കഴിഞ്ഞ കുറേ മാസങ്ങളായി ചർച്ച ചെയ്യുന്ന വിഷയമാണ് എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള വാർത്തകൾ. ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കുമെന്നും, എത്ര രൂപ വരെ ശമ്പളം വർദ്ധിക്കുമെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇതിനെല്ലാം ഉത്തരം ഉടൻ പ്രതീക്ഷിക്കാം. ജനങ്ങൾക്കിടയിൽ ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ കാരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗൂഗിൾ ട്രെൻഡുകളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്യങ്ങളിലൊന്നാണ് എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഫാക്ടർ എന്നതാണ്.
2025 ജനുവരി 16 നാണ് എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. നവംബർ ആദ്യ വാരത്തിൽ തന്നെ അതിന്റെ ടേംസ് ഓഫ് റഫറൻസ് (ToR) അറിയിക്കുകയും ചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായി നയിക്കുന്ന പാനലിൽ പങ്കജ് ജെയിൻ, ബാംഗ്ലൂരിലെ പ്രൊഫസർ പുലക് ഘോഷ് എന്നിവരാണ് അംഗങ്ങൾ.
ടേംസ് ഓഫ് റഫറൻസ് അറിയിച്ചെങ്കിലും ഇത് കമ്മീഷൻ ചെയ്യാൻ 18 മാസം സമയം നൽകിയിട്ടുണ്ട്. അതായത് 2027 ഏപ്രിൽ-മെയ് മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കാൻ സാധ്യതയുണ്ട്. പിന്നീട് ആറ് മുതൽ ഏഴ് മാസം കൊണ്ടായിരിക്കും അവ നടപ്പിലാക്കുന്നത്. അതായത് 2027 അവസാനമോ 2028 ന്റെ തുടക്കത്തിലോ ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ട്.
ഓരോ തവണ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോഴും അടിസ്ഥാന ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നു. ഇത്തരത്തിൽ പരിഷ്കരിക്കുന്ന നിരക്കാണ് ഫിറ്റ്മെൻ്റ് ഫാക്ടർ. ഈ സംഖ്യയിലെ ഒരു ചെറിയ മാറ്റം പോലും പ്രതിമാസ ശമ്പളം, ഡിഎ-ലിങ്ക്ഡ് വർദ്ധനവ്, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിൽ വലിയ വ്യത്യാസത്തിന് കാരണമാകും. അതുകൊണ്ടാണ് എട്ടാം ശമ്പള കമ്മീഷനു വേണ്ടി ജീവനക്കാർ ആകാംഷയോടെ കാത്തിരിക്കുന്നത്.

എട്ടാം ശമ്പള കമ്മീഷൻ്റെ ഫിറ്റ്മെന്റ് ഫാക്ടർ എന്തായിരിക്കാം?
ചില കണക്കുകൾ പ്രകാരം ഫിറ്റ്മെന്റ് ഫാക്ടർ 1.83 നും 3.0 നും ഇടയിലായിരിക്കും. എന്നാൽ മറ്റു ചില എസ്റ്റിമേറ്റുകൾ പറയുന്നത് 2.28 നും 2.86 നും ഇടയിലാണ് എന്നാണ്.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, മറ്റു ചെലവുകൾ, ഒരു ഏകീകൃത ഘടകത്തിന്റെ ആവശ്യകത എന്നിവ ചൂണ്ടിക്കാട്ടി ജീവനക്കാരുടെ വിവിധ യൂണിയനുകൾ 2.57 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഫിറ്റ്മെന്റ് ഫാക്ടർ വേണമെന്ന് ആവശ്യപ്പെടുന്നു. ചിലർ 2.86 അല്ലെങ്കിൽ 3.0 നായി പോലും ആവശ്യപ്പെടുന്നു.
മുൻകാല ശമ്പള കമ്മീഷനുകൾ
ആറാം ശമ്പള കമ്മീഷൻ പ്രകാരം, 7,000 രൂപ എന്ന അടിസ്ഥാന ശമ്പളം ഏകദേശം 15,750 രൂപയായി ഉയർന്നു. ഏഴാം ശമ്പള കമ്മീഷൻ മിനിമം അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയർത്തി. എന്നാൽ ഡിഎ പുനഃക്രമീകരണം, അലവൻസുകൾ ഉൾപ്പെടെ, മൊത്തം വർദ്ധനവ് ഏകദേശം 23 ശതമാനമായി ഉയർന്നിരുന്നു. അതിനാൽ തന്നെ എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള പ്രതീക്ഷകളും ഉയരും. ഇത്തവണ 30% അല്ലെങ്കിൽ അതിൽ കൂടുതൽ വർദ്ധനവുണ്ടാവണമെന്നാണ് ആവശ്യം. അങ്ങനെ സംഭവിച്ചാൽ എട്ടാം ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള പരിഷ്കരണമായി കണക്കാക്കാം.
എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്മെന്റ് ഫാക്ടറിനെ കുറിച്ചുള്ള നിലവിലെ ചർച്ചകളൊന്നും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട വ്യക്തത ലഭിക്കുകയുള്ളൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications