ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടങ്ങളിലൊന്നാണ് റിട്ടയർമെന്റ്. അതായത് ഒരു മനുഷ്യൻ അയാൾ ജീവിച്ചു തീർത്തതിന്റെ എല്ലാ ഭാരങ്ങളും ഇറക്കി വയ്ക്കുന്ന കുറച്ച് കാലങ്ങൾ. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് സമാധാനത്തിന്റെ പാതയിലേക്ക് മാറി, ജീവിതത്തെ ഏറ്റവും അധികം ആസ്വദിക്കാൻ അയാൾ കണ്ടെത്തുന്ന സമയം. ഈ കാലഘട്ടത്തിൽ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുകയും ഭാവിയിലേക്കുള്ള ഒരു സുരക്ഷിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നതിന് ശരിയായ റിട്ടയർമെന്റ് പ്ലാനിങ് ആവശ്യമാണ്.
റിട്ടയർമെന്റ് ജീവിതത്തിൽ ധനസമ്പത്തിലും ആരോഗ്യത്തിലും സമൃദ്ധരാകണമെങ്കിൽ, കൃത്യമായ പദ്ധതികൾ നിങ്ങൾ തിരഞ്ഞെടുത്തിരിക്കണം. ഇതിന്റെ പ്ലാനിങ് എപ്പോൾ തുടങ്ങണം? എവിടെയാണ് ജീവിക്കാൻ ഉചിതമായ സ്ഥലം? ഏതു നിക്ഷേപ പദ്ധതികളും ആരോഗ്യ ഇൻഷുറൻസുകളുമാണ് മികച്ചതാവുക? എന്നതൊക്കെ എല്ലാവർക്കും സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളാണ്. ഇവ പൂർണ്ണമായും വ്യക്തമാക്കുകയാണ് ഇവിടെ.
റിട്ടയർമെന്റ് പ്ലാനിംഗിന് എപ്പോൾ തുടങ്ങണം? ഏറ്റവും അനുയോജ്യമായ പ്രായം അറിയണ്ടേ
റിട്ടയർമെന്റിനായി തയാറെടുക്കേണ്ട ഏറ്റവും മികച്ച പ്രായം 25-35 വയസ്സിനിടയിലാണ്. ഈ പ്രായത്തിൽ വരുംകാലത്തേക്ക് കണക്കാക്കി സൗകര്യപ്രദമായ പദ്ധതികളിൽ നിക്ഷേപം ആരംഭിച്ചാൽ, സംയോജിത പലിശയിലൂടെ വളരെ മികച്ച വരുമാനമുണ്ടാക്കാനാകും. 35 വയസ്സ് കഴിയുന്നതിനിടെ തന്നെ ഇത്തരം നിക്ഷേപങ്ങൾ തുടങ്ങുന്നത് കൂടുതൽ കരുത്തായ ഒരു റിട്ടയർമെന്റ് ഫണ്ടിന് വഴിയൊരുക്കും.
അലസതയും "ഇനിയും സമയം ബാക്കിയുണ്ട്" എന്ന ധാരണയും റിട്ടയർമെന്റ് പ്ലാനിംഗിന്‍റെ ഏറ്റവും വലിയ ശത്രുക്കളാണ്. 40 കഴിഞ്ഞാൽ ഇത്തരത്തിൽ ഒരു തയാറെടുപ്പ് തുടങ്ങുമ്പോഴേക്കും കൂടുതൽ സാമ്പത്തിക സമ്മർദ്ദം നമ്മൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ "വലിയ തുക വേണ്ട, ചെറിയ തുക മതിയാകും" എന്ന ചിന്തയിൽ 25 മുതൽ 35-വയസ്സിനുള്ളിൽ ചെറിയതോതിൽ ആരംഭിക്കേണ്ടതും, നിശ്ചിത തുക പതിവായി നിക്ഷേപിച്ച് മുന്നോട്ട് പോകേണ്ടതുമാണ് നല്ല ഭാവിക്ക് ഏറ്റവും മികച്ച ചിന്ത.
റിട്ടയർമെന്റ് ജീവിതം ചിലവഴിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങൾ എവിടെയാണ്
റിട്ടയർമെന്റിന് ശേഷമുള്ള ജീവിതശൈലി, ആരോഗ്യപരമായ സൗകര്യങ്ങൾ, ജീവിതച്ചെലവ്, പ്രകൃതിദത്തമായ അന്തരീക്ഷം എന്നിവയെ ആശ്രയിച്ചാണ് ഏറ്റവും മികച്ച റിട്ടയർമെന്റ് ഡെസ്റ്റിനേഷൻ തെരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിൽ ഏറ്റവും ശാന്തമായ അന്തരീക്ഷവും കുറഞ്ഞ ചെലവും ഉള്ള ചില മികച്ച റിട്ടയർമെന്റ് സ്ഥലങ്ങൾ ഇവയാണ്:
1. കേരളം (മുന്നാർ, വയനാട്, കൊച്ചി) - ആരോഗ്യസംരക്ഷണത്തിനും പ്രകൃതിസൗന്ദര്യത്തിനും അനുയോജ്യമായ കേന്ദ്രങ്ങൾ ഇവിടെയാണ് ഉള്ളത്.
2. ഗോവ
സമുദ്രതീരങ്ങളുടെ സൗന്ദര്യവും, സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു സ്ഥലമാണ് ഗോവ. നിരവധി ആളുകൾ ഒരു റിട്ടയർമെന്റ് ലൈഫിന് വേണ്ടി ഈ സ്ഥലം തിരഞ്ഞെടുക്കാറുണ്ട്.
3. ഹിമാചൽ പ്രദേശ് (ഷിംല, മണാലി)
ശാന്തവും സുന്ദരവുമായ ഹിമാലയൻ പ്രദേശം. ഇവിടെ ആത്മീയമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല സ്ഥലമാണ് ഇവിടം.
4. ഉത്തരാഖണ്ഡ് (നൈനിറ്റാൽ, ഋഷികേശ്)
പർവതങ്ങൾ, ആൾക്കുറവ്, ആത്മീയസാന്ത്വനം.
5. കർണാടക (മൈസൂർ, ചിക്ക്മഗളൂർ)
കുറഞ്ഞ ചെലവിൽ മികച്ച ജീവിത നിലവാരം.
6. തമിഴ്നാട് (കോഡൈക്കനാൽ, കൂനൂർ)
ഹിൽസ്റ്റേഷനുകളും പച്ചപ്പും കുറഞ്ഞ തിരക്കുമുള്ള അന്തരീക്ഷം.
വിദേശത്ത് റിട്ടയർമെന്റ് ആഗ്രഹിക്കുന്നവർക്ക് പോർച്ചുഗൽ, തായ്‌ലൻഡ്, മലേഷ്യ, ശ്രീലങ്ക പോലെയുള്ള രാജ്യങ്ങൾ കുറഞ്ഞ ചെലവിലും മികച്ച ജീവിത നിലവാരത്തിലും അനുയോജ്യമാണ്.
മികച്ച നിക്ഷേപ പദ്ധതികൾ: ഭാവിയെ സാമ്പത്തികമായി ഉറപ്പാക്കാൻ
1. നാഷണൽ പെൻഷൻ സിസ്റ്റം (NPS)
ഗവൺമെന്റ് പിന്തുണയുള്ളതും ടാക്സ് ബെനിഫിറ്റ് ലഭ്യമാകുന്നതുമായ ഏറ്റവും മികച്ച റിട്ടയർമെന്റ് പദ്ധതികളിൽ ഒന്ന്.
2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)
ടാക്‌സ്-ഫ്രീ പലിശയുള്ള, ലോംഗ്-ടേം സെക്യൂരിറ്റി ഉറപ്പുനൽകുന്ന പദ്ധതിയാണ് പി പി എഫ്.
3. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF)
സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലാ ജീവനക്കാർക്കും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇ പി എഫ്.

4. മ്യൂച്വൽ ഫണ്ടുകൾ (SIP, ELSS)
ലോംഗ്-ടേം വളർച്ചക്കായി എക്വിറ്റി ബേസ് ചെയ്ത നിക്ഷേപങ്ങൾ.
5. ഫിക്സഡ് ഡിപ്പോസിറ്റ് (FD) & റിക്കറിംഗ് ഡിപ്പോസിറ്റ് (RD)
സ്ഥിരമായ വരുമാനവും കുറഞ്ഞ റിസ്കും ഉറപ്പുനൽകുന്നു.
6. പ്രവാസികൾക്കായി പ്രത്യേക നിക്ഷേപ പദ്ധതികൾ (NRE/NRO അക്കൗണ്ടുകൾ)
വിദേശത്തുനിന്നുള്ള വരുമാനം ആകർഷക പലിശനിരക്കിൽ നിക്ഷേപിക്കാനാകുന്ന മികച്ച പ്ലാനുകൾ.
7. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ്
ഭാവിയിൽ സ്ഥിര വരുമാനം നേടാനാകുന്ന ഒരേ ഒരു നിക്ഷേപമാണ് ഇത്.
നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ "ഹൈ റിസ്ക് - ഹൈ റിട്ടേൺ" Vs "ലോ റിസ്ക് - സ്റ്റഡി ഗ്രോത്ത്" എന്നത് വ്യക്തമായിരിയ്ക്കണം. ഒരു സന്തുലിതമായ പോർട്ട്ഫോളിയോ ഉണ്ടാക്കുക മാത്രമേ ദീര്‍ഘകാല സാമ്പത്തിക സ്ഥിരതക്കുള്ള സമയോചിതമായ തീരുമാനം ആകൂ.
മികച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ
രോഗവ്യാപനങ്ങളും ചികിത്സാ ചെലവുകളും വർദ്ധിക്കുന്ന ഈ കാലത്ത് മികവുറ്റ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. റിട്ടയർമെന്റിനായുള്ള മികച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇതാണ്:
1. എച്ഡിഎഫ്സി ഏർഗോ ഹെൽത്ത് ഒപ്ടിമാ റീസ്റ്റോർ
ജീവിതകാലത്തേക്ക് പരിരക്ഷ, ക്ലെയിം ചെയ്യുമ്പോൾ കവറേജ് വീണ്ടും വീണ്ടെടുക്കുന്നു.
2. സ്റ്റാർ ഹെൽത്ത് സീനിയർ സിറ്റിസൺസ് റെഡ് കാർപെറ്റ്
മുതിർന്ന പൗരന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ സ്കീം.
3. മാക്സ് ബുപ ഹെൽത്ത് കമ്പാനിയൻ
കുറഞ്ഞ പ്രീമിയത്തിൽ വിശാലമായ കവറേജ്.
4. അപ്പോളോ മ്യൂണിക് ഒപ്റ്റിമ സീനിയർ
മുൻനിര സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ.
5. ഐസി ഐസി ഐ ലംബാർഡ് ഹെൽത്ത് കെയർ പ്ലസ്
കുടുംബത്തോടൊപ്പം കവർ ചെയ്യാൻ ഉചിതം.
രോഗങ്ങൾ നേരിടുമ്പോൾ സാമ്പത്തികമായി തളർന്നുപോകാതിരിക്കാൻ മികച്ച ഇൻഷുറൻസ് പ്ലാൻ സജ്ജമാക്കുന്നത് റിട്ടയർമെന്റ് പ്ലാനിംഗിന്റെ പ്രധാന ഭാഗം കൂടിയാണ്.
റിട്ടയർമെന്റ് ലൈഫ് ആണ് ലൈഫ്
ജീവിക്കാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ, മാനസിക പരമായും ശാരീരിക പരമായും വിശ്രമിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സമയമാണ് റിട്ടയർമെന്റ് ലൈഫ്. എത്ര നേരത്തെ ഇതിനുവേണ്ടി തയ്യാറെടുക്കുന്നു അത്രയും തന്നെ നിങ്ങൾ മികച്ച രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നവരാകും. പ്രായമാകുംതോറും മനുഷ്യന് വരാവുന്ന ശാരീരിക മാനസിക അവശതകളെ മറികടക്കാൻ വേണ്ട സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ നിങ്ങളുടെ റിട്ടയർമെന്റ് ലൈഫിൽ ഉണ്ടായിരിക്കണം.
എങ്കിൽ മാത്രമേ ഒരു നല്ല കാലാവസ്ഥയിലൂടെ നമുക്ക് ജീവിതത്തെ മുന്നോട്ടു നയിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ മികച്ച റിട്ടയർമെന്റ് പ്ലാനുകളും അതുപോലെ തന്നെ മികച്ച സ്ഥലവും ഏറ്റവും മികച്ച ഇൻഷുറൻസ് പദ്ധതികളും നിങ്ങൾ തിരഞ്ഞെടുക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications