ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി, ബിറ്റ്കോയിന്, വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞു. 6.53% ഇടിഞ്ഞ് 78,719.63 ഡോളറിലാണ് ബിറ്റ്കോയിനുള്ളത്. നവംബറിന് ശേഷമുള്ള താഴ്ന്ന നില.

കാരണങ്ങള്‍
മുന്‍ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ കെവിന് വാര്‍ഷ് ഫെഡ് ചെയര്‍മാനായി അധികാരമേല്‍ക്കാനിരിക്കെയാണ് തകര്‍ച്ച. സമ്പദ് വ്യവസ്ഥയിലെ പണമൊഴുക്ക് കുറയ്ക്കാനുള്ള നടപടികള്‍ വാര്‍ഷിന്റെ ഭാഗത്തുനിന്നുണ്ടായേക്കും. പണമൊഴുക്ക് ശക്തിപ്പെടുമ്പോഴാണ് ബിറ്റ്കോയിന് പോലുള്ള ഊഹകച്ചവട ആസ്തികള്‍ നേട്ടമുണ്ടാക്കുന്നത്. അമിതമായ പണമൊഴുക്ക് ക്രിപ്റ്റോകറന്‍സി പോലുള്ള ആസ്തികളില്‍ കുമിളകള്‍ സൃഷ്ടിച്ചതായി സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. ഇത് വില വലിയ തോതില്‍ ഉയര്‍ത്തി. ഇപ്പോള്‍ സംവിധാനത്തില്‍ പണമൊഴുക്ക് കുറയുമെന്ന ഘട്ടത്തില്‍ ഈ ആസ്തികള്‍ കുത്തനെ ഇടിയുന്നു. അതേസമയം ഫെഡ് റിസര്‍വ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സാധ്യത.
മറ്റ് ക്രിപ്റ്റോകളും ഇടിഞ്ഞു
രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയായ ഈഥര്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 11.76% ഇടിഞ്ഞ് 2,387.77 ഡോളറിലെത്തി.ശക്തമായ പണമൊഴുക്കിന്റെയും ലഘുവായ നിയന്ത്രണത്തിന്റെയും ട്രംപ് കാലഘട്ടം ക്രിപ്റ്റോകറന്‍സികളെ സംബന്ധിച്ച് സുവര്‍ണ്ണഘട്ടമായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ റെക്കോര്‍ഡ് ഉയരങ്ങളിലെത്തിയതിനുശേഷം, ബിറ്റ്കോയിന് അതിന്റെ മൂല്യത്തിന്റെ മൂന്നിലൊന്ന് നഷ്ടപ്പെട്ടു. നയങ്ങള്‍ കര്ശ്ശനമാകുകയും സമൂഹത്തില്‍ പണം കുറയുകയും ചെയ്യുമ്പോള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ദുര്‍ബലമാകുന്നു. ഇതാണ് ക്രിപ്റ്റോകളെ ബാധിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
