സമ്പാദ്യ ശീലം വളർത്തണം എന്നാഗ്രഹിക്കുന്നവർക്ക് മികച്ച ചെറുകിട സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഉയർന്ന വരുമാനം ഏത് സ്കീമിലൂടെ ഉറപ്പാക്കുമെന്ന് അറിയാമോ? സ്ഥിരതയുള്ള വരുമാനത്തോടെ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പ്ലാനുണ്ടോ? സാധാരണ ഒരു ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതമായ നേട്ടം നൽകുന്ന പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ( എൻഎസ്‌സി ), സുകന്യ സമൃദ്ധി സ്കീം എന്നിവയെല്ലാം മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളാണ്. ഇവയുടെയെല്ലാം പലിശ നിരക്കുകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുമെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചു. പിപിഎഫ്, എൻഎസ്‌സി എന്നീ പദ്ധതികളേക്കാൾ ഉയർന്ന വരുമാനം ഉറുപ്പാക്കാൻ സുകന്യ സമൃദ്ധി യോജനയിലൂടെ സാധിക്കും.
പിപിഎഫ് നിക്ഷേപകർക്ക് ലഭിക്കുന്ന വാർഷിക പലിശ നിരക്ക് 7.1 ശതമാനമാവും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്ന വാർഷിക പലിശ നിരക്ക് 7.7 ശതമാനവുമാണ്. എന്നാൽ ഇതിലും ഉയർന്ന പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജന ഉറപ്പാക്കുന്നത്. നിക്ഷേപകർക്ക് 8.2% പലിശ നിരക്ക് ഈ സ്കീം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഈ സ്കീം പ്രകാരം നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം കിഴിവ് ലഭിക്കും .

സുകന്യ സമൃദ്ധി യോജന (SSY)
ഈ സമ്പാദ്യ പദ്ധതി പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന സമ്പാദ്യ പദ്ധതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി സമ്പാദിക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. പത്ത് വയസ്സിനു താഴെയുള്ള പെൺകുട്ടിക്ക് സ്വന്തമായി ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. അതിനാൽ പെൺകുട്ടിയുടെ രക്ഷിതാവിൻ്റെ പേരിലായിരിക്കും അക്കൗണ്ട് തുറക്കുന്നത്. മാത്രമല്ല അക്കൗണ്ട് കൈകാര്യം ചെയ്യുന്നതും രക്ഷിതാവ് തന്നെയായിരിക്കും.
നിക്ഷേപം
സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാൻ നിശ്ചിത തുക വേണം. അതായത് ഒരു വർഷത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 250 രൂപയും, വർഷത്തിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയുമാണ്. എല്ലാ പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളും സുകന്യ സമൃദ്ധി യോജന സ്കീം ഉറപ്പാക്കുന്നുണ്ട്.
കാലാവധി
ഈ നിക്ഷേപത്തിൻ്റെ കാലാവധിയും വ്യത്യസ്തമാണ്. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 21 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. എന്നാൽ അതിലും ചില മാറ്റങ്ങളുണ്ട്. അതായത് പെൺകുട്ടി 18 വയസ്സ് തികഞ്ഞതിനുശേഷം വിവാഹിതയായാൽ 21 വർഷം എന്ന കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധ്യമാണ്. മാത്രമല്ല വിദ്യാഭ്യാസ ചെലവുകൾക്ക് ആവശ്യമെങ്കിൽ കാലാവധിക്കു മുന്നേ പണം പിൻവലിക്കാനും നിയമമുണ്ട്.
പെൺകുട്ടികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ചതാണ് ഈ സുകന്യ സമൃദ്ധി യോജന. രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും അവരുടെ വിദ്യാഭ്യസവും ഭാവി ജീവിതവും സാമ്പത്തികമായി സുരക്ഷിതമാക്കാൻ ഈ പദ്ധതിയിൽ ചേരുന്നത് നല്ല തീരുമാനമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications