സമ്പത്തികമായി മുന്നേറ്റമുണ്ടാക്കുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിന് നിക്ഷേപം കൂടിയേ തീരു. ഏറ്റവും സുരക്ഷിതമായി സാമ്പത്തിക വളർച്ച നേടാൻ കഴിയുന്ന നിക്ഷേപ മാർഗം സ്ഥിര നിക്ഷേപമാണ്. എന്നാൽ രാജ്യത്തെ പണപ്പെരുപ്പവും പലിശ നിരക്കും കണക്കിലെടുക്കുമ്പോൾ സ്ഥിര നിക്ഷേപം അത്ര ആകർഷകമല്ല. അതുകൊണ്ടു തന്നെ നിക്ഷേപകർ മറ്റ് മാർഗങ്ങളും ഇപ്പോൾ പരീക്ഷിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപമാണ്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായത് മ്യൂച്വൽ ഫണ്ടുകളാണ്. വിപണിയിൽ നിരവധി മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ മികച്ച നേട്ടമുണ്ടാക്കാൻ ശരിയായ സ്കീം തിരഞ്ഞെടുക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മികച്ച നേട്ടം നൽകിയ 5 മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.

1. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്
കമ്പനികളുടെ മാർക്കറ്റ് ക്യാപ് പരിഗണിക്കാതെ ഏത് കമ്പനികളിലും നിക്ഷേപം നടത്തുന്ന തരം ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ് ഫണ്ട്. ഇത് ഫണ്ട് മാനേജർമാർക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ കാലയളവിൽ 35.56 ശതമാനം റിട്ടേൺ നൽകാൻ ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്. അതായത് 10000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചിരുന്നെങ്കിൽ, അവരുടെ 6 ലക്ഷം രൂപ നിക്ഷേപം 10,70,024 രൂപയായി വളരുമായിരുന്നു.
2.ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
നികുതി ലാഭിക്കാൻ സഹായിക്കുന്ന ഒരുതരം മ്യൂച്വൽ ഫണ്ടുകളാണ്. ഇത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യം നൽകുന്നു. അഞ്ച് വർഷക്കാലയളവിനുള്ളിൽ 35.81 ശതമാനം റിട്ടേൺ നൽകാൻ ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ടിന് സാധിച്ചു. ആരെങ്കിലും പ്രതിമാസം എസ്‌ഐപി വഴി 10000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ, അവരുടെ 6 ലക്ഷം രൂപ നിക്ഷേപം 10,30,647 രൂപയായി വളരുമായിരുന്നു.
3. മോട്ടിലാൽ ഓസ്വാൾ മിഡ് ക്യാപ് ഫണ്ട്
ഇടത്തരം വിപണി മൂല്യമുള്ള കമ്പനികളിൽ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് മിഡ് ക്യാപ് ഫണ്ട്. സാധാരണയായി, 101 മുതൽ 250 വരെ റാങ്കുള്ള കമ്പനികളാണ് ഇതിൽ ഉൾപ്പെടുന്നത്. മോത്തിലാൽ ഓസ്വാൾ മിഡ് ക്യാപ് ഫണ്ട് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 37.17 ശതമാനം റിട്ടേൺ നൽകി. പ്രതിമാസം 10000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചിരുന്നെങ്കിൽ, അവരുടെ 6 ലക്ഷം രൂപ നിക്ഷേപം 12,90,735 രൂപയായി വളരുമായിരുന്നു.
4. ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
ഇൻഫ്രാസ്ട്രക്ചർ കമ്പനികളിൽ 80 ശതമാനത്തിലധികം നിക്ഷേപം നടത്തുന്ന സെക്ടറൽ ഫണ്ടുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 41.49 ശതമാനം വരുമാനം നൽകി. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന വരുമാനം. ആരെങ്കിലും പ്രതിമാസം 10000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചിരുന്നെങ്കിൽ, അവരുടെ 6 ലക്ഷം രൂപയുടെ നിക്ഷേപം 11,63,810 രൂപയായി വളരുമായിരുന്നു.
5. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്
സ്മോൾ ക്യാപ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും അവയുടെ മൊത്തം ആസ്തിയുടെ 65% എങ്കിലും നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് സ്മോൾ-ക്യാപ് ഫണ്ടുകൾ. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് സ്കീം 5 വർഷത്തിനുള്ളിൽ 48.26 ശതമാനം വളർച്ച കൈവരിച്ചു. പ്രതിമാസം 10000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചിരുന്നെങ്കിൽ, അവരുടെ 6 ലക്ഷം രൂപ നിക്ഷേപം 12,61,047 രൂപയായി വളരുമായിരുന്നു.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications