31.12%
5. ബാങ്ക് ഓഫ് ഇന്ത്യ മാനുഫാക്ചറിംഗ് & ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 31%

6. കാനറ റോബെക്കോ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 30.60%
7. ഡിഎസ്പി ഹെൽത്ത് കെയർ ഫണ്ട് 32.35%
8. നിപ്പോൺ ഇന്ത്യ പവർ & ഇൻഫ്രാ ഫണ്ട് 31.30%
9. ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 36.11%
10. എസ്ബിഐ ഹെൽത്ത് കെയർ ഓപ്പർച്യുണിറ്റീസ് ഫണ്ട് 30.65%
11. ഐസിഐസിഐ പ്രൂ ഫാർമ ഹെൽത്ത് ആൻഡ് ഡയഗ് ഫണ്ട് - 32.23%
12. ഐസിഐസിഐ പ്രുഡൻഷ്യൽ കമ്മോഡിറ്റീസ് ഫണ്ട് - 32.63%
13. ഇൻവെസ്കോ ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് - 31.70%
14. ടാറ്റ ഡിജിറ്റൽ ഇന്ത്യ ഫണ്ട് - 28.32%
15. ടാറ്റ ഇന്ത്യ ഫാർമ & ഹെൽത്ത് കെയർ ഫണ്ട് - 28.48%
16. ടാറ്റ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് - 28.82%
17. എസ്ബിഐ ഹെൽത്ത് കെയർ ഓപ്പർച്യുണിറ്റീസ് ഫണ്ട് - 30.65%
18. ഫ്രാങ്ക്ലിൻ ബിൽഡ് ഇന്ത്യ ഫണ്ട് - 29.13%
19. ഫ്രാങ്ക്ലിൻ ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ട് - 28.38%
20. ഫ്രാങ്ക്ലിൻ ഇന്ത്യ ടെക്നോളജി ഫണ്ട് - 27.69%

മുകളിലുള്ള പട്ടികയിൽ നമുക്ക് കാണാൻ കഴിയുന്നത് പോലെ, സെക്ടറൽ/തീമാറ്റിക് ഫണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കീമുകൾ ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (36.11%), തുടർന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ കമ്മോഡിറ്റീസ് ഫണ്ട് (32.63%), ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (32.16%), ഡിഎസ്പി ഹെൽത്ത്കെയർ ഫണ്ട് എന്നിവയാണ്.
കൂടുതൽ വേണ്ട
മേഖലാ/ തീമാറ്റിക് ഫണ്ടുകൾ അപകടസാധ്യതയുള്ളതാണെന്നും ഒരാൾ അവരുടെ പോർട്ട്‌ഫോളിയോയുടെ ഒരു ചെറിയ ഭാഗം മാത്രമേ അവർക്ക് അനുവദിക്കാവൂ എന്നും വെൽത്ത് അഡ്വൈസർമാർ നിർദ്ദേശിക്കാറുണ്ട്. "സെക്‌ടോറൽ/തീമാറ്റിക് മ്യൂച്വൽ ഫണ്ടുകളിൽ മൊത്തം പോർട്ട്‌ഫോളിയോയുടെ 20 ശതമാനത്തിൽ കൂടുതൽ അനുവദിക്കാൻ ശുപാർശ ചെയ്യുന്നില്ല. ഈ വിഹിതം വിവിധ മേഖലാ ഫണ്ടുകളിൽ വ്യാപിപ്പിക്കണം -- ഒരു സ്‌കീമിലല്ല," വെൽത്ത് ലാഡർ ഡയറക്‌റ്റിൻ്റെ സ്ഥാപകനായ ശ്രീധരൻ എസ് പറയുന്നു.
അറിയിപ്പ്:
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications