പ്രവാസികളുടെ സ്വത്ത് ഇടപാടുകള്‍ ലളിതമാക്കാനായി ഒരു സുപ്രധാന പരിഷ്ക്കരണം ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചു. ഇത് പ്രകാരം ഒരു പ്രവാസിയില്‍ നിന്നും സ്ഥാവര വസ്തുക്കള്‍ വാങ്ങുന്ന നിവാസിയ്ക്ക് അതിനായി ടാക്സ് ഡിഡക്ഷന് ആന്റ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍(TAN) സ്വന്തമാക്കേണ്ടതില്ല. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിലാകുന്ന ഭേദഗതി പ്രകാരം ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ് (ടിഡിഎസ്) അടയ്ക്കാന്‍ നിവാസിയ്ക്ക് അവരുടെ പേര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉപയോഗപ്പെടുത്താന്‍ കഴിയും. ടാന്‍ നേടേണ്ട ആവശ്യമില്ല.

നിലവിലുള്ള സംവിധാനം
നിലവിലെ നികുതി ചട്ടക്കൂടിന് കീഴില്‍, പ്രവാസിയില്‍ നിന്നും വാങ്ങുന്ന സ്ഥാവര വസ്തുക്കള്‍ക്ക്, വാങ്ങുന്നയാള്‍ (നിവാസി അല്ലെങ്കില്‍ ഹിന്ദു അവിഭക്ത കുടുംബം -എച്ച് യുഎഫ്) ടിഡിഎസ് അടയ്ക്കണം. അതായത് പ്രവാസിയ്ക്ക് നല്കുന്ന തുകയില്‍ നിന്നും ടിഡിഎസ് കിഴിയ്ക്കുകയും ആ തുക സര്‍ക്കാറിന് നല്‍കുകയും വേണം.
ഇത് നിര്‍വഹിക്കുന്നതിന് ആദ്യമായി ഒരു ടാന്‍ കരസ്ഥമാക്കണം. പ്രവാസിയില്‍ നിന്നും വസ്തുക്കള്‍ വാങ്ങാനല്ലാതെ മറ്റൊരു ധര്‍മ്മവും ടാന്‍ നിറവേറ്റുന്നില്ല.
മാറ്റം എന്തുകൊണ്ട്?
ഒറ്റത്തവണ ഇടപാടിനായി മാത്രം ടാന്‍ നേടുന്നത് അനാവശ്യ കാലതാമസമുണ്ടാക്കുന്നു.ഈ പ്രശ്നം തിരിച്ചറിഞ്ഞാണ് കേന്ദ്രബജറ്റ് 2026 സെക്ഷന്‍ 397 (1) (സി)യില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം പാന്‍ ഉപയോഗിച്ച് ടിഡിഎസ് അടയ്ക്കാം.
നീക്കത്തെ നികുതി വിദഗ്ധര്‍ സ്വാഗതം ചെയ്തു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
