Senior Citizen FD: മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശയുള്ള എഫ്ഡി നൽകുന്ന ടോപ്പ് 10 ബാങ്കുകൾ ഇതാ

പ്രായമേറുമ്പോൾ പണത്തിൻ്റെ ആവശ്യകതയും വർദ്ധിക്കും. ചിലർക്ക് ആശുപത്രി ചിലവുകൾ വർദ്ധിച്ചേക്കാം, ചിലരുടെ ആ​ഗ്രഹങ്ങളുടെ ലിസ്റ്റും വർദ്ധിക്കാം. രണ്ടായാലും പണം അത്യാവശ്യമാണ്. അതിന് സമ്പാദ്യം നിർബന്ധമാണ്. പ്രായമാവുമ്പോൾ റിസ്ക് നിറഞ്ഞ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ മുതിർന്ന പൗരൻമാർ ഇഷ്ടപ്പെടുന്നില്ല. അതിനാൽ ഭൂരിഭാ​ഗം പേരും സ്ഥിര നിക്ഷേപം അഥവാ എഫ്ഡിയിൽ നിക്ഷേപിക്കുന്നു.

സാധാരണ നിക്ഷേപകരേക്കാൾ മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപത്തിലൂടെ ഉയർന്ന പലിശ വരുമാനം ലഭിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ ബാങ്കുകളും മുതിർന്ന പൗരൻമാർക്ക് മികച്ച സ്ഥിര നിക്ഷേപ പദ്ധതികൾ വാ​ഗ്ദാനം ചെയ്യുന്നു. ഒക്ടോബർ 27 ലെ ബാങ്ക്ബസാർ ഡാറ്റയെ അടിസ്ഥാനമാക്കി 3 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന എഫ്ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച പത്ത് ബാങ്കുകളെ കുറിച്ച് അറിയാം;

1. ഇൻഡസ്ഇൻഡ് ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 6-12 മാസ കാലാവധിയുള്ള എഫ്ഡിക്ക് 7.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്ന എഫ്ഡികളിൽ ഉയർന്ന പലിശ നിരക്കാണ് ഇത്.

2. ആക്‌സിസ് ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 5-10 വർഷത്തെ എഫ്‌ഡി കാലാവധിയിൽ ഈ ബാങ്ക് വാ​ഗ്ദാനം ചെയ്യുന്നത് 7.35 ശതമാനം പലിശ നിരക്കാണ്.

3. എച്ച്‌ഡിഎഫ്‌സി ബാങ്ക്: 18-21 മാസം കാലാവധിയുള്ള എഫ്‌ഡികൾക്ക് ഈ സ്വകാര്യ ബാങ്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശയുള്ള എഫ്ഡി നൽകുന്ന ടോപ്പ് 10 ബാങ്കുകൾ ഇതാ

4. ഐസിഐസിഐ ബാങ്ക് : മുതിർന്ന പൗരന്മാർക്ക് 2 വർഷം 1 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

5. കൊട്ടക് മഹീന്ദ്ര ബാങ്ക്: ഈ സ്വകാര്യ ബാങ്ക് 391 ദിവസം മുതൽ 23 മാസത്തിൽ താഴെ കാലാവധിയുള്ള എഫ്ഡികൾക്ക് 7.1 ശതമാനം പലിശ നിരക്കാണ് നൽകുന്നത്.

6. ബാങ്ക് ഓഫ് ബറോഡ : ഈ പൊതുമേഖലാ ബാങ്ക് മുതിർന്ന പൗരന്മാർക്ക് വേണ്ടി നൽകുന്ന 444 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡിക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

7. പഞ്ചാബ് നാഷണൽ ബാങ്ക്: 390 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

8. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: മുതിർന്ന പൗരന്മാർക്ക് 456 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

9. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 5-10 വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് ഈ പൊതുമേഖലാ ബാങ്ക് വാ​ഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.05 ശതമാനമാണ്.

10. കാനറ ബാങ്ക് : 444 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7 ശതമാനം പലിശ നിരക്ക് ഉറപ്പാക്കുന്നു.

ഈ 10 ബാങ്കുകളും മുതിർന്ന പൗരൻമാർക്ക് മികച്ച സ്ഥിര നിക്ഷേപ പദ്ധതികളാണ് വാ​ഗ്ദാനം ചെയ്യുന്നത്. നിക്ഷേപകൻ്റെ ആവശ്യം അനുസരിച്ച് ബാങ്ക് തിരഞ്ഞെടുക്കാം. ഇതിൽ ഉയർന്ന പലിശ നൽകുന്നത് ഇൻഡസ്ഇൻഡ് ബാങ്കാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X