ഉള്ളതെല്ലാം അടിച്ചുപൊളിച്ച് കളഞ്ഞ് ജീവിക്കുന്ന ഒരു രീതി, ഭാവിയിലേക്കുള്ള കൃത്യമായ നിക്ഷേപങ്ങൾ ഒരുക്കി വെച്ചു കൊണ്ടുള്ള മറ്റൊരു രീതി. ജീവിതം ഇങ്ങനെ രണ്ടു തരത്തിലാണ് ഒട്ടുമിക്ക എല്ലായിടത്തും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതിൽ ഏതു പാത വേണമെന്ന് നിങ്ങളുടെ ഇഷ്ടമനുസരിച്ച് വേണം തെരഞ്ഞെടുക്കാൻ. ആരോഗ്യകരമായ ധനപരിപാലന ശീലങ്ങൾ കുട്ടിക്കാലം മുതൽ വികസിപ്പിക്കുന്നതിലൂടെ സമ്പത്ത് സൃഷ്ടിക്കുകയും ഭാവി സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യാം.
ചെറുതാണെങ്കിലും, വലുതാണെങ്കിലും സ്ഥിരതയുള്ള സംരക്ഷണമാണ് സമ്പത്ത് സൃഷ്ടിക്കുന്നതിൽ പ്രധാനമെന്ന് ആദ്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ചെറിയ നിക്ഷേപം വഴി സമ്പത്ത് സൃഷ്ടിക്കാനാകുമോ ?
തുകയുടെ വലിപ്പമല്ല അത് എത്ര കാലത്തേക്ക് നിക്ഷേപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും എല്ലാ നിക്ഷേപങ്ങളുടെയും ലാഭം വിലയിരുത്താൻ കഴിയുക. അതായത് എല്ലായിടത്തും കോമ്പൗണ്ടിംഗ് ഇൻട്രസ്റ്റ് അഥവാ കൂട്ടുപലിശയാണ് ലാഭത്തെ ഇരട്ടിയാക്കുന്നത്. ആ കൂട്ടുപലിശ വലിയൊരു ലാഭമായി മാറണമെങ്കിൽ കൂടുതൽ കാലാവധിക്ക് നിക്ഷേപങ്ങൾ മാറ്റേണ്ടതുണ്ട്.
പലപ്പോഴും ഒരു വലിയ വരുമാനം അല്ലെങ്കിൽ പാരമ്പര്യമായി ലഭിച്ച ആസ്തികൾ മാത്രം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നില്ല. പകരം, നിശ്ചിത ധനപരിപാലന പദ്ധതി രൂപപ്പെടുത്തുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയാണ് ഒരു യഥാർത്ഥ നിക്ഷേപകൻ ചെയ്യേണ്ടത് .
ഒരു വിത്ത് നടുകയും, അതിന് വെള്ളം നൽകി വളർത്തുകയും ചെയ്യുന്ന പോലെ, ചെറുതായി തുടങ്ങിയ സമ്പാദ്യ ശീലം ദീർഘകാലത്തിൽ വലിയ ആസ്തിയായി മാറും. ഒരു കുട്ടി തന്റെ പോക്കറ്റ് മണിയിൽ നിന്ന് കുറച്ച് രൂപ മാറ്റി വയ്ക്കുന്നതോ അല്ലെങ്കിൽ ഒരു മധ്യ വയസ്കൻ സ്വന്തം ശമ്പളത്തിൽ നിന്ന് കൃത്യമായി സംരക്ഷണമൊരുക്കുന്നതോ ആയാലും, ഈ ശീലം അവരെയും അവരുടെ കുടുംബത്തെയും ഭാവിയിൽ സാമ്പത്തികമായി സുരക്ഷിതരാക്കും.
ചെറുതായാലും സ്ഥിരതയുള്ള നിക്ഷേപത്തിന്റെ ശക്തി
കുറച്ചുദിവസത്തേക്ക് മാത്രം പണം സംരക്ഷിച്ചു വെച്ചാലോ നിക്ഷേപിച്ചാലോ ഒരിക്കലും അതിന്റെ പ്രയോജനം മനസ്സിലാക്കാൻ കഴിയില്ല. പക്ഷേ, വർഷങ്ങൾ പിന്നിടുമ്പോൾ, ഇത് വലിയ തുകയായി മാറും. ഓരോ ചെറിയ സംരക്ഷണവും ഒരേസമയം ആസ്തി സൃഷ്ടിക്കാനും അശ്രദ്ധമായ ചെലവുകൾ നിയന്ത്രിക്കാനും സഹായിക്കും.
വ്യക്തിഗത ബജറ്റിങ്: ഒരു മൗലിക ഘടകം
എല്ലാവർക്കുമുള്ളത് പോലെ, നമ്മുടെ സർക്കാരിനും ഒരു ബജറ്റ് ഉണ്ട്. അതുപോലെ തന്നെ ഓരോ വ്യക്തിക്കും സ്വന്തം ധനപരിപാലന ബജറ്റുണ്ടാകണം. കുട്ടികൾക്ക് പോലും അവർക്കു ലഭ്യമായ തുക എങ്ങനെ ചെലവാക്കണം എന്നത് പ്ലാൻ ചെയ്യാൻ പഠിക്കാം.
50-30-20 തിയറി അനുസരിച്ച്:
*50% ആവശ്യങ്ങൾക്ക് (യാത്ര, സ്റ്റേഷനറി മുതലായവ)
*30% ആസ്വാദനത്തിനും വിനോദത്തിനും (ഫ്രണ്ട്സ് സിനിമ, ഷോപ്പിംഗ് മുതലായവ)
*20% സംരക്ഷണത്തിനും നിക്ഷേപത്തിനും (ഫിക്സ്ഡ് ഡിപ്പോസിറ്റ്, മറ്റ് നിക്ഷേപങ്ങൾ)

സാമ്പത്തിക ലക്ഷ്യങ്ങൾ
സമ്പത്ത് സൃഷ്ടിക്കാൻ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. ഇത് സ്മാർട്ട് ആയിരിക്കണം. ഉദാഹരണത്തിന്, "എനിക്ക് പണം സംരക്ഷിക്കണം" എന്നതിനു പകരം, "അടുത്ത 3 വർഷത്തിനുള്ളിൽ എന്റെ ഉന്നത വിദ്യാഭ്യാസത്തിനായി ₹1.8 ലക്ഷം സംരക്ഷിക്കണം" എന്നത് ലക്ഷ്യമായി നിശ്ചയിക്കാം.
നിക്ഷേപത്തിന്റെ പ്രാധാന്യം
പണം മുടക്കുന്നതിലും അതിനുശേഷം അതിനെ വളർത്തുന്നതിലുമാണ് സമ്പത്ത് സൃഷ്ടിക്കപ്പെടുന്നത്. സമ്പത്ത് സൃഷ്ടിക്കാൻ സുരക്ഷിതമായ ചില നിക്ഷേപ മാർഗങ്ങൾ:
*ഫിക്സ്ഡ് ഡിപ്പോസിറ്റ്
കുറഞ്ഞ റിസ്ക് ഉള്ള സ്ഥിരനിക്ഷേപ മാർഗം.
*പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
15 വർഷത്തെ ലോക്കിന് കാലാവധി ഉള്ള, സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതി.
*സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ
ചെറിയ തുകയോടെ സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കാം.
കോമ്പൗണ്ട് ഇന്ററസ്റ്റിന്റെ മായാജാലം
കോമ്പൗണ്ടിങ് ഇൻററസ്റ്റ് അഥവാ ചിട്ടയായ ലാഭവിതരണം തന്നെ ആസ്തി വർദ്ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ്. "കോമ്പൗണ്ട് ഇൻററസ്റ്റ് ഈസ് ദി എയ്റ്റ്ത്ത് വണ്ടർ ഓഫ് ദി വേൾഡ്" എന്ന് അൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് അതുകൊണ്ടാണ്. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വീണ്ടും നിക്ഷേപത്തിൽ ചേർത്ത് വെക്കുമ്പോൾ, ആസ്തി ഗണ്യമായി വളരും.
സ്മാർട്ട് ചെലവുകൾ
സമ്പത്ത് സൃഷ്ടിക്കുന്നതും, ലാഭിക്കുന്നതും, ചെലവഴിക്കുന്നതും സമതുലിതമായിരിക്കണം. ആഗ്രഹങ്ങളും ആവശ്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിലൂടെ അനാവശ്യ ചെലവുകൾ ഒഴിവാക്കാം.
സാമ്പത്തിക അപകടങ്ങൾ ഒഴിവാക്കാൻ
1. ചെലവുകൾ ട്രാക്ക് ചെയ്യാത്തത്
അമിത ചെലവുകൾ ഉണ്ടാകാൻ സാധ്യത.
2. വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കൽ
കടബാധ്യതകൾ വർദ്ധിപ്പിക്കും.
3. ആപത്തുസാഹചര്യങ്ങൾക്കുള്ള ഫണ്ട് ഇല്ലായിരിക്കുക
അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടാൻ കഴിയില്ല.
4. നിക്ഷേപം വൈകിപ്പിക്കുന്നത്
പണം വളരാനുള്ള സമയം നഷ്ടമാകും.
സമ്പത്ത് ഒരാഴ്ചയോ ഒരു മാസമോ കൊണ്ട് ഉണ്ടാവില്ല. ചെറുതായിട്ടായാലും സ്ഥിരതയുള്ള സംരക്ഷണം, നിക്ഷേപ ശീലങ്ങൾ, മികച്ച ധനപരിപാലന ശൈലികൾ എന്നിവയാണ് സാമ്പത്തിക സുരക്ഷയിലേക്ക് നയിക്കുന്നത്.
സമ്പത്ത് സൃഷ്ടിക്കാൻ കൂടുതൽ വരുമാനം മാത്രം മതിയാകില്ല, പകരം ലഭ്യമായവയെ എങ്ങനെ ചെലവഴിക്കാം, എങ്ങനെ സംരക്ഷിക്കാം എന്നത് പ്രധാനമാണ്. ചെറുതായി ആരംഭിക്കൂ, ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോവൂ, ഭാവി സാമ്പത്തിക സുരക്ഷ ഉറപ്പാക്കൂ.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications