ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ബിഗ്ബോസ് ഷോയുടെ പതിപ്പുണ്ട്. മലയാളത്തിൽ ഏഴാമത് ബിഗ്ബോസ് സീസൺ ഇന്നലെ അവസാനിച്ചിരിക്കുന്നു. മലയാളത്തിലെ മൊത്തം സീസണുകളിൽ ഏറെ ചർച്ചാ വിഷയമായിരുന്ന ഒരു സീസൺ കൂടിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇത്തവണ ബിഗ്ബോസ് വിജയിയായത് അനുമോളാണ്. സീസൺ 4ൽ കപ്പുയർത്തിയ ദിൽഷക്കു ശേഷം ഇപ്പോഴാണ് ഒരു വനിത ബിഗ്ബോസ് ടൈറ്റിൽ വിന്നറാവുന്നത്.
അനുമോൾ എന്ന മത്സരാർത്ഥി ബിഗ്ബോസ് മലയാളത്തിൽ എത്തിയതു മുതൽ നിരവധി വിവാദങ്ങളായിരുന്നു സംഭവിച്ചത്. പ്രത്യേകിച്ചും പിആർ എന്ന വാക്ക് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് അനുമോൾ കാരണമാണ്. വലിയൊരു വിഭാഗമായിരുന്നു അനുമോൾക്കെതിരെ ശബ്ദമുയർത്തിയത്. എന്നിട്ടും താരം ബിഗ്ബോസ് മലയാളം സീസൺ 7 കപ്പുയർത്തി.
ആരാണ് അനുമോൾ?
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. സീരിയലിലൂടെ ക്യാമറക്കു മുന്നിലെത്തിയ അനുമോൾ റിയാലിറ്റി ഷോകളിലൂടെ തിളങ്ങി. ചെറിയ വേഷങ്ങളിലൂടെ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ടിവി ഷോയിലൂടെയാണ് അനുമോൾക്ക് വലിയൊരു ജനപ്രീതി ലഭിച്ചത്. മാത്രമല്ല, അതേ ചാനലിൽ സംപ്രേഷണം ചെയ്ത സുരഭിയും സുഹാസിനിയും എന്ന സീരിയലിലും സുപ്രധാന വേഷം ചെയ്തിരുന്നു. അതിലെ പ്രകടനത്തിന് 2023 ലെ മികച്ച രണ്ടാമത്തെ നായികയ്ക്കുള്ള ടിവി അവാർഡ് ലഭിച്ചു.
തിരുവനന്തപുരത്ത് ജനിച്ച അനുമോൾ സംസ്കൃതത്തിൽ ബിരുദം നേടി. 2014 ൽ അനിയത്തി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മാത്രമല്ല തിങ്കള്‍ മുതല്‍ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും അനുമോള്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ രംഗത്തും വലിയൊരു ആരാധക കൂട്ടം അനുമോൾക്കുണ്ട്.

ബിഗ്ബോസ് മലയാളം
50 ലക്ഷം രൂപയാണ് ബിഗ്ബോസ് വിജയിക്ക് ലഭിക്കേണ്ടത്. എന്നാൽ ഇത്തവണത്തെ സീസൺ ഏഴിൻ്റെ പണി എന്ന ടാഗ് ലൈനോടെയാണ് എത്തിയത്. പക്ഷേ പണപ്പെട്ടി എന്ന ടാസ്കിന് പകരം മറ്റൊരു ടാസ്ക് നടത്തിയതിനാൽ വിജയിക്ക് നൽകേണ്ട തുകയിൽ നിന്നും തുക കുറക്കേണ്ടി വന്നു. അതിനാൽ 42.5 ലക്ഷം രൂപയും, പുതിയ മാരുതി വിക്ടോറിയസ് എസ്‌യുവിയുമാണ് വിജയിയായ അനുമോൾ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയത് കോമണറായി എത്തിയ അനീഷാണ്.
ബിഗ്ബോസിലെ പ്രതിഫലം
ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് അനുമോളാണെന്ന് പല റിപ്പോർട്ടുകളിലും പറയുന്നു. അതായത് പ്രതിദിനം 65,000 രൂപയായിരുന്നു അനുമോൾ സ്വന്തമാക്കിയത് എന്നാണ് വിവരം. ഇതൊരു ഏകദേശ കണക്കാണ്. എങ്കിലും 100 ദിവസം ബിഗ്ബോസിൽ നിന്നതിനാൽ ഈ കണക്ക് പ്രകാരം 65 ലക്ഷം രൂപയോളം അനുമോൾക്ക് ലഭിച്ചിട്ടുണ്ടാവും. ഇത് സമ്മാനത്തുകക്ക് പുറമേയുള്ള കണക്കാണ്.
ഈ തുകക്കു പുറമേയാണ് മാരുതി വിക്ടോറിയസ് എസ്‌യുവിയും അനുമോൾക്ക് ലഭിച്ചത്. ഈ കാറിന്റെ ഓൺ-റോഡ് പ്രൈസ് ഏകദേശം 12 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെയാണ്. അതായത് ബിഗ്ബോസിൽ ടൈറ്റിൽ വിന്നറായതോടെ അനുമോൾക്ക് മൊത്തം 1 കോടിയോളം മൂല്യമുള്ള സമ്മാനങ്ങളാണ് ലഭിച്ചത്. ലഭിച്ച തുക നികുതിക്ക് വിധേയമായിരിക്കും. എങ്കിലും 100 ദിവസം കൊണ്ട് താരം കോടീശ്വരിയായിരിക്കുന്നു.
അനുമോളുടെ ആസ്തി
അനുമോളുടെ ആസ്തി വിവരങ്ങൾ കൃത്യമായി പുറത്ത് വിട്ടിട്ടില്ല. എങ്കിലും ചില വെബ്സൈറ്റുകൾ നൽകിയ വിവരം അനുസരിച്ച് ഏകദേശം 7-10 ലക്ഷം വരെയാണ് അനുമോളുടെ മൊത്തം ആസ്തി. ഇത് സീരിയൽ, റിയാലിറ്റി ഷോ, യുട്യൂബ് എന്നിവയിൽ നിന്നുള്ള വരുമാനമാണ് കണക്കാക്കിയത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications