ഡെബിറ്റ് കാർഡ് ഉപയോഗിക്കാത്ത മലയാളികൾ പുതിയ കാലത്ത് കുറവാണ്. എടിഎമ്മിൽ നിന്നും പണമെടുക്കാൻ മാത്രമല്ല, ഒട്ടേറെ സാമ്പത്തിക കാര്യങ്ങൾക്ക് ഇതുപയോഗിക്കുന്നുണ്ട്. ഓരോ ബാങ്കിനും വ്യത്യസ്തമായ, പ്രത്യേകതകളുള്ള പലതരം കാർഡുകളുണ്ട്. പരമാവധി തുക, വാർഷിക നിരക്കുകൾ എന്നിവ വ്യത്യസ്തമായിരിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ബാങ്കുകൾ ലോയൽറ്റി പോയിന്റുകൾ നൽകാറുണ്ട്. വെബ്സൈറ്റ്, ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന പ്രത്യേക ആപ്പ് എന്നിവ വഴി റജിസ്റ്റർ ചെയ്താൽ ഈ പോയിന്റുകൾ പണമാക്കി മാറ്റാം.
ഡെബിറ്റ് കാര്‍ഡുകള്‍ പലവിധമുണ്ട്. വീസ ഡെബിറ്റ് കാര്‍ഡ്,മാസ്റ്റര്‍ കാര്‍ഡ്, മെയ്‌സ്‌ട്രോ കാര്‍ഡ് എന്നിവയാണ് പ്രധാനമായും ഇന്ത്യന്‍ ബാങ്കുകള്‍ അനുവദിക്കുന്നത്. മത്സരാധിഷ്ഠിതമായ ഡെബിറ്റ് കാർഡ് മേഖലയിലേക്ക് എയു സ്മോള്‍ ഫിനാൻസ് ബാങ്ക്, മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് കഴിഞ്ഞദിവസം വിപണിയിൽ അവതരിപ്പിച്ചു. കോർപ്പറേറ്റ് ശമ്പള ഉപഭോക്താക്കൾക്കാണ് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് കൂടുതൽ ഉപയോഗപ്രദമാവുക. എയു സ്മോള്‍ ഫിനാൻസ് ബാങ്ക് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡിന്റെ പ്രധാനപ്പെട്ട നേട്ടങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

സ്വിഗിയിൽ 30% കിഴിവ്
ബുക്ക് മൈ ഷോ, പിവിആർ ഐനോക്സ് എന്നിവ വഴി സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 20 ശതമാനം കിഴിവ് നേടാം. അതുപോലെ ഈസി ഡിന്നർ, സൊമാറ്റോ എന്നിവ ഉപയോഗിക്കുമ്പോൾ 15 ശതമാനം ഇളവ് ലഭിക്കും. ഓൺലൈൻ ഫുഡ് ഡെലിവറിക്ക് സ്വിഗിയിൽ 30 ശതമാനം കിഴിവും ലഭിക്കും. ബിഗ് ബാസ്ക്കറ്റ്, ബിബി നൗ എന്നിവ വഴി പലചരക്ക് സാധനങ്ങൾ വാങ്ങിക്കുമ്പോൾ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. അതോടൊപ്പം യാത്ര, ഇക്സി ഗോ വഴിയുള്ള യാത്രാ ബുക്കിംഗുകൾക്ക് 15 ശതമാനം വരെ കിഴിവ് നേടാം.
ആമസോണിൽ 10% കിഴിവ്
ഓൺലൈൻ ഷോപ്പിംഗിന് ആമസോൺ ഫാഷനും ടാറ്റ ക്ലിക് ലക്ഷ്വറിയും 10 ശതമാനം കിഴിവ് നൽകും. അതുപോലെ, ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് ബ്രാൻഡായ ഫാർമസി 10 ശതമാനം കിഴിവ് നൽകും. കൂടാതെ, മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ലോയൽറ്റി പ്രോഗ്രാമിൽ ലോഡുചെയ്തിരിക്കുന്നു. യാത്ര, ഡൈനിംഗ്, ഓൺലൈൻ ഫുഡ് ഡെലിവറി, ഇലക്‌ട്രോണിക് സാധനങ്ങൾ വാങ്ങൽ, ദിവസേനയുള്ള പലചരക്ക് ഷോപ്പിംഗ് തുടങ്ങി എല്ലാ ഇടപാടുകൾക്കും മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് കാർഡ് ഉപഭോക്താക്കൾക്ക് ഓഫറുകളും കിഴിവുകളും നൽകുന്നു എന്ന് സാരം. ഡെബിറ്റ് കാർഡുകൾ പോലെ ക്രെഡിറ്റ് കാർഡും എയു സ്മോൾ ഫിനാൻസിംഗ് ബാങ്ക് നൽകുന്നുണ്ട്. സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ് എയു ബാങ്ക് നൽകുന്നതാണ്. ഈ ക്രെഡിറ്റ് കാർഡിന്റെ നേട്ടങ്ങൾ പരിശോധിക്കാം.
എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ്
എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രീമിയം ക്രെഡിറ്റ് കാർഡാണ് എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ്. 4999 രൂപയാണ് ജോയിനിംഗ് ഫീസ്. ഡൈനിംഗ്, അന്താരാഷ്ട്ര യാത്രാ ചെലവുകൾ എന്നിവയ്ക്കായി ചെലവഴിക്കുന്ന 100 രൂപയ്ക്ക് 2 റിവാർഡ് പോയിന്റ് ലഭിക്കും. മറ്റു ചെലവുകൾക്ക് ഒരു റിവാർഡ് പോയിന്റ് ലഭിക്കും.
ബുക്ക്‌മൈഷോ വഴി വർഷത്തിൽ 16 കോംപ്ലിമെന്ററി ബൈ വൺ ഗെറ്റ് വൺ സിനിമാ ടിക്കറ്റ് അല്ലെങ്കിൽ ഇവന്റ് ടിക്കറ്റ് ലഭിക്കും. വർഷത്തിൽ 12 ലക്ഷം രൂപ ചെലവാക്കുമ്പോൾ താജ് എപ്പിക്യൂർ അംഗത്വം ലഭിക്കും. ഒരു മാസം 75,000 രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ 1000 റിവാർഡ് പോയിന്റുകളുടെ അധിക ബോണസ് ലഭിക്കും
ആക്‌സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ആക്‌സിസ് ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. മൈ സോൺ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയാണ് മൈ സോൺ ക്രെഡിറ്റ് കാർഡിന്റെ വാർഷിക അംഗത്വ ഫീസ്. എന്നാൽ അംഗത്വം എടുക്കുന്നതിലൂടെ 999 രൂപയുടെ സോണി ലൈവ് കോംപ്ലിമെന്ററി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനായി നേടാം
500 രൂപയുടെ സ്വിഗ്ഗി ഓർഡറുകൾക്ക് 120 കിഴിവ്. ഈ ഓഫർ മാസത്തിൽ രണ്ടുതവണ ലഭ്യമാണ്. ഈസി ഡിന്നർ വഴി കുറഞ്ഞത് 1500 ഓർഡറുകൾക്ക് മാസത്തിൽ രണ്ടുതവണ കഴിവുകൾ നേടാം. 400 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകൾക്ക് രാജ്യവ്യാപകമായി എല്ലാ ഇന്ധന സ്റ്റേഷനുകളിലും 1% ഇന്ധന സർചാർജിന്റെ ഒരു ഇളവ് നേടാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications