ഇന്ത്യയിൽ ചെക്ക് ബൗൺസ് കേസുകൾ നിരവധി സംഭവിക്കാറുണ്ട്. ഇത് നിയമപരമായി വലിയ തെറ്റാണ്. അതിനാൽ മതിയായ ഫണ്ട് ഇല്ലാത്തതിനാൽ ചെക്ക് ബൗൺസ് ആവുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. ഇന്ത്യയിൽ, ചെക്ക് ബൗൺസ് കേസുകൾ നടന്നാൽ അതിന് നിയമപരമായ ശിക്ഷകൾ, ബാങ്ക് പിഴകൾ എന്നീ കാര്യങ്ങളും ഒപ്പം നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് പോലും തകരും.
ക്രെഡിറ്റ് സ്കോർ ഒരു സുപ്രധാന ഘടകമാണ്. ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് വീണാൽ അത് നിങ്ങളുടെ മൊത്തം സാമ്പത്തിക ഇടപാടുകൾക്കും കേടുപാടുകൾ സംഭവിക്കും. ഒന്നിലധികം തവണകളിലായി ചെക്ക് ബൗൺസായാൽ ക്രെഡിറ്റ് സ്കോർ നെഗറ്റീവ് ലെവലിലേക്ക് ഇടിയാനും സാധ്യതയുണ്ട്.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കാതെ ഒരു ചെക്ക് ബൗൺസ് ആകുന്നത് തടയാൻ എന്തെല്ലാം ചെയ്യാം?
1. നിങ്ങളുടെ അക്കൗണ്ടിൽ പണം നിലനിർത്തുക
നിങ്ങളുടെ അക്കൗണ്ടിൽ മതിയായ പണം ഉണ്ടായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. എന്നാൽ ചെക്ക് തുകയിൽ മാത്രം പണം ഒതുക്കരുത്. കാരണം നിങ്ങളുടെ മറ്റ് ഓട്ടോ-ഡെബിറ്റുകൾ, ഇഎംഐകൾ എന്നിവയ്ക്കെല്ലാം മതിയായ പണം കരുതി വെക്കേണ്ടതുണ്ട്. ഇതാണ് പ്രാഥമികമായി ചെക്ക് ബൗൺസ് ആവുന്നത് തടയാൻ സാധിക്കുന്ന മാർഗം. എപ്പോഴും നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കുക.
2. ചെക്കുകൾ അടക്കേണ്ട തിയ്യതികൾ ഓർമ്മിക്കുക
പലതരം ഫണ്ടുകൾ അടക്കുമ്പോൾ പലരും ചെക്ക് ഡേയ്റ്റ് മറക്കാറുണ്ട്. ശമ്പളം കൃത്യസമയത്ത് ലഭിച്ചില്ലെങ്കിലോ, അല്ലെങ്കിൽ ചെക്ക് അടക്കേണ്ട തുകയ്ക്ക് താഴെയാണ് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് എങ്കിലും ചെക്ക് ബൗൺസ് ചെയ്യും. വരാനിരിക്കുന്ന ചെക്കിന്റെ തീയതി കലണ്ടറിൽ സൂക്ഷിക്കുകയോ, അല്ലെങ്കിൽ മൊബൈൽ ഫോണിൽ റിമൈൻഡർ ഓൺ ചെയ്ത് വെക്കുകയോ ചെയ്താൽ കൃത്യമായി ചെക്ക് അടക്കാം.

3. ഒരിക്കലും ചെക്കുകൾ മാത്രം ഉപയോഗിക്കരുത്.
NEFT, RTGS, UPI പോലുള്ള ഓൺലൈൻ പേയ്‌മെന്റുകൾ നിലവിൽ ജനകീയമാണ്. പെട്ടെന്ന് ഇടപാടുകൾ പൂർത്തിയാക്കാൻ ഇത്തരം മാർഗം സഹായിക്കുന്നു. നിങ്ങൾ NEFT, RTGS, UPI പോലുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ ചെക്കുകളുടെ ക്ലിയറൻസുകൾ വൈകുന്നതിന്റെയോ അല്ലെങ്കിൽ മറ്റു പ്രതിസന്ധികൾ ഒഴിവാക്കുന്നതിനും സഹായിക്കും. സാമ്പത്തിക ഇടപാടിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അവ എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനും ഇത്തരം ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകൾ നിങ്ങളെ സഹായിക്കുന്നു.
4. ചെക്ക് ബൗൺസ് ആകാൻ സാധ്യതയുണ്ടെങ്കിൽ അത് അറിയിക്കുക....
ചെക്ക് ക്ലിയർ ചെയ്യുന്ന തീയതിയിൽ നിങ്ങളുടെ അക്കൗണ്ടിൽ മതിയായ ഫണ്ടില്ലെങ്കിൽ ഉടൻ തന്നെ സ്വീകർത്താവിനെ അറിയിക്കുക. പിന്നീടുള്ള ഒരു പ്രത്യേക തീയതി വരെ ചെക്ക് ക്ലിയർ ചെയ്യരുതെന്ന് അവരോട് അഭ്യർത്ഥിക്കുക. അല്ലെങ്കിൽ പണമടയ്ക്കുന്നതിനുള്ള മറ്റൊരു മാർഗം ഉറപ്പാക്കുക.
5. നിയമപരമായ കുറ്റമായി മാറാതിരിക്കാൻ കുടിശ്ശികകൾ നേരത്തെ അടയ്ക്കുക
1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം ഇന്ത്യയിൽ ചെക്ക് ബൗൺസ് ഒരു ക്രിമിനൽ കുറ്റമാണ്. അതിനാൽ ഇത്തരത്തിൽ ചെക്ക് ബൗൺസായാൽ സ്വീകർത്താവിന് ഇതിനെതിരെ നിയമപരമായ നോട്ടീസ് അയക്കാം. ഈ നോട്ടീസ് അയച്ചാൽ കേസ് കോടതിയിലെത്തുന്നതിനും ക്രെഡിറ്റ് ബ്യൂറോയിൽ റിപ്പോർട്ട് ചെയ്യുന്നതിനും മുന്നേ 15 ദിവസത്തെ കാലാവധിയിൽ നിങ്ങൾക്ക് പണം അടക്കാൻ അവസരമുണ്ട്. ഈ കാലാവധിയിലും പണം അടച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾ നേരിടേണ്ടി വരും.
എന്തുകൊണ്ടാണ് ഇതെല്ലാം ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നത്?
ബാങ്കുകൾ ഒരിക്കലും ക്രെഡിറ്റ് ബ്യൂറോകളിൽ സ്റ്റാൻഡ് എലോൺ ബൗൺസ് ചെക്ക് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറില്ലെങ്കിലും തുടർച്ചയായ ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ CIBIL- സ്കോറിനെ തകർത്തേക്കാം. നെഗറ്റീവ് റേറ്റിംഗ് നിങ്ങളുടെ വായ്പകളെയും ക്രെഡിറ്റ് കാർഡുകളെയും പ്രതികൂലമായി ബാധിക്കും. അതായത് ഉയർന്ന പലിശ നിരക്കുകൾക്കും കുറഞ്ഞ ക്രെഡിറ്റ് പരിധികൾക്കും ഇത് കാരണമാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
