ഇന്ത്യയില്‍ ആദായ നികുതി വ്യക്തിഗതമാണ്. ഗാര്‍ഹിക വരുമാനം, ചെലവുകള്‍, സാമ്പത്തിക മുന്‍ഗണനകള്‍ എന്നിവ ഭാര്യയുടേയും ഭര്‍ത്താവിന്റേയും വരുമാനത്തെ ആശ്രയിച്ചാണെങ്കിലും കുടുംബാംഗങ്ങള്‍ സ്വതന്ത്രമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടി വരുന്നു. ഇത് ആധുനിക ഗാര്‍ഹിക ബജറ്റിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് വാദിക്കുകയാണ് നികുതി വിദഗ്ധര്‍. ഈ സാഹചര്യത്തില്‍ ഓപ്ഷണല്‍ ജോയിന്റ് ടാക്സ് ഫയലിംഗ് എന്ന ആവശ്യം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മുന്നോട്ടുവച്ചു.

ദമ്പതികളെ സംയുക്ത ഫയലിംഗിന് അനുവദിക്കുന്ന യുഎസ്, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങളെയാണ് ഇതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയാക്കുന്നത്. ചട്ടക്കൂടിന് കീഴില്‍, കുടുംബത്തിന്റെ മൊത്തം വരുമാനം ഒരു പ്രത്യേക നികുതി സ്ലാബ് സംവിധാനത്തിന് കീഴില്‍ വിലയിരുത്തപ്പെടും. കുടുംബത്തിന്റെ മൊത്തം നികുതി ബാധ്യത കുറയ്ക്കാനും ഭവന വായ്പകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, തുടങ്ങിയ കിഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും ഇതുവഴിയാകും.
ഐസിഎഐ നിര്‍ദ്ദേശം
ദമ്പതികളെ സംയുക്ത നികുതി ഫയലിംഗിന് അനുവദിക്കാന്‍ ഐസിഎഐ നിര്‍ദ്ദേശിക്കുന്നു. താല്പര്യമുണ്ടെങ്കില് വ്യക്തഗത നികുതി സമ്പ്രദായത്തില്‍ തുടരാനുള്ള വഴക്കവും നല്‍കണം. സംയുക്ത നികുതിയ്ക്കുള്ള അടിസ്ഥാന ഇളവ് പരിധി ഇരട്ടിയാക്കുക, കുടുംബത്തിന്റെ മൊത്തം വരുമാനത്തിന് അനുസൃതമായി നികുതി സ്ലാബുകള്‍ വികസിപ്പിക്കുക എന്നിവയും ആവശ്യമാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് രൂപപ്പെടുത്തിയ ഘടനയില്‍, 8 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി ആകര്‍ഷിക്കില്ല, അതേസമയം ഉയര്‍ന്ന സ്ലാബുകള്‍ ക്രമേണ ബാധകമാകും, 48 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം എന്ന ഉയര്‍ന്ന നിരക്ക് പ്രാബല്യത്തില്‍ വരും.
സംയുക്ത നികുതി ആനുകൂല്യങ്ങള്‍
നിലവിലെ സമ്പ്രദായത്തില്‍ ദമ്പതികളില്‍ ഓരോ വ്യക്തിയ്ക്കും വെവ്വേറെ നികുതിയാണ് ചുമത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വരുമാനം നേടാത്ത പങ്കാളിയ്ക്ക് ലഭ്യമായ അടിസ്ഥാന ഇളവ് പരിധിയും കുറഞ്ഞ നികുതി സ്ലാബുകളും ഉപയോഗിക്കപ്പെടാതെ പോകുന്നു. സംയുക്ത ഫയലിംഗ് സംവിധാനം ഈ നിഷ്ക്രിയ ശേഷിയെ ഉപയോഗപ്പെടുത്താനുള്ള അവസരമാകും. അതുവഴി കുടുംബത്തിന്റെ മൊത്തത്തിലുള്ള നികുതി കുറയ്ക്കാം. ജോയിന്റ് ഫയലിംഗ് ഏകീകൃത ഗാര്‍ഹിക സാമ്പത്തിക ആസൂത്രണത്തെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപ ഘടന ലളിതമാക്കുകയും കുറഞ്ഞ കിഴിവുകളും ശുദ്ധമായ സ്ലാബ് അധിഷ്ഠിത നികുതിയും ഉള്ള ഒരു പുതിയ നികുതി വ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്യും.
വിദഗ്ധര്‍ പറയുന്നതനുസരിച്ച് സംയുക്ത ഫയലിംഗ് വിരമിച്ച ദമ്പതികള്‍ക്ക് പ്രത്യേകിച്ച് ഉപകാരപ്പെടും. കൂടാതെ, നികുതി വെട്ടിപ്പ് കുറയ്ക്കുന്നതിനും വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിനും സംവിധാനം ഉപകരിക്കും. എന്നിരുന്നാലും, ഈ രീതി എല്ലായ്പ്പോഴും ഫലപ്രദമാകണമെന്നില്ല. പ്രത്യേകിച്ച് പങ്കാളികള്‍ ഉയര്‍ന്ന വരുമാനം നേടുന്ന വ്യക്തികളാകുമ്പോള്‍. അത് സംയോജിത വരുമാനത്തെ ഉയര്‍ന്ന നികുതി സ്ലാബിലേയ്ക്കും ഉയര്‍ന്ന സര്‍ചാര്‍ജ് ബ്രാക്കറ്റിലേക്കും തള്ളിവിടും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications