നിങ്ങൾ ഒരു മുതിർന്ന പൗരനാണൊ? എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് നിരവധി ബാങ്കുകൾ. 0.5 മുതൽ 1 ശതമാനം വരെയാണ് പലിശ നിരക്ക് ഉയർത്തിയത്. ഒക്ടോബർ മാസത്തിലെ നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ ലഭിക്കുക.

ബാങ്ക് ഓഫ് ബറോഡ
ഒരു നൂറ്റാണ്ടിലധികം പ്രവർത്തന പരിചയമുള്ള ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. എല്ലാ കാലത്തും നിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകിയ ബാങ്ക്. ഇപ്പോഴിതാ മുതിർന്ന പൗരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയാണ്. എൻആർഒ, എൻആർഇ ടേം നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര റീട്ടെയിൽ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് 2 മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.9% വരെ പലിശ ലഭിക്കും. 399 ദിവസത്തെ നിക്ഷേപമായ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിന് 7.8 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
46-90 ദിവസത്തെ നിക്ഷേപങ്ങളുടെ എഫ്ഡി നിരക്കുകൾ 125 ബിപിഎസ് വരെയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് നേരത്തെ 3.50 ശതമാനമാണ് പലിശയെങ്കിൽ ഇപ്പോൾ അത് 4.75 ശതമാനമാണ്.
കാനറ ബാങ്ക്
വിശ്വാസ്യതയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള ബാങ്കുകളിൽ ഒന്നാണ് കാനറ ബാങ്ക്.
മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കാനറാ ബാങ്കും ഉയർത്തിയിട്ടുണ്ട്. 7.75 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
യെസ് ബാങ്ക്
ഒക്ടോബർ 4 മുതൽ യെസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 8 ശതമാനം വരെ സ്ഥിരനിക്ഷേപത്തിൽ പലിശ വാഗ്ദാനം ചെയ്യുന്നു.
കർണാടക ബാങ്ക്
ഒക്ടോബർ ഒന്നു മുതലുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിൽ കൂടുതൽ പലിശ കർണാടക ബാങ്ക് നൽകുന്നുണ്ട്.
7.75 ശതമാനം വരെയാണ് സ്ഥിരനിക്ഷേപത്തിന് കർണാടക ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
ഇൻഡസ്ഇൻഡ് ബാങ്ക്
സ്ഥിരനിക്ഷേപത്തിൽ 8 ശതമാനത്തിൽ അധികമാണ് ഇൻഡസ്ഇൻഡ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 8.25 ശതമാനമാണ് പലിശ നിരക്ക്.
യൂണിറ്റി ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് 701 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. 9.45 ശതമാനമാനം പലിശയാണ് മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക്. 1001 ദിവസത്തെ നിക്ഷേപത്തിന് യൂണിറ്റി ബാങ്ക് മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശ നൽകുന്നു. മറ്റുള്ളവർക്ക് നൽകുന്ന 9 ശതമാനവും ആണ് .
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
