അടുത്ത ആഴ്ച, അതായത് ഫെബ്രുവരി 1ന്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
2024ലെ ബജറ്റ് അവതരിപ്പിക്കും. 2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം ഇത് ആറാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷമായത് കൊണ്ടു തന്നെ ഇത്തവണത്തെ സമ്പൂർണ യൂണിയൻ ബജറ്റായിരിക്കില്ല. പകരം ഇടക്കാല ബജറ്റായിരിക്കും കേന്ദ്ര മന്ത്രി അവതരിപ്പിക്കുക.
കാര്‍ഷിക മേഖലയുടെ പ്രതീക്ഷകള്‍
കാർഷിക മേഖലയുടെ ഉന്നമനത്തിനായി കൂടുതൽ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കര്‍ഷകര്‍ക്ക് തുഛമായ പലിശയ്ക്ക് ഉദാര വായ്‌പകള്‍ പ്രധാന പ്രതീക്ഷയാണ്. കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിക്കാനും ജലസേചനത്തിനും കൃഷിക്കുള്ള മറ്റ് ദീര്‍ഘകാല ചെലവുകള്‍ക്കുമായി കൂടിയ സബ്‌സിഡി നിരക്കില്‍ കൂടുതല്‍ വായ്‌പകള്‍ അനുവദിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടാകണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നു. വിള ഇന്‍ഷൂറന്‍സ് പദ്ധതി വ്യാപിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. വിളവെടുപ്പിന് ശേഷം മാര്‍ക്കറ്റുകളിലേക്ക് വലിയ നാശമോ കേടു പാടുകളോ കൂടാതെ വിളകള്‍ എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനങ്ങള്‍, കുറ്റമറ്റ കോള്‍ഡ് സ്റ്റോറേജ്, വിശാലമായ ഗോഡൗണ്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം കര്‍ഷകര്‍ ആഗ്രഹിക്കുന്നുണ്ട്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി
ചെറുകിട കർഷകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സാമ്പത്തിക സഹായ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. പ്രതിവർഷം 6,000 രൂപയാണ് പദ്ധതിവഴി കര്‍ഷകർക്ക് ലഭിക്കുക. മൂന്ന് ഗഡുക്കളായി ഈ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുകയാണ് ചെയ്യുക. രണ്ടേക്കറിൽ താഴെ കൃഷി ഭൂമി ഉള്ള ആർക്കും പിഎം കിസാൻ യോജനയിൽ അപേക്ഷിക്കാം.
തുകയിൽ 50% വർദ്ധന
ഇടക്കാല ബജറ്റിൽ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) യോജനയുടെ വാർഷിക തുക പ്രതിവർഷം 9000 രൂപയായി ഉയർത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രകാരം പിഎം കിസാൻ പദ്ധതിയുടെ അടങ്കൽ 60,000 കോടി രൂപയായിരുന്നു . ഈ വർഷം 50 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ചില മാധ്യമങ്ങള്‍ വാർഷിക തുക 8,000 രൂപ മുതൽ 10,000 രൂപ വരെയാകാം എന്നും സൂചന നല്‍കുന്നു.
പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ 15-ാം ഗഡു 2023 നവംബറിൽ വിതരണം ചെയ്തിരുന്നു. ഇനി ഈ പദ്ധതിയുടെ 16-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവിലൂടെ ഏകദേശം 18,000 കോടി രൂപ 8 കോടിയിലധികം പേർക്ക് നേരിട്ട് വിതരണം ചെയ്യുകയുണ്ടായി.
ഗുണഭോക്താക്കളാണോ എന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. know your status എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ക്യാപ്ച കോഡ് കൂടി ടൈപ്പ് ചെയ്ത ശേഷം get data ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
4. നിങ്ങള്‍ പദ്ധതിയ്ക്ക് അര്‍ഹരാണോ എന്ന വിവരം അടങ്ങുന്ന സ്‌ക്രീന്‍ തെളിയും.
ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. beneficiary list എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
3. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങള്‍ നല്‍കുക.
4. get report ല്‍ ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്താല്‍ ഗുണഭോക്താക്കളുടെ പട്ടിക സ്‌ക്രീനില്‍ ദൃശ്യമാകും. കൂടാതെ 155261, 01124300606 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചും വിവരങ്ങള്‍ അറിയാവുന്നതാണ്.
2024 ലെ ബജറ്റ് അവതരണ വേളയിൽ കേന്ദ്രത്തിൻ്റെ ഭവന പദ്ധതിയയായ പിഎം ആവാസ് യോജനയിലും കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയുണ്ട്. അതോടൊപ്പം റോഡുകൾ, തുറമുഖങ്ങൾ, വൈദ്യുത നിലയങ്ങൾ തുടങ്ങിയ മേഖലകളും ഉത്തേജനം കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി ഒന്നിന് സീതാരാമൻ ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കും. അതേസമയം വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ലോക്‌സഭാ തിരഞ്ഞെടുപ്പിനും പുതിയ മന്ത്രിസഭാ നിയമനത്തിനും ശേഷം അവതരിപ്പിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications