ലോകത്തെ ഏറ്റവും ധനവാനായ വ്യക്തി ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് കുതിയ്ക്കുവാന്‍ തയ്യാറെടുക്കുന്നു. ഇതിനോടകം തന്നെ ലോകമെമ്പാടും ചര്‍ച്ചയായിക്കഴിഞ്ഞ ബെസോസിന്റെ ബഹിരാകാശ യാത്ര ജൂലൈ 20നാണ് നടക്കുക.
ലോകത്തെ ഏറ്റവും ധനവാനായ വ്യക്തി ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് കുതിയ്ക്കുവാന്‍ തയ്യാറെടുക്കുന്നു. ഇതിനോടകം തന്നെ ലോകമെമ്പാടും ചര്‍ച്ചയായിക്കഴിഞ്ഞ ബെസോസിന്റെ ബഹിരാകാശ യാത്ര ജൂലൈ 20നാണ് നടക്കുക.

സ്പേസ് ടൂറിസം മേഖലയില്‍ ഒരു നാഴികക്കല്ലായിരിക്കും ബെസോസിന്റെ ഈ ബഹിരാകാശയാത്ര. ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് 93 കിലോമീറ്ററോളം ഉയരത്തില്‍ ബഹിരാകാശം തൊടാനായി ബെസോസ് രണ്ട് ദിവസം കഴിഞ്ഞ് യാത്ര തിരിക്കുന്നത്.
ബെസോസിനെ കൂടാതെബെസോസിന്റെ സഹോദരന് മാര്‍ക് ബെസോസും 82 കാരനായ വാലി ഫങ്കും 18കാരനായ ഒലിവര്‍ ഡീമനുംയാത്രയില് പങ്കെടുക്കും. അമേരിക്കയുടെ ആദ്യകാല വൈമാനികയും പണ്ട് നാസയുടെ പരിശീലനത്തില്‍ പങ്കെടുക്കുകയും ബഹിരാകാശത്ത് പോകാന്‍ തയാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്. ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഫങ്ക് ആണ്.
നെതര്‍ലന്‍ഡ്സിലെ ശതകോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവര്‍. ബഹിരാകാശത്തേക്ക് പോകുന്നതിനായി ജോസ് ഡീമനും ബ്ലൂ ഒറിജിന്റെ ലേലത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ജോസ് ഡീമന്‍ തന്റെ മകനായ ഒലീവറിന് ആ സീറ്റ് സമ്മാനമായി നല്‍കുകായിരുന്നു. ഇതോടെ യാത്ര വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം ചെറുപ്പക്കാരനായിരിക്കും ഒലിവീര്‍.
2000 ലാണ് ബെസോസ് ബ്ലൂ ഒറിജിന്‍ ആരംഭിക്കുന്നത്. കൃത്രിമ ഭൂകുരുത്വാകര്ഷണത്തോടു കൂടി ഒഴുകി നടക്കുന്ന സ്പേസ് കോളനികള്‍ സ്ഥാപിക്കുക എന്നതായിരുന്നു ബ്ലൂ ഒറിജിന്റെ ലക്ഷ്യം. ഇത് യാഥാര്‍ഥ്യമായാല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് അത്തരം കോളനികളില്‍ താമസക്കുവാനും തൊഴിലെടുത്ത് ജീവിക്കുവാനും സാധിക്കും.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ആമസോണ്‍ തലപ്പത്തുനിന്ന് സ്ഥാനമൊഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ ദൗത്യത്തിലേക്കിറങ്ങുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
