നിക്ഷേപം നടത്തുപ്പോൾ പലർക്കും പല സാമ്പത്തിക ലക്ഷ്യങ്ങളായിരിക്കും. ചിലർക്ക് ചുരുങ്ങിയ കാലം കൊണ്ട് സമ്പത്ത് വർദ്ധിപ്പിക്കുക എന്നതും മറ്റു ചിലർക്ക് ദീർഘകാല നിക്ഷേപത്തിലൂടെ വരുമാനം വർദ്ധിപ്പിക്കുക എന്നതുമായിരിക്കും. എന്തായാലും ദീർഘകാല നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം മ്യൂച്വൽ ഫണ്ടുകളാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭൂതപൂർവമായ വളർച്ചയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലുണ്ടായത്.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ 20ൽ അധികം പദ്ധതികളും നിരവധി ഉപവിഭാഗങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് നിക്ഷേപകന് ചിലപ്പോൾ വെല്ലുവിളിയാകും. അതുകൊണ്ടു തന്നെ മ്യൂച്വൽ ഫണ്ടുകളുടെ മികച്ച അഞ്ച് വിഭാഗങ്ങൾ പരിശോധിക്കാം.
ലാർജ്-ക്യാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കുറവ് അപകടസാധ്യതയുള്ള നിക്ഷേപമാണ് ലാർജ്, മിഡ് ക്യാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. വൻകിട ബിസിനസുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ് ലാർജ് ക്യാപ് ഫണ്ട്. ദീർഘ കാലയളവിൽ സുസ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ. വിപണിമൂല്യത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന 100 ഓഹരികൾക്ക് ആണ് ലാർജ് ക്യാപ് ഇണങ്ങുക.

സെബിയുടെ നിയന്ത്രണങ്ങൾ അനുസരിച്ച്
കുറഞ്ഞത് 35% ലാർജ് ക്യാപിൽ നിക്ഷേപിക്കണം. 5 വർഷത്തിന് മുകളിൽ നിക്ഷേപ ചക്രവാളമുള്ളത് കൊണ്ടു തന്നെ ലാർജ് ക്യാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വീട് വാങ്ങൽ അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകർക്ക് അനുയോജ്യമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശരാശരി 18% റിട്ടേൺ ലാർജ് ക്യാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ സൃഷ്ടിച്ചു. അതേസമയം മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ 19% നും 20% നും ഇടയിൽ വരുമാനം നൽകി.
മിഡ്-ക്യാപ് മ്യൂച്വൽ ഫണ്ടുകൾ
ഇടത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ട്. വിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വൻകിട കമ്പനികളെ അപേക്ഷിച്ച് കൂടുതലായി ബാധിക്കുക ഇടത്തരം കമ്പനികളെയായിരിക്കും. അതിനാൽ, ഉയർന്ന വരുമാനം നേടാൻ സാധ്യതയുണ്ടെങ്കിലും നഷ്ടം സംഭവിക്കാനുള്ള സാധ്യതയും മിഡ് ക്യാപ് ഫണ്ടുകളിൽ കൂടുതലാണ്. അതായത് ലിസ്റ്റഡ് കമ്പനികളിൽ 101 മുതൽ 250 വരെ റാങ്കുള്ള ഇടത്തരം കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപം നടത്തുക.
ഉയർന്ന റിസ്ക് ടോളറൻസുള്ള നിക്ഷേപ ചക്രവാളം 7 വർഷത്തിലേറെയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഈ കമ്പനികളുടെ വളർച്ചയെ കാര്യമായി ബാധിച്ചേക്കാം, നിക്ഷേപകർ ക്ഷമയോടെ ദീർഘകാലത്തേക്ക് നിക്ഷേപം തുടരേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഈ വിഭാഗത്തിന്റെ മാനദണ്ഡം ഏകദേശം 22% റിട്ടേൺ സൃഷ്ടിച്ചു, മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ 22% മുതൽ 24% വരെ റിട്ടേൺ നൽകുന്നു.
ഫ്ലെക്‌സി-ക്യാപ് മ്യൂച്വൽ ഫണ്ടുകൾ
ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപം നടത്തുന്ന തരം ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ.. 2020 നവംബറിലാണ് ഈ സ്കീം അവതരിപ്പിച്ചത്. സ്കീമന്റെ ആകെ ആസ്തിയുടെ 65% ഇക്വിറ്റി -ഇക്വിറ്റി അനുബന്ധ നിക്ഷേപ ഉപകരണങ്ങളിലായിരിക്കണമെന്നാണ് വ്യവസ്ഥ. പ്രധാന വിവര രേഖയിൽ മുൻകൂട്ടി നിർവചിച്ചിട്ടുള്ള നിക്ഷേപ ഘടനയോടൊപ്പം, അതിന്റെ മാർക്കറ്റ് ക്യാപ് പരിഗണിക്കാതെ, ലിസ്റ്റുചെയ്ത ഏതൊരു കമ്പനിയിലും ഫണ്ടിന് നിക്ഷേപിക്കാം. മാർക്കറ്റ് ഡൈനാമിക്സ് അനുസരിച്ച് പോർട്ട്ഫോളിയോ മാറ്റങ്ങൾ വരുത്താനും അപകടസാധ്യത ലഘൂകരിക്കാനും ചാഞ്ചാട്ടം കുറയ്ക്കാനും ഇത് ഫണ്ട് മാനേജരെ അനുവദിക്കുന്നു.
ഏഴ് വർഷത്തിൽ കൂടുതൽ നിക്ഷേപ ചക്രവാളമുള്ള ഈ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷമായി ഏകദേശം 16% റിട്ടേൺ സൃഷ്ടിച്ചു, അതേസമയം മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ 20% മുതൽ 25% വരെ റിട്ടേൺ നൽകുന്നു.
ബാലൻസ്ഡ് അഡ്വാൻസ് ഫണ്ടുകൾ
വ്യത്യസ്ത അസറ്റ് ക്ലാസുകളിലേക്ക് പ്രത്യേകിച്ച്, ഇക്വിറ്റി, ഡെറ്റ് വിഭാഗങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ അലോക്കേഷൻ നടത്തുന്ന ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളുടെ ഏഴ് വിഭാഗങ്ങളിൽ ഒന്നാണ് ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകൾ എന്നും അറിയപ്പെടുന്ന ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ. ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകൾ ഇക്വിറ്റി, ഡെറ്റ് എന്നിവയിൽ നിക്ഷേപം നടത്തുന്നു. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി കാലാകാലങ്ങളിൽ ഈ വിഹിതം മാറ്റാൻ ഫണ്ട് മാനേജർമാർക്ക് പൂർണ്ണമായി സ്വതന്ത്ര്യമുണ്ട്.
മിതമായ റിസ്ക് ടോളറൻസും അഞ്ച് വർഷത്തിൽ കൂടുതൽ നിക്ഷേപ ചക്രവാളവുമുള്ള നിക്ഷേപകർക്ക് അനുയോജ്യമാണ് ബാലൻസ്ഡ് അഡ്വാൻസ് ഫണ്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 16% റിട്ടേൺ ബാലൻസ്ഡ് അഡ്വാൻസ് ഫണ്ടുകൾ നൽകി. മികച്ച പ്രകടനം നടത്തുന്ന ഫണ്ട് ഏകദേശം 17% റിട്ടേൺ നൽകുന്നു.
ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീമുകൾ
1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതിയാണ് ഇ എൽ എസ് എസ് അഥവാ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം. മൂന്ന് വർഷത്തെ ലോക്ക് ഇൻ കാലാവധിയുള്ള ഈ പദ്ധതിയിലൂടെ 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. അതായത്, ഇ എൽ എസ് എസിനു കീഴിൽ നിങ്ങൾ 50,000 രൂപ നിക്ഷേപിച്ചാൽ നികുതി ബാധകമായ ആകെ വരുമാനത്തിൽ നിന്ന് ഈ തുക കുറയ്ക്കും. അതോടെ നിങ്ങളുടെ മേലുള്ള നികുതി ബാധ്യത കുറയും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീമുകൾ ഏകദേശം 16% റിട്ടേൺ നൽകി. അതേസമയം മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ 17% മുതൽ 23% വരെ റിട്ടേൺ നൽകുന്നുണ്ട്.
ഒരു നിക്ഷേപകന് മാർക്കറ്റ്-ബീറ്റിംഗ് റിട്ടേണുകൾക്കുള്ള സാധ്യതയുള്ള ഒരു മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ കെട്ടിപ്പടുക്കുന്നതും ഫലപ്രദമായ റിസ്ക്-അഡ്ജസ്റ്റ് ചെയ്ത അനുപാതവും മുകളിൽ സൂചിപ്പിച്ച മ്യൂച്വൽ ഫണ്ടുകൾ നൽകുന്നു. ഒരാളുടെ റിസ്ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ ചക്രവാളം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഏത് പദ്ധതിയിലും നിക്ഷേപം നടത്താം. പക്ഷെ അതിന് മുൻപ് ഒരു സാമ്പത്തിക ഉപദേഷ്ടാവിൽ നിന്ന് ഉപദേശം തേടുന്നത് നല്ലതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications