A Oneindia Venture

യുപിഐ ഇടപാടുകൾ ഇനി കുട്ടികൾക്കും നടത്താം, പുതിയ ഫീച്ചറുമായി ഭീം പേയ്മെന്റ് ആപ്പ്: എങ്ങനെ ഉപയോഗിക്കണം?

നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലേ? പേടിക്കേണ്ട ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താം. ഇന്നലെ ചൊവ്വാഴ്ച നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എൻ‌പി‌സി‌ഐ ഭീം സർവീസസ് ലിമിറ്റഡ് (NBSL) ഭിം ആപ്പിൽ ഒരു സുപ്രധാന ഫീച്ചർ അവതരിപ്പിച്ചു. ഈ ഫീച്ചർ പ്രകാരം, ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും അടുത്ത പ്രിയപ്പെട്ടവർക്ക് ഒരു നിശ്ചിത പ്രതിമാസ പരിധിക്കുള്ളിൽ നേരിട്ട് യുപിഐ പേയ്‌മെന്റുകൾ നടത്താം.

കുടുംബാംഗങ്ങൾ, കുട്ടികൾ, ജീവനക്കാർ തുടങ്ങിയ നിങ്ങൾ വിശ്വസ്തരായ ആളുകൾക്ക് മാത്രമേ ഈ ഫീച്ചർ പ്രകാരം പണം അയക്കാൻ സാധിക്കുകയുള്ളൂ. യുപിഐ സർക്കിൾ എന്നാണ് ഈ ഫീച്ചർ അറിയപ്പെടുന്നത്. അതായത് നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും കുടുംബത്തിലെ ഏതെങ്കിലും വ്യക്തിക്ക് അക്കൗണ്ട് ഉണ്ടായിരുന്നാൽ മതി. മാത്രമല്ല യുപിഐ സർക്കിൾ ഫീച്ചർ എത്തുന്നതോടെ പ്രാഥമിക അക്കൗണ്ട് ഉടമയ്ക്ക് ഉത്തരവാദിത്തങ്ങൾ ലളിതമാക്കാൻ സാധിക്കും.

പ്രതിമാസ പരിധി

പൂർണ്ണ ഡെലിഗേഷൻ ഉപയോഗിച്ച്, ഒരു അക്കൗണ്ട് ഉടമക്ക് മറ്റ് ഉപയോക്താക്കളെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ അനുവദിക്കാം. പ്രാഥമിക ഉപയോക്താവിന് പ്രതിമാസം 15,000 രൂപ വരെ ചെലവഴിക്കൽ പരിധി നിശ്ചയിക്കാൻ സാധിക്കും, അത് അഞ്ച് വർഷം വരെ കാലാവധിയിൽ സജ്ജീകരിക്കാനും സാധിക്കും. അതായത് മാതാപിതാക്കൾക്ക് അവരുടെ മക്കൾക്ക് വേണ്ടി ദൈനംദിന ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ചെലവുകൾക്കുമായി ഇതിലൂടെ പണം നൽകാം. പ്രതിമാസ പരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല.

പുതിയ ഫീച്ചറുമായി ഭീം പേയ്മെന്റ് ആപ്പ്: എങ്ങനെ ഉപയോഗിക്കണം?

പ്രധാന സവിശേഷതകൾ

മുതിർന്ന പൗരന്മാർക്ക്: ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപയോഗിക്കാൻ പലപ്പോഴും മടിക്കുന്ന മുതിർന്ന പൗരന്മാർക്കും, കുട്ടികൾക്ക് നിയന്ത്രിത ചെലവ് ആക്‌സസ് നൽകാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കും ഈ ഫീച്ചർ നേട്ടമാണ്.

ചെറുകിട ബിസിനസ്സ് ഉടമകൾക്ക്: ഈ ഫീച്ചർ എത്തുന്നതോടെ ജീവനക്കാർക്കും ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കാൻ അനുവാദം ലഭിക്കുന്നു.

BHIM പേയ്‌മെന്റ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് യുപിഐ സർക്കിൾ ലഭ്യമാവുന്നത്. സ്പ്ലിറ്റ് എക്സ്പെൻസസ്, ഫാമിലി മോഡ്, സ്‌പെൻഡ് അനലിറ്റിക്‌സ്, ബഹുഭാഷാ ഓപ്ഷനുകൾ, തുടങ്ങിയ നിരവധി ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.

എങ്ങനെ ഉപയോഗിക്കാം?

  • ആദ്യം BHIM പേയ്‌മെന്റ്സ് ആപ്പ് തുറന്ന് ഹോം സ്‌ക്രീനിൽ നിന്ന് യുപിഐ സർക്കിൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം
  • 'ഇൻവൈറ്റ് ടു സർക്കിൾ' ക്ലിക്ക് ചെയ്‌ത് അവരുടെ കോൺടാക്റ്റ് നമ്പർ നൽകുക.
  • അവരുടെ യുപിഐ ഐഡി അല്ലെങ്കിൽ അവരുടെ QR കോഡ് സ്കാൻ ചെയ്യുക.
  • 'പ്രതിമാസ പരിധി അംഗീകരിക്കുക' (പൂർണ്ണ ഡെലിഗേഷൻ) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അക്കൗണ്ട് ഉടമക്ക് നിങ്ങളുമായുള്ള ബന്ധം തിരഞ്ഞെടുക്കുക. ഒപ്പം ആധാർ അല്ലെങ്കിൽ മറ്റ് രേഖകൾ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കുക.
  • പ്രതിമാസ ചെലവ് പരിധി നിശ്ചയിക്കുക. ഒപ്പം കാലാവധിയും തിരഞ്ഞെടുക്കാം.
  • നിങ്ങളുടെ ഇഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് ഡെലിഗേഷൻ സൃഷ്ടിക്കാൻ നിങ്ങളുടെ യുപിഐ പിൻ ഉപയോഗിച്ച് അത് അംഗീകരിക്കുക.
  • ദ്വിതീയ ഉപയോക്താവ് റിക്വസ്റ്റ് സ്വീകരിച്ചാൽ ഉടൻ തന്നെ പേയ്‌മെന്റുകൾ ആരംഭിക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X