ചെറുകിട വ്യവസായ പദ്ധതികൾ ആരംഭിക്കാൻ പണം കണ്ടെത്തുക എന്നതായിരുന്നു ഇടത്തരം യുവാക്കൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ബാങ്കുകളിൽ വായ്പയ്ക്ക് പോയാൽ ഈട് നൽകാതെ വായ്പ കിട്ടില്ല. എന്നാൽ 2015-ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്നു പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ഈട് രഹിത വായ്പ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്തെ കോടിക്കണക്കിന് വരുന്ന യുവാക്കൾ പദ്ധതിയെ കൃത്യമായി പ്രയോജനപ്പെടുത്തുകയും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. രാജ്യത്തെ യുവ സംരംഭകർക്ക് ആശ്വാസം നൽകി മുദ്രാ വായ്പ പരിധി ഉയർത്തുന്നു എന്ന നിർണ്ണായക പ്രഖ്യാപനം നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ നടത്തി.

ഇരട്ടി തുക നേടാം
പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കുകയാണ് എന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകുമെന്നും പ്രത്യേക സഹായ ഫണ്ട് ആയിരം കോടി വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. എംഎസ്എംഇ ക്ലസ്റ്ററുകളിൽ പ്രത്യേക സിഡ്ബി ശാഖകൾ തുടങ്ങുമെന്നും ഈ വർഷം 24 ശാഖകൾ തുറക്കുമെന്നും ധനമന്ത്രി.
വായ്പ അർക്കെല്ലാം ലഭിക്കും
ചെറുകിട ബിസിനസ് ആരംഭിക്കുന്നവർക്കാണ് മുദ്രാ ബാങ്ക് വഴി വായ്പകൾ ലഭിക്കുക. യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ, വനിതാ സംരംഭകർ എന്നിവർക്ക് മുൻതൂക്കം നൽകും. ബിസിനസിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും നിങ്ങൾക്ക് ഈ വായ്പ തുക ചെലവാക്കാം.

വായ്പ എങ്ങനെ ലഭിക്കും?
മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. നിങ്ങളുടെ അടുത്തുള്ള സ്വകാര്യ പൊതുമേഖല മാങ്കുകളുടെ ബാങ്കിന്റെ ബ്രാഞ്ചിൽ പോയി വായ്പയ്ക്കായി അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം നിങ്ങൾ അർഹരാണെങ്കിൽ വായ്പ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications