സൂക്ഷിക്കുക; പണത്തട്ടിപ്പ് സ്ഥിര നിക്ഷേപ അക്കൗണ്ടുകള്‍ വഴിയും

സമീപ കാലത്ത് ഓണ്‍ലൈന്‍, ഡിജിറ്റല്‍ രീതികളിലുള്ള പണ ഇടപാടുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണുണ്ടായത്. ഇതോടൊപ്പം തന്നെ ഈ മേഖലകളിലെ തട്ടിപ്പുകളുടെ എണ്ണവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപ കാലത്ത് ഓണ്‍ലൈന്‍, ഡിജിറ്റല്‍ രീതികളിലുള്ള പണ ഇടപാടുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണുണ്ടായത്. ഇതോടൊപ്പം തന്നെ ഈ മേഖലകളിലെ തട്ടിപ്പുകളുടെ എണ്ണവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ടെക്‌നോളജിയെ കൂട്ടുപിടിച്ച് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സൈബബര്‍ ക്രമിനിലുകള്‍ ഈ തട്ടിപ്പുകള്‍ ഓരോന്നും നടത്തുന്നത്. അതില്‍ ഏറ്റവും അവസാനം പുറത്തുവരുന്നത് സ്ഥിര നിക്ഷേപ അക്കൗണ്ടുകളില്‍ നിന്നും ഒറ്റയടിക്ക് മുഴുവന്‍ പണവും കൈക്കലാക്കുന്ന പുതിയ തട്ടിപ്പുമായി അവര്‍ രംഗപ്രവേശനം ചെയ്തതോടെയാണ്.

 

എസ്ബിഐ മുന്നറിയിപ്പ്

എസ്ബിഐ മുന്നറിയിപ്പ്

മറ്റുള്ളവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിക്കുവാന്‍ സാധിക്കുന്ന രീതിയിലുള്ള യാതൊരുവിധ വിവരങ്ങളും ആര്‍ക്കും കൈമാറരുതെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. പാസ് വേര്‍ഡ്, ഒടിപി, സിവിവി നമ്പര്‍, കാര്‍ഡ് നമ്പര്‍ തുടങ്ങിയവ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ ഉള്‍പ്പെടും. ഇക്കാര്യങ്ങള്‍ ഒരിക്കലും ബാങ്ക് ഫോണിലൂടെയോ എസ് എം എസ് വഴിയോ ഇമെയിലിലോ ഉപഭോക്താവിനോട് ആവശ്യപ്പെടുകയില്ല എന്നും ബാങ്ക് പറഞ്ഞു.

ഡിജിറ്റല്‍ തട്ടിപ്പുകള്‍

ഡിജിറ്റല്‍ തട്ടിപ്പുകള്‍

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടുന്ന സാഹചര്യമാണ് കൊറോണ വൈറസ് വ്യാപനം മൂലം സംജാതമായിരിക്കുന്നത്. പണം കൈമാറ്റം ചെയ്യുന്നതിനും മറ്റ് ബില്ലുകളുടെ പേയ്മെന്റ് നടത്തുന്നതിനും ബാങ്കിംഗ് ഇടപാടുകള്‍ക്കുമെല്ലാം ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുന്നവരുടെ എണ്ണവും വലിയ തോതില്‍ ഇതോടെ വര്‍ധിച്ചു. വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി കടകളിലും വ്യാപാരസ്ഥാപനങ്ങളിലും പണവിനിമയം ഒഴിവാക്കി കാര്‍ഡുകളോ ഡിജിറ്റല്‍ രീതികളോ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമാകുന്നുണ്ടെന്നാണ് പ്രധാനപ്പെട്ട ഒരു കാര്യം. ഇത്തരം ഇടപാടുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലയെങ്കില്‍ നമ്മുടെ വ്യക്തിഗത വിവരങ്ങളും അക്കൗണ്ടിലെ പണവും ഉള്‍പ്പെടെ നഷ്ടപ്പെട്ടേക്കാം.

സുരക്ഷിതരായിരിക്കാം

സുരക്ഷിതരായിരിക്കാം

ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകളും മറ്റ് ഡിജിറ്റല്‍ പണകൈമാറ്റ രീതികളും വ്യാപകമായതോടെ ഈ മേഖലകളിലുള്ള തട്ടിപ്പുകളും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ സൈബര്‍ ക്രിമിനലുകളുടെ കൈകളിലെത്തും. ഓണ്‍ലൈന്‍ പടമിടപാടുകള്‍ നടത്തുമ്പോള്‍ പരമാവധി ശ്രദ്ധയോടെ ചെയ്യുക എന്നത് മാത്രമാണ് ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാനുള്ള ഏകമാര്‍ഗം.

എന്തൊക്കെ ശ്രദ്ധിക്കാം

എന്തൊക്കെ ശ്രദ്ധിക്കാം

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ച് വരുന്ന ഫോണ്‍ കാളുകള്‍, ഇമെയിലുകള്‍, എസ്എംഎസുകള്‍ എന്നിവ സംശയദൃഷ്ടിയോടെ മാത്രം കാണുക. ബാങ്കുകളില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരിക്കലും ഉപയോക്താവിനെ ബന്ധപ്പെടുകയില്ല എന്ന് മനസ്സിലാക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിങ്ങള്‍ അറയാതെ എന്തെങ്കിലും ഇടപാടുകള്‍ നടന്നു എന്ന് മനസ്സിലാക്കിയാല്‍ ഉടനെ ബാങ്കിനെ അറിയിക്കുക. ഏതെങ്കിലും രീതിയില്‍ അബദ്ധവശാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ ഇടയായാല്‍ അത് ഉടനെ ബാങ്കിനെ അറിയിക്കുക.നിങ്ങളുടെഅക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയോ മറ്റ് തട്ടിപ്പുകള്‍ക്ക് ഇരയാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബാങ്കിനെയും സമീപത്തുള്ള പോലീസ് സറ്റേഷനിലും നിര്‍ബന്ധമായും വിവരമറിയിക്കുക.

സുരക്ഷാ മാര്‍ഗങ്ങള്‍

സുരക്ഷാ മാര്‍ഗങ്ങള്‍

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലെ തട്ടിപ്പുകള്‍ക്കും ഇരയാകാതിരിക്കാന്‍ കരുതിയിരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കാതിരിക്കുക. പ്രായം, അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ആരുമായും പങ്കുവയ്ക്കരുത്. ബാങ്ക് അക്കൗണ്ടുകളിലും മറ്റും ലോഗിന്‍ ചെയ്തശേഷം ലോഗ്ഔട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പേഴ്‌സണല്‍ ഡിവൈസുകളായുള്ള യുഎസ്ബി, ഹാര്‍ഡ് ഡ്രൈവുകള്‍ എന്നിവ പൊതുവായിട്ടുള്ള കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാതിരിക്കുക.

ഇവ ശ്രദ്ധിക്കാം

ഇവ ശ്രദ്ധിക്കാം

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വരുന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ തുറക്കാതിരിക്കുക. .bat, .cmd, .exe, . pif എന്നീ ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ ബ്ലോക്ക് ചെയ്തിടാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകള്‍ ആരുമായും പങ്കുവയ്ക്കാതിരിക്കുക. ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസനീയമായ സോഴ്‌സുകളില്‍ നിന്ന് ഉറപ്പു ലഭിച്ചശേഷം മാത്രം പങ്കുവയ്ക്കുക. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുടെ വ്യക്തി വിവരങ്ങള്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പങ്കുവയ്ക്കാതിരിക്കുക. അത് അവരുടെ വ്യക്തി വിവരങ്ങളുടെ സുരക്ഷ അപകടത്തിലാക്കും.

ശ്രദ്ധയോടെ ഉപയോഗിക്കാം

ശ്രദ്ധയോടെ ഉപയോഗിക്കാം

ശക്തമായ ഒരു പാസ് വേര്‍ഡ് ഉപയോഗിക്കുക. ഇടയ്ക്കിടയക്ക് പാസ് വേര്‍ഡ് മാറ്റുക. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ പ്രൈവസി സെറ്റിംഗ്‌സുകള്‍ വായിച്ച് മനസിലാക്കുക. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കുക. കാരണം അവ പിന്നീട് പിന്‍വലിച്ചാലും മറ്റുള്ളവര്‍ക്ക് അവ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. നിങ്ങളുടെ കംപ്യൂട്ടര്‍ നിങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.

 ഇക്കാര്യങ്ങള്‍ നിര്‍ബന്ധം

ഇക്കാര്യങ്ങള്‍ നിര്‍ബന്ധം

ബാങ്ക് അക്കൗണ്ടുകളോ സോഷ്യല്‍മീഡിയ അക്കൗണ്ടുകളോ ഹാക്ക് ചെയ്യപ്പെട്ടു എന്നു തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരുമായോ സോഷ്യല്‍ മീഡിയാ മാനേജ്‌മെന്റ് ടീമുമായോ ബന്ധപ്പെടുക. ലൈസന്‍സ്ഡ് സോഫ്‌റ്റ്വെയറുകള്‍ മാത്രം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുക. ഓട്ടോമാറ്റിക് ആന്റിവൈറസ് സോഫ്റ്റുവെയറുകള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതോടൊപ്പം ഓപ്പറേറ്റിംഗ് സിസ്റ്റം കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുക.

Read more about: banking
English summary

beware of banking frauds ; here is the safety measures and directions in detail

beware of banking frauds ; here is the safety measures and directions in detail
Story first published: Tuesday, April 13, 2021, 10:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X