സാമ്പത്തിക ലക്ഷ്യങ്ങളുണ്ടായിരിക്കുകയെന്നതാണ് സാമ്പത്തിക അച്ചടക്കത്തിന്റെ ആദ്യ പടി. 12 വർഷത്തിനുള്ളിൽ ഒരു വലിയ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്താൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതിന് ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കണം. ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് പരമാവധി റിട്ടേൺസാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് സഹായിക്കുന്ന ഏറ്റവും മികച്ച നിക്ഷേപ രീതിയാണ് ഓഹരി നിക്ഷേപം. അതിൽ തന്നെ ചിട്ടയായ നിക്ഷേപത്തിലൂടെ അപകട സാധ്യത കുറച്ച് നേട്ടം കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റെ പ്ലാൻ അഥവ എസ്ഐപി. ഇവിടെ നിങ്ങൾക്ക് എസ്ഐപി നിക്ഷേപത്തിലൂടെ എങ്ങനെ 50 ലക്ഷം രൂപ 12 വർഷംകൊണ്ട് സമ്പാദിക്കാമെന്ന് നോക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് കോമ്പൗണ്ടിംഗാണ്. അതായത് നിങ്ങൾ നിക്ഷേപിക്കുന്ന തുകയോടൊപ്പം അതിന് ലഭിച്ച പലിശയ്ക്കും പലിശ ലഭിക്കുന്ന. ഈ കൂട്ടുപലിശ അഥവ കോമ്പൗണ്ടിംഗ് രീതി അതിവേഗം നിങ്ങളുടെ നിക്ഷേപം വളരുന്നതിനും സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനും സഹായിക്കുന്നു. 12 വർഷത്തിൽ 50 ലക്ഷം രൂപ സമ്പാദിക്കാൻ നിങ്ങൾ 22 ലക്ഷം മുതൽ 28 ലക്ഷം രൂപ വരെ മാത്രം നിക്ഷേപിച്ചാൽ മതിയാകും. ബാക്കി തുകയത്രയും പലിശയായി നിങ്ങൾക്ക് ലഭിക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ 10 ശതമാനം മുതൽ 15 ശതമാനം വരെയാണ് ശരാശരി റിട്ടേൺസ് എസ്ഐപിയിൽ ലഭിക്കുന്നത്. അതാനുസരിച്ച് വിവിധ നിക്ഷേപങ്ങളിലുള്ള റിട്ടേൺസ് കണക്കാക്കി നോക്കാം.

നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന എസ്ഐപിയിൽ നിന്ന് 9 ശതമാനം റിട്ടേൺസാണ് പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങൾ പ്രതിമാസം 19,401 രൂപ അടയ്ക്കണം. 12 വർഷം ഈ കണക്കിൽ പണം നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപം 27.84 ലക്ഷം രൂപയായിരിക്കും. അതേസമയം കോമ്പൗണ്ടിംഗിന്റെ കരുത്തിൽ നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ റിട്ടേൺസ് നേടാൻ സാധിക്കും.
അതേസമയം, നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേൺസ് 10 ശതമാനമായി കണക്കാക്കിയാൽ, ഒരു മാസത്തെ അടവ് 18,087 രൂപയായി നിശ്ചയിക്കാവുന്നതാണ്. ഇതനുസരിച്ച് നിങ്ങൾ 26.05 ലക്ഷം രൂപ ആകെ നിക്ഷേപിക്കുമ്പോൾ പലിശയായി റിട്ടേൺസ് ലഭിക്കുന്നത് ഏകദേശം 24 ലക്ഷം രൂപയാണ്. അങ്ങനെ 50 ലക്ഷം എന്ന മികച്ച സമ്പാദ്യം നിങ്ങൾക്ക് ഉറപ്പിക്കാൻ സാധിക്കും.
ഇനി നിങ്ങളുടെ എസ്ഐപി നിക്ഷേപത്തിന് ലഭിക്കുന്ന റിട്ടേൺസ് പ്രതിവർഷം 11 ശതമാനമാക്കി കണക്കാക്കിയാൽ നിങ്ങളുടെ പ്രതിമാസ നിക്ഷേപം വീണ്ടും കുറയ്ക്കാൻ സാധിക്കും. ഇവിടെ നിങ്ങൾക്ക് 16,844 രൂപ പ്രതിമാസം അടച്ചാൽ മതിയാകും. ഇതുവഴി ആകെ നിക്ഷേപം 24.26 ലക്ഷം രൂപയേ ആകുന്നുള്ളുവെങ്കിലും ആകെ റിട്ടേൺസ് 50 ലക്ഷം ഉറപ്പായും നിങ്ങൾക്ക് ലഭിക്കും.
അതേസമയം 12 ശതമാനം പ്രതിവർഷം റിട്ടേൺസ് ലഭിക്കുമെങ്കിൽ പ്രതിമാസം നിങ്ങൾക്ക് വെറും 15671 രൂപ മാറ്റിവെച്ചുകൊണ്ട് 12 വർഷത്തിൽ 50 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാൻ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
