ഇന്ത്യയിലെ തൊഴിൽ മേഖലയിൽ പുതിയ മാറ്റം കൊണ്ടു വരാനൊരുങ്ങി കേന്ദ്ര സർക്കാർ. കോടിക്കണക്കിന് ജീവനക്കാർക്കാണ് ഈ പരിഷ്കരണത്തിലൂടെ നേട്ടം ലഭിക്കുന്നത്. നിങ്ങൾ ജോലി ചെയ്യുന്ന കാലഘട്ടത്തിൽ ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കിൽ 5 വർഷം തുടർച്ചയായി ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കണമായിരുന്നു. എന്നാൽ ഇനി മുതൽ ഒരു വർഷം പ്രവർത്തിച്ചാലും ഗ്രാറ്റുവിറ്റി ഉറപ്പാക്കാം. ഇന്നലെ നവംബർ 21ന് വന്ന ലേബർ കോഡുകൾ പ്രകാരമാണ് ഈ മാറ്റം.
തുടർച്ചയായി 5 വർഷം ഒരേ സ്ഥാപനത്തിൽ തന്നെ പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ഗ്രാറ്റുവിറ്റിയുടെ കാലാവധി കുറച്ചതോടെ മറ്റു തൊഴിലിടങ്ങളിലേക്കും മാറി പ്രവർത്തിക്കാൻ തൊഴിലാളികൾക്കും ധൈര്യം പകരുന്ന തരത്തിലുള്ള പരിഷ്കരണമായി ഇതിനെ കണക്കാക്കാം.
നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ നാല് ലളിതമായ തൊഴിൽ കോഡുകളായിട്ടാണ് പരിഷ്കരിച്ചിരിക്കുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയം നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം, സാമൂഹിക സുരക്ഷാ പരിരക്ഷ, മെച്ചപ്പെട്ട ആരോഗ്യ ആനുകൂല്യങ്ങൾ എന്നിവയാണ്. ഐ.ടി, സ്റ്റാർട്ടപ്പ്, ഗിഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ വ്യത്യസ്തമായ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ പുതുക്കിയ നിയമം ആശ്വാസമാവുന്നു.

ഗ്രാറ്റുവിറ്റിയും, പഴയ കാലാവധി പരിധിയും
ഒരു സ്ഥാപനത്തിൽ നിങ്ങൾ ദീർഘകാല സേവനം നടത്തിയാൽ അതിനുള ലഭിക്കുന്ന പ്രതിഫലമെന്ന നിലയിലാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. ഇതുവരെയും 5 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. മികച്ച സേവനം അനുഷ്ഠിച്ചിട്ടും 5 വർഷം ഒരേ സ്ഥാപനത്തിൽ ജോലി തുടരാത്തതിനാൽ പലർക്കും ഈ ഗ്രാറ്റുവിറ്റി ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ മാറ്റം നിരവധി തൊഴിലാളികൾക്ക് നേട്ടമാവും.
പുതിയ നിയമം അനുസരിച്ച് ഒരു വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ലഭിക്കുന്നു. സ്ഥിരം തൊഴിലാളികളെ തുല്യരാക്കി കണക്കാക്കുക എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ ലക്ഷ്യമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. അതിനാൽ കരാ ജീവനക്കാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.
ഫാക്ടറികൾ, ഖനികൾ, എണ്ണപ്പാടങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ തുടങ്ങിയ മേഖലകളിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തൊഴിലാകൾക്കെല്ലാം ഗ്രാറ്റുവിറ്റിയിലെ മാറ്റം നേട്ടത്തിന് വഴിയൊരുക്കുന്നു. അവർ 1 വർഷത്തെ കാലാവധി പൂർത്തിയാക്കിയാലും ഗ്രാറ്റുവിറ്റി ലഭിക്കുന്നു എന്നർത്ഥം.
സർക്കാർ യോഗ്യതാ കാലയളവ് മൂന്ന് വർഷമായി കുറച്ചേക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും പുതിയ പരിഷ്കരണം ആശ്വാസമാവുന്നു. മാത്രമല്ല ഇടക്കിടെ ജോലി മാറുന്ന യുവാക്കൾക്കും ഇതൊരു അനുഗ്രഹമാണ്. ഈ ഗ്രാറ്റുവിറ്റി ലഭിക്കുന്നുണ്ടെങ്കിലും എത്ര രൂപ നിങ്ങൾക്ക് ലഭിക്കുമെന്ന് അറിയുമോ.? കണക്കുകൾ നോക്കാം;
ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കാം?
ഗ്രാറ്റുവിറ്റി തുക ഒരു സ്റ്റാൻഡേർഡ് ഫോർമുല ഉപയോഗിച്ച് കണക്കാക്കുന്നു:
അവസാനം ലഭിച്ച ശമ്പളം (15/26) മൊത്തം സേവനമനുഷ്ഠിച്ച വർഷം
ഇവിടെ ജീവനക്കാരൻ ഒരു കമ്പനിയിൽ അഞ്ച് വർഷം സേവനമനുഷ്ഠിക്കുകയും, ആ വ്യക്തിയുടെ അവസാന അടിസ്ഥാന ശമ്പളവും, ക്ഷാമബത്തയും 50,000 രൂപയാണെങ്കിൽ ഗ്രാറ്റുവിറ്റി എത്രയായിരിക്കും?
50,000 (15/26) 5 = 1,44,230 രൂപയായിരിക്കും.
ഈ ഫോർമുലയിൽ നിങ്ങളുടെ ശമ്പള ഘടന അനുസരിച്ച് കണക്കാക്കിയാൽ എത്ര രൂപ ഗ്രാറ്റുവിറ്റി ഇനത്തിൽ ലഭിക്കുമെന്ന് അറിയാൻ സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications