സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ പ്രതിവർഷം 14.65 ലക്ഷം വരെ വരുമാനമുള്ളവർക്ക് നിയമപരമായി ആദായനികുതി അടയ്ക്കേണ്ടതില്ല. മാത്രമല്ല നിങ്ങൾക്ക് 12 കോടിയിലധികം മൂല്യമുള്ള ഒരു വിരമിക്കൽ കോർപ്പസ് സൃഷ്ടിക്കാനും കഴിയും. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ഈ വലിയ സാമ്പത്തിക ലക്ഷ്യം നേടാൻ ഇപിഎഫിലൂടെയും, എൻപിഎസിലൂടെയും സാധിക്കും.
റിട്ടയർമെന്റിനു ശേഷമുള്ള നിക്ഷേപം
നികുതി ഇല്ലാതെ മികച്ച നിക്ഷേപത്തിലൂടെ 60 വയസ്സിനു ശേഷം സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെ ഉറപ്പാക്കുമെന്ന് TaxBuddy.com സ്ഥാപകനായ സുജിത് ബംഗാർ വിശദമായ ലിങ്ക്ഡ്ഇൻ വ്യക്തമാക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) എന്നീ നിക്ഷേപങ്ങൾ ഉറപ്പായ വളർച്ചയും ഉറപ്പാക്കുന്നു എന്ന് ബംഗാർ പറയുന്നു. 30 വയസ്സിൽ പ്രതിമാസം 75,000 രൂപ സമ്പാദിക്കുന്ന ഒരാൾക്ക്, ഇപിഎഫിലേക്കും എൻപിഎസിലേക്കും 12,500 രൂപ വീതം സംഭാവന ചെയ്യാൻ അദ്ദേഹം നിർദ്ദേശിക്കുന്നു.
ഇപിഎഫ്, എൻപിഎസ് കോർപ്പസ്
8% വാർഷിക ശമ്പള വർദ്ധനവും അതിനനുസരിച്ചുള്ള സംഭാവനകളിലെ വർദ്ധനവും മൂലം, 60 വയസ്സാകുമ്പോഴേക്കും ഇപിഎഫ് കോർപ്പസ് 4.74 കോടിയായും എൻപിഎസ് 7.42 കോടിയായും വളരും. അങ്ങനെയെങ്കിൽ ആകെ 12.16 കോടി രൂപ രണ്ട് നിക്ഷേപത്തിലൂടെയും സമ്പാദിക്കാം. ഇത് തീർച്ചയായും നികുതി രഹിതമായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഇതിലൂടെ നിങ്ങളുടെ റിട്ടയർമെൻ്റ് ജീവിതം സുരക്ഷിതമാവും.

നിക്ഷേപങ്ങളുടെ പലിശ നിരക്ക്
ഇപിഎഫ് നിക്ഷേത്തിലൂടെ 8.25% പലിശ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഇത് അഞ്ച് വർഷത്തിന് ശേഷം നികുതി രഹിതമായിരിക്കും എന്നതാണ് വലിയ പ്രത്യേകത. മാത്രമല്ല നിങ്ങൾക്ക് കാലാവധി പൂർത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കിൽ ഭാഗികമായി പിൻവലിക്കാനുള്ള ഓപ്ഷനും നൽകുന്നുണ്ട്.
അടിസ്ഥാന ശമ്പളത്തിന്റെ 100% വരെ സംഭാവനകൾ അനുവദിക്കുന്ന വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) തിരഞ്ഞെടുക്കുന്നതിലൂടെ ജീവനക്കാർക്ക് വരുമാനം കൂടുതൽ വർദ്ധിപ്പിക്കാൻ സാധിക്കുന്നു. എന്നാൽ എൻപിഎസ് നിക്ഷേപം ദീർഘകാല നേട്ടം നൽകുകയും, 9 മുതൽ 11% വരെ ചരിത്രപരമായ റിട്ടേണുകൾ നൽകുകയും ചെയ്യുന്നു. നിക്ഷേപകർക്ക് വിരമിക്കുമ്പോൾ, എൻപിഎസ് കോർപ്പസിന്റെ 60% നികുതി രഹിതമായി പിൻവലിക്കാം. എന്നാൽ 40% നിർബന്ധമായും ഒരു ആന്വിറ്റിയായി മാറ്റേണ്ടി വരും.
പുതിയ നികുതി വ്യവസ്ഥ പ്രകാരം, ഇപിഎഫിലെ അടിസ്ഥാന ശമ്പളത്തിന്റെ 12% വരെയും എൻപിഎസിൽ 14% വരെയും തൊഴിലുടമയുടെ സംഭാവനകളെ നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇത് പ്രതിവർഷം 14.65 ലക്ഷം വരെ വരുമാനമുള്ള ജീവനക്കാർക്ക് പൂജ്യം ആദായനികുതി ഉറപ്പാക്കാൻ സഹായിക്കുന്നു. മാത്രമല്ല അവരുടെ വിരമിക്കൽ നിക്ഷേപം വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ബുദ്ധിയോടെ നിക്ഷേപിക്കാം
ആദ്യകാലങ്ങളിൽ സ്ഥിര വരുമാനത്തിനായി വിപിഎഫ് ഉപയോഗിക്കുക. അതിനു ശേഷം ആക്റ്റീവ് ചോയ്‌സ് ഉപയോഗിച്ച് എൻപിഎസിലെ ഇക്വിറ്റിയിൽ വലിയ തോതിൽ നിക്ഷേപിക്കുക. എന്നാൽ നിങ്ങളുടെ പ്രായം 60 വയസ്സിനോട് അടുക്കുമ്പോൾ ക്രമേണ എൻപിഎസ് കോർപ്പസ് ഡെറ്റിലേക്ക് മാറ്റുക. 60 വയസ്സിനു ശേഷം റിട്ടയർമെൻ്റ് എത്തിയാൽ നികുതി കൈകാര്യം ചെയ്യുന്നതിന് എൻപിഎസിൽ നിന്ന് ഒരു സിസ്റ്റമാറ്റിക് ലംപ്-സം പിൻവലിക്കുന്നത് (SLW) പരിഗണിക്കുക എന്നാണ് ബംഗാർ നിർദ്ദേശിക്കുന്നത്. ഇത്തരത്തിൽ ബുദ്ധിയോടെ നിക്ഷേപിച്ചാൽ നികുതി പ്രതിസന്ധികൾ ഒഴിവാക്കാം.
റിട്ടയർമെൻ്റ് ജീവിതം സുരക്ഷിതമാവാൻ വേണ്ടിയാണ് എല്ലാവരും മികച്ച നിക്ഷേപങ്ങൾ പരിഗണിക്കുന്നത്. എപ്പോഴും ദീർഘകാല നിക്ഷേപങ്ങളാണ് ഉയർന്ന നേട്ടം വാഗ്ദാനം ചെയ്യുന്നത്. അതിനാൽ അത്തരം നിക്ഷേപങ്ങൾ പരിഗണിക്കുക. ഒപ്പം നികുതി ഇളവുകൾ ഉണ്ടോ എന്നും ഉറപ്പാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications