ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ക്രെഡിറ്റ് സ്കോർ ഏറ്റവും പ്രധാനപ്പെട്ട പോയിന്റാണ്. നിങ്ങളുടെ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കുവാനും ലളിതമാക്കുവാനും ക്രെഡിറ്റ് സ്കോർ സഹായിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പകളും ഇ.എം.ഐകളും ലഭിക്കും. നിങ്ങൾക്ക് 700 ന് മുകളിൽ ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ നിങ്ങളുടെ മികച്ച തിരിച്ചടവ് കഴിവിനെ സൂചിപ്പിക്കുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം (CUR) 30 ശതമാനത്തിൽ നിലനിർത്തണം. ഇത് മികച്ച ക്രെഡിറ്റ് പരിധി നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നത് നല്ലതാണ്. മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. ക്രെഡിറ്റ് ഉപയോഗ അനുപാതം: ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ക്രെഡിറ്റ് കാർഡ് പരിധി ശരിയായ ലെവലിൽ നിലനിർത്തണം. ഉദാഹരണത്തിന്, നിങ്ങളുടെ ക്രെഡിറ്റ് പരിധി 1 ലക്ഷമാണെങ്കിൽ 30,000 രൂപയിൽൽ കൂടുതൽ ചെലവഴിക്കാതിരിക്കുക. ഉയർന്ന വിനിയോഗം സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുകയും നിങ്ങളുടെ സ്കോർ കുറയ്ക്കുകയും ചെയ്യുന്നു.
2. ക്രെഡിറ്റ് കാർഡ്, ലോൺ ഇ.എം.ഐകൾ കൃത്യസമയത്ത് അടയ്ക്കുക: ക്രെഡിറ്റ് കാർഡ് ബില്ലുകൾ, വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ, കാർ വായ്പകൾ എന്നിവ യഥാസമയം തിരിച്ചടക്കുക. ഒരു തവണ ഇ.എം.ഐ മുടങ്ങിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും. അതിനാൽ തന്നെ തിരിച്ചടവുകൾ മുടക്കാതിരിക്കുക.

3. ക്രെഡിറ്റ് മിക്സ് : സുരക്ഷിത വായ്പകൾ, സുരക്ഷിതമല്ലാത്ത വായ്പകൾ എന്നിവ കത്യമായി ബാലൻസ് ചെയ്താൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സുരക്ഷിതമല്ലാത്ത ക്രെഡിറ്റിനെ മാത്രം ആശ്രയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതികൂലമായി ബാധിക്കും.
4. അമിതമായ വായ്പാ അപേക്ഷകൾ ഒഴിവാക്കുക: നിങ്ങൾ ഓരോ തവണയും പുതിയ വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോൾ ബാങ്ക് കൂടുതൽ അന്വേഷണം നടത്തുന്നു. ഇത് പലപ്പോഴും നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നു. കുറഞ്ഞ കാലയളവിൽ ഒരുപാട് വായ്പകൾ അപേക്ഷിക്കുന്നത് ഉയർന്ന ക്രെഡിറ്റ് ഡിപ്പന്റൻസിനെ സൂചിപ്പിക്കുന്നു.
5. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ഇടക്കിടെ പരിശോധിക്കുന്നത് വളരെ നല്ലതാണ്. വഞ്ചനാപരമായ അക്കൗണ്ടുകൾ അല്ലെങ്കിൽ തെറ്റായ പേയ്‌മെന്റുകൾ എന്നിവ ശ്രദ്ധിക്കണം. അതിനാൽ അത്തരം തെറ്റായ പ്രവൃത്തികൾ തടയാൻ നിങ്ങൾക്ക് സാധിക്കുന്നു.
6. പഴയ ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യാതിരിക്കുക: നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി നീളുന്നതിന് അനുസരിച്ച് മികച്ച സ്കോർ ലഭിക്കും. ഇതിനർത്ഥം പഴയ ക്രെഡിറ്റ് കാർഡുകൾ പോലും നിങ്ങളുടെ ക്രെഡിറ്റ് സകോർ ഉയർത്താൻ കാരണമാവും. അതിനാൽ നേരത്തെ തന്നെ ക്രെഡിറ്റ് കാർഡ് അവസാനിപ്പിക്കാതിരിക്കുക.
വാർഷിക ഫീസ് ഇല്ലാത്ത ക്രെഡിറ്റ് കാർഡുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുക. മാത്രമല്ല അത്തരം കാർഡുകൾ ക്ലോസ് ചെയ്യാതിരിക്കുക. ഒരു ക്രെഡിറ്റ് കാർഡ് കാലാവധിക്കു മുന്നേ തന്നെ പെട്ടെന്ന് അവസാനിപ്പിക്കുന്നത് നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധി കുറയ്ക്കും. അതിനാൽ ദീർഘകാലത്തേക്ക് തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications