വിരമിക്കൽ സമയത്ത് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനുള്ള മികച്ച മാർഗമാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). വിരമിക്കുന്ന സമയത്ത് നല്ലൊരു തുകയ്ക്കൊപ്പം മാസംതോറും പെൻഷനും ലഭിക്കുമെന്നതാണ് എൻപിഎസിന്റെ പ്രത്യേകത. ഒരു നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (ഇപിഎഫ്) നിന്ന് വ്യത്യസ്തമായി, എൻപിഎസ് ഒരു മാർക്കറ്റ്-ലിങ്ക്ഡ് സ്കീമാണ്. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, സര്‍ക്കാര്‍ ബോണ്ട് എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ നിക്ഷേപംനടത്താന്‍ എന്‍പിഎസില്‍ അവസരമുണ്ട്.
ടിയര്‍-1, ടിയര്‍-2 എന്നിങ്ങനെ രണ്ട് അക്കൗണ്ടുകളാണ് എന്‍പിഎസ് വാഗ്‌ദാനം ചെയ്യുന്നത്. ടിയർ 1 പെൻഷൻ അക്കൗണ്ട് ആണ്. 60-ാമത്തെ വയസിൽ മാത്രമേ ഇതിലെ നിക്ഷേപം പിൻവലിക്കാൻ സാധിക്കൂ. എന്നാൽ, ടിയർ-2 അക്കൗണ്ടിൽ ഇത്തരം നിബന്ധനകളില്ല. ഇതിലെ നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. സാമ്പത്തിക വര്‍ഷം ടിയര്‍ 1 അക്കൗണ്ടില്‍ അടയ്ക്കുന്ന 2 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. ടിയർ 2 ലെ നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളില്ല.

എൻപിഎസിലെ ഇക്വിറ്റി സ്കീമിൽനിന്ന് മികച്ച ആദായം നേടാവുന്നതാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ എല്ലാ എൻപിഎസ് ഇൻവെസ്റ്റ്‌മെൻ്റ് ക്ലാസുകളിലും ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എൻപിഎസ് ടയർ I മ്യൂച്വൽ ഫണ്ടുകളിൽ 10,000 രൂപയുടെ നിക്ഷേപം 10 വർഷ കാലയളവിൽ എത്ര നൽകുമെന്ന് നോക്കാം.
യുടിഐ റിട്ടയർമെന്റ് സൊല്യൂഷൻസ്
10 വർഷ കാലയളവിലെ നിക്ഷേപങ്ങൾക്ക് മികച്ച റിട്ടേൺ കിട്ടുന്ന ഫണ്ടുകളിൽ മുന്നിലാണിത്. ഈ ഫണ്ട് 16.53 ശതമാനം തിരികെ നൽകും. ഈ ഫണ്ടിൽ 10,000 രൂപ നിക്ഷേപിച്ചാൽ 10 വർഷം കഴിയുമ്പോൾ 2,844,340 രൂപ ലഭിക്കും.
ഐസിഐസിഐ പ്രിഡൻഷ്യൽ പെൻഷൻ ഫണ്ട്
10 വർഷത്തെ കാലയളവിൽ നിക്ഷേപം നടത്തിയാൽ മികച്ച റിട്ടേൺ നൽകുന്ന രണ്ടാമത്തെ ഫണ്ടാണിത്. 10,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ 10 വർഷം കഴിയുമ്പോൾ 28,43,510 രൂപ നിങ്ങൾക്ക് ലഭിക്കും.
എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ട്
ഈ ഫണ്ട് 10 വർഷം കൊണ്ട് 16.30 ശതമാനം തിരികെ നൽകും. 10,000 രൂപ നിക്ഷേപിച്ചാൽ 10 വർഷം കഴിയുമ്പോൾ കയ്യിൽ കിട്ടുക 2,809,170 രൂപയാണ്.
കൊട്ടക്ക് പെൻഷൻ ഫണ്ട്
ഈ ഫണ്ടും 10 വർഷത്തിൽ 16.30 ശതമാനം തിരികെ നൽകും. 10,000 രൂപ നിക്ഷേപിച്ചാൽ 10 വർഷം കഴിയുമ്പോൾ കിട്ടുക 2,810,880 രൂപയാണ്.
എൽഐസി പെൻഷൻ ഫണ്ട്
2013 ജൂലൈയിലാണ് ഈ ഫണ്ട് തുടങ്ങിയത്. 15.46 ശതമാനം തിരികെ നൽകുന്നു. 10000 നിക്ഷേപിച്ചാൽ 10 വർഷത്തിൽ തിരികെ കിട്ടുക 26,85,160 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications