ഷോപ്പിംഗ് ചെയ്യാൻ ഇഷ്ടമാണോ? വമ്പൻ ക്യാഷ്ബാക്കും റിവാർഡ് പോയിൻ്റുകളും ലഭിക്കുന്ന 6 ക്രെഡിറ്റ് കാർഡുകൾ ഇതാ

ഷോപ്പിംഗ് ചെയ്യുവാൻ പ്രത്യേക താത്പര്യമുള്ളവർ ഒരുപാടുണ്ട്. അതിനു വേണ്ടി ലക്ഷങ്ങൾ മുടക്കാനും ഇവർ തയ്യാറാണ്. എന്നാൽ അധിക നഷ്ടമില്ലാതെ ഷോപ്പിം​ഗ് ചെയ്യാൻ ഒരു ഓഫർ ഉണ്ട്. അതായത് നിങ്ങളുടെ ഷോപ്പിം​ഗ് ആ​ഗ്രഹത്തെ പൂർത്തീകരിക്കുന്നു മികച്ച ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ ഉണ്ട്. ഇതിലൂടെ ഒട്ടനവധി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു.

ആഢംബരമായ പർച്ചേസുകൾ നടത്തുന്നവർക്കും ഇത്തരം കാർഡുകൾ ഉപകാരപ്രദമാവുന്നു. എയർപോർട്ട് ലോഞ്ച് ആക്സസ്, ഇന്ധന സർച്ചാർജ് തുടങ്ങിയ കിടിലൻ ആനുകൂല്യങ്ങളും ഉറപ്പാക്കണോ? അത്തരത്തിൽ നിങ്ങളുടെ ഷോപ്പിം​ഗ് അനുഭവം മികച്ചതാക്കുന്ന 6 കിടിലൻ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് അറിയാം. ഓരോന്നിൻ്റെയും നേട്ടങ്ങളും ആനുകൂല്യങ്ങളും വിശദമായി മനസിലാക്കാം.

ഉപഭോക്താക്കൾക്കുള്ള ആറ് പ്രധാന ക്രെഡിറ്റ് കാർഡ് ഓപ്ഷനുകൾ

1. ആമസോൺ പേ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡ്:

ഈ ക്രെഡിറ്റ് കാർഡിന് ജോയിനിം​ഗ് ഫീസോ വാർഷിക ഫീസോ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ഈ കാർഡ് ഉപയോഗിച്ച് നേടുന്ന റിവാർഡുകൾക്ക് പരിധിയോ കാലാവധി അവസാനിക്കുന്നതിനുള്ള തിയ്യതിയോ ഇല്ല. ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന റിവാർഡ് വരുമാനം ഉപയോഗിച്ച് ആമസോണിലെ 10 കോടിയിലധികം ഉൽപ്പന്നങ്ങളിൽ നിന്നും പർച്ചേസ് നടത്താൻ സാധിക്കും.

ഇത് പണത്തിന് തുല്യമായി ഉപയോ​ഗപ്പെടുത്താം. കൂടാതെ, ആമസോണിൽ 3, 6 മാസത്തെ ഇ.എം.ഐ ഓപ്ഷൻ ഇല്ല. കാർഡിലൂടെ ലഭിക്കുന്ന ഒരു റിവാർഡ് പോയിന്റ് 1 രൂപയ്ക്ക് തുല്യമാണ്. അത് ആമസോൺ പേ ബാലൻസായി ഓട്ടോമാറ്റിക്കലി ക്രെഡിറ്റ് ചെയ്യപ്പെടും. ആമസോൺ പ്രൈം അം​ഗങ്ങൾക്ക് ഈ ക്രെഡിറ്റ് കാർഡ് കൂടുതൽ ഉപകാരപ്രദമാണ്.

2. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്:

ഫ്ലിപ്കാർട്ട്, ക്ലിയർട്രിപ്പ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പണം ചെലവഴിക്കുമ്പോൾ നിങ്ങൾക്ക് പരിധിയില്ലാത്ത 5 ശതമാനം ക്യാഷ്ബാക്ക് നേടാൻ കഴിയും. കൂടാതെ, തിരഞ്ഞെടുത്ത വ്യാപാരികളിൽ നിന്ന് നിങ്ങൾക്ക് പരിധിയില്ലാത്ത 4 ശതമാനം ക്യാഷ്ബാക്ക് നേടാൻ കഴിയും. മറ്റ് വിഭാഗങ്ങളിൽ പരിധിയില്ലാത്ത 1 ശതമാനം ക്യാഷ്ബാക്ക് നേടാൻ സാധിക്കുന്നു. ക്യാഷ്ബാക്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് നിങ്ങൾക്ക് അധിക ലാഭം നൽകുന്നു.

ഈ കാർഡിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഒരു കലണ്ടർ വർഷത്തിൽ നാല് സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കും. ഇന്ധന ചെലവുകൾക്ക് 1% ഇന്ധന സർചാർജ് ഇളവ് ഈ കാർഡിലൂടെ ലഭിക്കും. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ 500 രൂപയുടെ ഫ്ലിപ്കാർട്ട് വൗച്ചറുകൾ ലഭിക്കും. നിങ്ങളുടെ ആദ്യ സ്വിഗ്ഗി ഇടപാടിൽ 100 ​​രൂപ വരെ ചിലവഴിച്ചാൽ 50% ഇൻസ്റ്റൻ്റ് കിഴിവ് ലഭിക്കും. പ്രതിവർഷം 3.5 ലക്ഷം രൂപ ചെലവഴിച്ചാൽ 500 രൂപ വാർഷിക ഫീസ് ഒഴിവാക്കാം

ഷോപ്പിംഗ് ചെയ്യാൻ ഇഷ്ടമാണോ? വമ്പൻ ക്യാഷ്ബാക്കും റിവാർഡ് പോയിൻ്റുകളും ലഭിക്കുന്ന 6 ക്രെഡിറ്റ് കാർഡുകൾ

3. എച്ച്.ഡി.എഫ്.സി മില്ലേനിയ ക്രെഡിറ്റ് കാർഡ്:

ആമസോൺ, ബുക്ക് മൈ ഷോ, Cultfit, ഫ്ലിപ്കാർട്ട്, മിന്ത്ര, സോണി ലിവ്, സ്വി​ഗി, Tata CliQ, ഊബർ, സൊമാറ്റോ എന്നിവയിൽ 5 ശതമാനം ക്യാഷ്ബാക്ക് ഉണ്ട്. കൂടാതെ, മറ്റ് ചെലവുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്കും ഉറപ്പാക്കാം. ഓരോ കലണ്ടർ പാദത്തിലും 1,00,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുമ്പോൾ 1,000 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. HDFCCARDS എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് Swiggy Dineout-ൽ 10 ശതമാനം അധിക കിഴിവ് ലഭിക്കും.

ഇന്ത്യയിലുടനീളമുള്ള ആഭ്യന്തര എയർപോർട്ടുകളിൽ പ്രതിവർഷം (ഒരു കലണ്ടർ പാദത്തിൽ ഒരിക്കൽ) 4 സൗജന്യ ലോഞ്ച് ആക്സസ് ലഭിക്കും.

4. എസ്‌.ബി‌.ഐ സിംപ്ലിക്ലിക്ക് ക്രെഡിറ്റ് കാർഡ്:

എസ്‌.ബി‌.ഐ സിംപ്ലിക്ലിക്ക് ക്രെഡിറ്റ് കാർഡിൽ 499 രൂപ വാർഷിക ഫീസ് അടച്ചാൽ 500 രൂപ മൂല്യമുള്ള ആമസോൺ ഗിഫ്റ്റ് കാർഡ് നേടാൻ ഇതിലൂടെ സാധിക്കുന്നു. 100 രൂപയുടെ മറ്റെല്ലാ ചെലവുകൾക്കും ഒരു റിവാർഡ് പോയിന്റ് വീതം നേടാൻ കഴിയും. നിങ്ങൾ ഒരു വർഷത്തിൽ ഒരു ലക്ഷം ചെലവഴിച്ചാൽ അടുത്ത വർഷം നിങ്ങൾക്ക് 499 രൂപ വാർഷിക ഫീസ് അടക്കേണ്ടി വരില്ല.

വാർഷിക ചെലവ് യഥാക്രമം ഒരു ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയും എത്തുമ്പോൾ 2,000 രൂപ വീതമുള്ള ഇ-വൗച്ചറുകൾ ലഭിക്കും. ഇത് അധിക നേട്ടമായി കണക്കാക്കാം. 500 രൂപയ്ക്കും 3,000 രൂപയ്ക്കും ഇടയിലുള്ള എല്ലാ ഇന്ധന പർച്ചേസുകൾക്കും 1% ഒഴിവാക്കിയിരിക്കുന്നു.

5. ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് :

ഈ കാർഡ് ഉപയോ​ഗിച്ചാൽ ബ്ലിങ്കിറ്റിൽ നിങ്ങൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. മാത്രമല്ല മാസത്തിൽ 750 വരെ ചെലവഴിച്ചാൽ 250 രൂപ വരെ കിഴിവ് ലഭിക്കും. ഇത് മാസത്തിൽ ഒരിക്കാൽ മാത്രമേ ലഭിക്കുകയുള്ളൂ. മിന്ത്രയിലെ പർച്ചേസുകൾക്കും കിഴിവ് ലഭിക്കും. അതായത് മിന്ത്രയിൽ തിരഞ്ഞെടുത്ത സ്റ്റൈലുകളിൽ കുറഞ്ഞത് 999 രൂപ ചെലവഴിക്കുമ്പോൾ മിന്ത്രയിൽ 150 രൂപ കിഴിവ് ലഭിക്കും.

ബുക്ക് മൈഷോയിൽ നിന്ന് വാങ്ങുന്ന ഓരോ സിനിമാ ടിക്കറ്റിനും 10 ശതമാനം കിഴിവ് ലഭിക്കും. അതായത് പരമാവധി 100 രൂപ വരെയുള്ള പ്രതിമാസ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. AXISNEO എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നതിലൂടെ, NEO ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് Zomato-യിൽ ഭക്ഷണ വാങ്ങുമ്പോൾ 40 ശതമാനം വരെ കിഴിവ് നേടാൻ നിങ്ങൾക്ക് അർഹതയുണ്ട്.

നിങ്ങളുടെ ആദ്യ ഇടപാടിൽ ആമസോൺ ഗിഫ്റ്റ് വൗച്ചർ, ബുക്ക് മൈ ഷോ വൗച്ചർ പോലുള്ള സ്വാഗത ആനുകൂല്യം നേടൂ. ചില നിയോ ക്രെഡിറ്റ് കാർഡുകൾ സൗജന്യമായി എയർപോർട്ട് ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.

6. എച്ച്.എസ്.ബി.സി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് :

ഡൈനിംഗ്, ഫുഡ് ഡെലിവറി, പലചരക്ക് എന്നീ പർച്ചേസുകളുടെ എല്ലാ ചെലവുകളിലും 10 ശതമാനം ക്യാഷ്ബാക്ക് ഉണ്ട്. ഒരു ബില്ലിംഗ് സൈക്കിളിന് പരമാവധി 1,000 രൂപ വരെയും മറ്റെല്ലാ ചെലവുകളിലും 1.5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് വരെയും ക്യാഷ്ബാക്ക് ലഭ്യമാണ്. ഇതിനു പുറമേ പ്രതിവർഷം നാല് സൗജന്യ ആഭ്യന്തര ലോഞ്ച് സന്ദർശനങ്ങൾ ഉണ്ടായിരിക്കും (ഒരു പാദത്തിൽ ഒന്ന് എന്ന നിരക്കിൽ). പ്രതിവർഷം 2 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചാൽ 999 രൂപ എന്ന വാർഷിക ഫീസ് ഒഴിവാക്കപ്പെടും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X