ഏറ്റവും സുരക്ഷിത നിഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ. ഉറപ്പായ വരുമാനം സ്ഥിര നിക്ഷേപത്തിലൂടെ നേടാം. വിവിധ ബാങ്കുകൾ കാലാവധിക്കുമ്പരിച്ച് വ്യത്യസ്ത പലിശ നിരക്കുകളാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്ന മികച്ച 10 ബാങ്കുകൾ ഏതൊക്കെ എന്ന് നോക്കാം. ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിശോധിക്കുന്നത്.
1. ബാങ്ക് ഓഫ് ബറോഡ
മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിക്കുന്ന 1 ലക്ഷം രൂപ മൂന്ന് വർഷം കൊണ്ട് 1.24 ലക്ഷം രൂപയായി വളരും.
2. ആക്സിസ് ബാങ്ക്
7.10 ശതമാനം പലിശയാണ് മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ആക്സിസ് ബാങ്ക് നൽകുന്നത്. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നത് 1.24 ലക്ഷം രൂപയായി വളരും.
3. എച്ച്ഡിഎഫ്സി ബാങ്ക്
7 ശതമാനം പലിശ മൂന്നുവർഷത്തെ സ്ഥിര നിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നു. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 1.23 ലക്ഷം രൂപയായി വളരും.
4. ഐസിഐസിഐ ബാങ്ക്
മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിക്കുന്ന 1 ലക്ഷം രൂപ മൂന്ന് വർഷം കൊണ്ട് 1.23 ലക്ഷം രൂപയായി വളരും.
5. പഞ്ചാബ് നാഷണൽ ബാങ്ക്
7 ശതമാനം പലിശയാണ് മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നത്. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നത് 1.23 ലക്ഷം രൂപയായി വളരും
6. കാനറ ബാങ്ക്
മൂന്ന് വർഷത്തെ എഫ്ഡിക്ക് 6.80 ശതമാനം പലിശയാണ് കാനറാ ബാങ്ക് നൽകുന്നത്.
നിക്ഷേപിക്കുന്ന 1 ലക്ഷം രൂപ മൂന്ന് വർഷം കൊണ്ട് 1.22 ലക്ഷം രൂപയായി വളരും.
7. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
6.75 ശതമാനം പലിശ മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു. ഒരു ലക്ഷം രൂപ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ 1.22 ലക്ഷം രൂപയായി വളരും.
8. ബാങ്ക് ഓഫ് ഇന്ത്യ
മൂന്ന് വർഷത്തെ എഫ്ഡിക്ക് 6.50 ശതമാനം പലിശയാണ് കാനറാ ബാങ്ക് നൽകുന്നത്.
ഒരു ലക്ഷം രൂപ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ 1.21 ലക്ഷം രൂപയായി വളരും.
9. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിക്കുന്ന 1 ലക്ഷം രൂപ മൂന്ന് വർഷം കൊണ്ട് 1.21 ലക്ഷം രൂപയായി വളരും.
10. ഇന്ത്യൻ ബാങ്ക്
മൂന്ന് വർഷത്തെ എഫ്ഡിക്ക് 6.25 ശതമാനം പലിശയാണ് ഇന്ത്യൻ ബാങ്ക് നൽകുന്നത്.
മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നത് 1.20 ലക്ഷം രൂപയായി വളരും.
ഭാവി ജീവിതത്തിലെ ഉയർന്ന ചിലവുകൾ മുന്നിൽ കണ്ട് നിഷേപം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് സ്ഥിര നിക്ഷേപം. ഏറ്റവും ഉയർന്ന പലിശയിൽ ഏറ്റവും അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് നിക്ഷേപകൻ ശ്രദ്ധിക്കേണ്ടതായുള്ളു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
