മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നത് അത്യാന്താപേക്ഷിതമാണ്. ഒരു വായ്പക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ സ്കോർ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വിലയിരുത്തും. അതിന് അനുസരിച്ചായിരിക്കും വായ്പാ തുക അനുവദിക്കുന്നത്. മാത്രമല്ല, കുറഞ്ഞ പലിശ നിരക്കോടെ വായ്പ ലഭിക്കാനും ഉയർന്ന ക്രെഡിറ്റ് സ്കോർ സഹായിക്കും. സാധാരണയായി 725 ന് മുകളിലുള്ള സ്കോർ മികച്ചതായിരിക്കും. എന്നാൽ നിങ്ങൾക്ക് വെറും 500 പോയിൻ്റ് മാത്രമാണ് സ്കോറെങ്കിൽ എന്തു ചെയ്യും?
പലപ്പോഴും കടം വാങ്ങുന്നവരുടെ ഭാഗത്തുണ്ടാവുന്ന തെറ്റുകളാണ് നിങ്ങളുടെ സ്കോർ കുറയാൻ കാരണം. വൈകിയ ഇഎംഐകൾ, പരിധിയിൽ കവിഞ്ഞ ക്രെഡിറ്റ് ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ് ക്രെഡിറ്റ് സ്കോർ ഇടിയാൻ കാരണം. അത്തരത്തിൽ സംഭവിക്കുന്ന 5 തെറ്റുകൾ അറിഞ്ഞിരിക്കാം;
1. വൈകിയതോ തിരിച്ചടവ് മുടങ്ങിയതോ ആയ പേയ്മെൻ്റുകൾ
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ സ്ഥിരമായി വൈകുകയോ, മുടങ്ങുകയോ ചെയ്യുന്നുണ്ടോ?. എങ്കിൽ ഈ കാരണം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണാവുന്നു. ഒരു തവണ പേയ്മെൻ്റ് വൈകിയാൽ പോലും സ്കോറിൽ 50 പോയിന്റുകൾ കുറയാൻ സാധ്യതയുണ്ട്. അതിനാൽ ആവർത്തിച്ച് പേയ്മെൻ്റ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ കുറയും.
2. അമിതമായ ക്രെഡിറ്റ് വിനിയോഗം
ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന്, ക്രെഡിറ്റ് വിനിയോഗം 30 ശതമാനമായി നിലനിർത്തണം. അതായത് അതിൽ കൂടുതൽ ക്രെഡിറ്റ് ഉപയോഗിക്കുന്നത് അപകട സാധ്യത ഉയർത്തും. മാത്രമല്ല, കൃത്യസമയത്ത് പേയ്മെൻ്റ് നടത്തിയാലും ഉയർന്ന ക്രെഡിറ്റ് വിനിയോഗം ക്രെഡിറ്റ് യോഗ്യതയെ തകർക്കും.

3. ഇടക്കിടെ ഒന്നിലധികം ക്രെഡിറ്റ് അന്വേഷണങ്ങൾ
കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നിലധികം തവണ വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവക്കായി അന്വേഷണം നടത്തിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിനെ ബാധിക്കും. ഇത്തരത്തിൽ തുടർച്ചയായി അന്വേഷിച്ചാൽ താൽക്കാലികമായി ക്രെഡിറ്റ് സ്കോറുകൾ കുറയ്ക്കും.
4. ക്രെഡിറ്റ് റിപ്പോർട്ടുകളിലെ തെറ്റുകൾ
ക്രെഡിറ്റ് റിപ്പോർട്ടുകളിൽ കൃത്യതയില്ലായ്മയും തെറ്റുകളും സംഭവിക്കാം. തെറ്റായ ലോൺ സ്റ്റാറ്റസുകൾ, പേയ്‌മെന്റ് പിശകുകൾ, തെറ്റായ വ്യക്തിഗത വിവരങ്ങൾ എന്നിവയെല്ലാം ക്രെഡിറ്റ് സ്കോറിന് തിരിച്ചടിയാവും. അതുകൊണ്ട് തന്നെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ഇടക്കിടെ പരിശോധിക്കുകയും തെറ്റുകളുണ്ടെങ്കിൽ അതിന് ഉടനടി നടപടികൾ സ്വീകരിക്കുകയും വേണം.
5. ക്രെഡിറ്റ് ഹിസ്റ്ററിയിലെ വിശ്വാസ്യത
നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി വളരെ പ്രധാനപ്പെട്ടതാണ്. ഹ്രസ്വകാലത്തെ ക്രെഡിറ്റ് ഹിസ്റ്ററി നിങ്ങളുടെ വായ്പാ അപേക്ഷകളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഒരു ദീർഘകാലത്തെ ക്രെഡിറ്റ് ഹിസ്റ്ററി വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. പക്ഷേ നിങ്ങളുടെ പഴയ അക്കൗണ്ടുകൾ അവസാനിപ്പിക്കുകയോ ഒരു ക്രെഡിറ്റ് തരം മാത്രം നിലനിർത്തുകയോ ചെയ്താൽ അത് അപകട സാധ്യത വർദ്ധിപ്പിക്കും.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ക്രെഡിറ്റ് സ്കോർ ഇടിയാനുള്ള പ്രധാന കാരണങ്ങളാണ്. ക്രെഡിറ്റ് സ്കോർ മികച്ചതാവുമ്പോൾ മാത്രമാണ് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതാവുകയും വായ്പ എടുക്കുമ്പോൾ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുകയുള്ളൂ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
