ഇന്ത്യയിൽ ജീവിക്കുന്ന ഒരു യുവാവിന്‍റെ ശരാശരി പ്രതിമാസ ശമ്പളം എത്രയായിരിക്കും. 15,000 രൂപ മുതൽ 20,000 രൂപ വരെയായിരിക്കും അല്ലേ. അതുകൊണ്ടു തന്നെ പലരും ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച് നിക്ഷേപത്തിന് തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. എന്നാൽ എത്ര രൂപ ശമ്പളം വാങ്ങിയാലും ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നിക്ഷേപം കൂടിയേ തീരു. മാസം ആയിരമോ രണ്ടായിരമോ നിക്ഷേപിച്ചിട്ട് എത്ര രൂപ സമ്പാദിക്കാൻ സാധിക്കും എന്നാണോ നിങ്ങളുടേ ചോദ്യം.
ആദ്യം മനസിലാക്കേണ്ടത് സമ്പാദ്യം എന്നത് അച്ചടക്കമാണ്. പ്രതിമാസ വരുമാനം കണക്കിലെടുക്കാതെ വളർത്തിയെടുക്കുന്ന ഒരു ശീലം. പുതിയ കാലത്ത് സംയുക്ത പലിശ/വളർച്ച പ്രദാനം ചെയ്യുന്ന നിരവധി നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്. അതുകൊണ്ടു തന്നെ അവയിൽ നിങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്തി ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കണം. ഇനി എത്ര രൂപ പ്രതിമാസം നിക്ഷേപിക്കണം എന്നാണോ ആലോചന. പറഞ്ഞു തരാം. നിങ്ങളുടെ പ്രതിമാസ ശമ്പളം 20,000 രൂപയാണെങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ 1 കോടി രൂപ വരെ സമ്പാദിക്കാൻ സാധിക്കും.

70:15:15 സൂത്രവാക്യം
സമ്പാദ്യത്തിനും മറ്റ് ചിലവഴിക്കലുകൾക്കുമായി സാമ്പത്തിക വിദഗ്ധർ ശുപാർശ ചെയ്യുന്ന ഒരു സൂത്രവാക്യമാണ് 70:15:15. അതായത് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വരുമാനത്തിന്‍റെ 75 ശതമാനം ചിലവഴിക്കുക. 15 ശതമാനം ഉപയോഗിച്ച് ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുക. ബാക്കിയുള്ള 15 ശതമാനം ചില നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുക.
20,000 രൂപയാണ് പ്രതിമാസ ശമ്പളമെങ്കിൽ അതിന്‍റെ 70 ശതമാനം അതായത് 14,000 രൂപ നിങ്ങളുടെ ചിലവുകൾക്കായി വിനിയോഗിക്കുക. എമർജൻസി ഫണ്ടിനായി 15 ശതമാനം, അതായത് 3000 രൂപ സൂക്ഷിക്കണം. ബാക്കി 15 ശതമാനം അതായത് 3000 രൂപ നിക്ഷേപിക്കുക.
1 കോടി രൂപ എങ്ങനെ കണ്ടെത്താം..?
നിക്ഷേപത്തിലൂടെ 1 കോടി രൂപ സമ്പാദിക്കാൻ കോമ്പൗണ്ട് വളർച്ച പ്രദാനം അതായത് കൂട്ട് പലിശ ലഭിക്കുന്ന ഏതെങ്കിലും മാർക്കറ്റ്-ലിങ്ക്ഡ് പദ്ധതികളിൽ നിക്ഷേപിക്കുക. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം അത്തരം നിക്ഷേപ പദ്ധതികളിൽ ഒന്നാണ്. എസ്ഐപി 12 ശതമാനം വാർഷിക വരുമാനം വാഗ്ധാനം ചെയ്യുന്നുണ്ട്.
എസ്ഐപിയില്‍, നിങ്ങള്‍ക്ക് കൂട്ടുപലിശയുടെ അഥവാ കോമ്പൗണ്ട് പലിശയുടെ നേട്ടവും ലഭിക്കും. അതായത് മ്യൂച്വല്‍ ഫണ്ടില്‍ 1000 രൂപ 12 ശതമാനം റിട്ടേണ്‍ നിരക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തില്‍ നിങ്ങള്‍ നേടിയ പലിശ 120 രൂപയായിരിക്കും. അതിനാല്‍ അടുത്ത വര്‍ഷം നിങ്ങള്‍ക്ക് 1120 രൂപയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കും.

പ്രതിമാസം 3,000 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ 30 വർഷം കൊണ്ട് നിങ്ങൾക്ക് 1,05,89,741 രൂപ സമ്പാദിക്കാൻ സാധിക്കും. ശ്രദ്ധിക്കേണ്ട കാര്യം 30 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിക്കുന്ന ആകെ തുക വെറും 10,80,000 രൂപ മാത്രമാണ്. ബാക്കിയുള്ള 95,09,741 രൂപ ലഭിക്കുന്നത് പലിശയിലൂടെയാണ്.
എങ്ങനെ എസ്‌ഐപി ആരംഭിക്കാം..?
എസ്‌ഐപി ചെയ്യാന്‍ ആദ്യം ഫണ്ട് തിരഞ്ഞെടുക്കണം. ശേഷം ഫൗണ്ട് ഹൗസ് വെബ്‌സൈറ്റ് വഴിയോ ഓഫീസ് വഴിയോ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴിയോ ഓണ്‍ലൈനായോ എസ്‌ഐപി ആരംഭിക്കാം. പാന്‍ കാര്‍ഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക് തുടങ്ങിയവയുമായി ആവശ്യമാണ്. എസ്‌ഐപി രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന സമയത്ത് എസ്ഐപി തുകയും തീയതിയും തീരുമാനിക്കാം.
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications