ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാത്തവരും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവരുമായി ആരുമില്ല. ഇന്നത്തെ കാലത്ത് എല്ലാതരം ഓൺലൈൻ പർച്ചേസുകൾക്കും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. ഇത് നിങ്ങൾക്ക് ഉയർന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ക്രെഡിറ്റ് കാർഡ് അപേക്ഷിക്കുമ്പോൾ അത് നിരസിക്കപ്പെടാറുണ്ടോ? എല്ലാ അപേക്ഷകളും അംഗീകരിക്കണമെന്നില്ല. നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് പരിശോധിച്ച ശേഷമാണ് ഓരോ ബാങ്കും ക്രെഡിറ്റ് കാർഡ് അംഗീകരിക്കുന്നത്.
പലപ്പോഴും മോശം ക്രെഡിറ്റ് സ്കോർ കാരണമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇതേ അവസ്ഥ ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോഴും സംഭവിച്ചക്കാം. അതായത് മോശം ക്രെഡിറ്റ് സ്കോർ നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റിനെ ബാധിക്കും. മോശം ക്രെഡിറ്റ് സ്കോർ എന്ന പ്രശ്നം നേരിടുന്ന നിരവധി ഉപയോക്താക്കളുണ്ട്. ഒന്നിലധികം കാരണങ്ങളാണ് ക്രെഡിറ്റ് സ്കോർ മോശമാക്കുന്നത്. എന്നാൽ ഈ സ്കോർ നിങ്ങൾക്ക് മെച്ചപ്പെടുത്താനും സാധിക്കും. വിശദമായി നോക്കാം.
ക്രെഡിറ്റ് സ്കോർ മോശമാവുന്നതിനുള്ള പ്രധാന കാരണങ്ങൾ
1. സാമ്പത്തിക സാക്ഷരതയുടെ കുറവ്: ക്രെഡിറ്റ് സ്കോറുകൾ എങ്ങനെ പ്രവർത്തിക്കുന്നു, സാമ്പത്തിക അവസരങ്ങളെ അവ എങ്ങനെ സ്വാധീനിക്കുന്നു, അല്ലെങ്കിൽ അവ നിലനിൽക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പലർക്കും അറിയില്ല. ക്രെഡിറ്റ് ഇല്ലാതിരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കുന്നു.
2. കുറഞ്ഞ ക്രെഡിറ്റ് കാർഡും വായ്പാ വ്യാപനവും : മിക്ക ഉപയോക്താക്കളും ഇപ്പോഴും ഇടപാടുകൾ നടത്തുവാൻ പണം ഉപയോഗിക്കുകയോ അല്ലെങ്കിൽ യു.പി.ഐ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നു. ഇത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയിൽ യാതൊരു പുരോഗതിയും സൃഷ്ടിക്കുന്നില്ല. അതിനാൽ, ആദ്യമായി വായ്പയെടുക്കുന്ന പലർക്കും ക്രെഡിറ്റ് കാർഡോ വായ്പയോ ലഭിക്കാൻ പ്രയാസമാണ്. ഇത് പരിമിതമായ ക്രെഡിറ്റ് ഹിസ്റ്ററിയിലേക്ക് നയിക്കുന്നു.
3. മോശം തിരിച്ചടവ് പെരുമാറ്റം: ക്രെഡിറ്റ് കാർഡ് ബില്ലുകളിലെ വൈകിയ പേയ്‌മെന്റുകൾ അല്ലെങ്കിൽ തിരിച്ചടവിലെ വീഴ്ചകൾ, വായ്പാ ഇ.എം.ഐകൾ മുടങ്ങുക എന്നിവ ക്രെഡിറ്റ് സ്കോറുകളെ ഗണ്യമായി കുറയ്ക്കുന്നു. പല ഉപയോക്താക്കളും ഏറ്റവും കുറഞ്ഞ കുടിശ്ശിക തുക മാത്രം അടയ്ക്കുന്നു, ഇത് ഉയർന്ന പലിശയിലേക്ക് നയിച്ചേക്കാം. അവസാനം ഇത് സാമ്പത്തിക ദുരിതത്തിനും കാരണമാകുന്നു.

4. കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നിലധികം വായ്പാ അപേക്ഷകൾ: കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾക്കോ വായ്പകൾക്കോ അപേക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിനെ പ്രതികൂലമായി ബാധിക്കും. ഇത് ക്രെഡിറ്റ് സ്കോറുകൾ കുറയ്ക്കും. ഇടയ്ക്കിടെ വായ്പകൾ നിരസിക്കുന്നതും സ്കോറിനെ പ്രതികൂലമായി ബാധിക്കും.
5. സജീവമല്ലാത്ത ക്രെഡിറ്റ് ഹിസ്റ്ററി: ചില ആളുകൾ വായ്പ എടുക്കുകയോ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. ഇത് ക്രെഡിറ്റ് ഹിസ്റ്ററിയുടെ അഭാവത്തിലേക്ക് നയിക്കുന്നു. അതിനാൽ നിങ്ങൾക്ക് അപ്രതീക്ഷിതമായ ആവശ്യം വന്നാൽ വായ്പ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് നിങ്ങളുടെ ദീർഘകാല ക്രെഡിറ്റ് ഹിസ്റ്ററിയെ ഇല്ലാതാക്കുന്നു. ഇത് സ്കോറിനെ പ്രതികൂലമായി ബാധിക്കുന്നു.
6. അമിതമായ ക്രെഡിറ്റ് ഉപയോഗം: ലഭ്യമായ മൊത്തം ക്രെഡിറ്റിന്റെ 30 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോറുകളെ മോശമായി ബാധിക്കും. പല ഉപയോക്താക്കളും അവരുടെ ക്രെഡിറ്റ് കാർഡുകൾ പരമാവധി ഉപയോഗിക്കുകയോ ഒന്നിലധികം വായ്പകൾ എടുക്കുകയോ ചെയ്യുന്നതിലൂടെ അവരുടെ ക്രെഡിറ്റ് യോഗ്യതയെ നശിപ്പിക്കുന്നു.
7. പിശകുകൾ സംഭവിക്കാൻ സാധ്യതയുണ്ട്: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ കാലഹരണപ്പെട്ട വായ്പാ രേഖകൾ, തെറ്റായ വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ വഞ്ചനാപരമായ പ്രവർത്തനങ്ങൾ എന്നിവ സംഭവിച്ചേക്കാം. ഇത് മോശം ക്രെഡിറ്റ് സ്കോറിലേക്ക് നയിച്ചേക്കാം. പല ഉപയോക്താക്കളും അവരുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ പതിവായി പരിശോധിക്കുന്നില്ല എന്നതാണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് മൂല കാരണം.
8. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പണം വാങ്ങുന്നു: ബാങ്കുകളിൽ നിന്ന് കടം വാങ്ങുന്നതിനേക്കാൾ കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നേ ആയിരിക്കും പലരും കടം വാങ്ങുന്നത്. ഇത് ക്രെഡിറ്റ് ഹിസ്റ്ററിയിൽ പ്രതിഫലിക്കില്ല.
ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
1. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും ഇ.എം.ഐകളും കൃത്യസമയത്ത് അടച്ചു തീർക്കണം.
2. മൊത്തം ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തിൽ താഴെ ക്രെഡിറ്റ് ഉപയോഗം നിലനിർത്തേണ്ടത് പ്രധാനമാണ്.
3. വായ്പ/ക്രെഡിറ്റ് കാർഡ് അപേക്ഷകൾ ഒരേ സമയം ഒന്നിലധികം തവണകളായി ചെയ്യാതിരിക്കുക.
4. ക്രെഡിറ്റ് റിപ്പോർട്ടുകളിൽ പിശകുകൾ ഉണ്ടോയെന്ന് തിരിച്ചറിയണം. അതിനാൽ ക്രെഡിറ്റ് റിപ്പോർട്ട് ഇടക്കിടെ പരിശോധിക്കണം.
5. ശക്തമായ ഒരു ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം. അതുപോലെ വായ്പ എടുത്താൽ അത് കൃത്യമായി തിരിച്ചടക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications