നിങ്ങളുടെ പ്രതിമാസ ശമ്പളം എത്രയാണ്. 25,000 രൂപയുണ്ടോ..? എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. വെറുതെ പറയുന്നതല്ല. പക്ഷെ 1 കോടി സമ്പാദ്യം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. പ്രതിമാസം ഒരു നിശ്ചിത തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. പ്രാരംഭ നിക്ഷേപ തുക ചെറുതാണെങ്കിൽ പോലും, ദീർഘകാലാടിസ്ഥാനത്തിൽ വലിയ തുക സമ്പാദിക്കാൻ എസ്ഐപി നിക്ഷേപം സഹായിക്കും.
എത്ര രൂപ നിക്ഷേപിക്കണം..?
ഒരു കോടി രൂപ ലക്ഷ്യത്തിലെത്താൻ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം എന്ന് ചിന്തിക്കുകയാണോ. പ്രതിമാസം 25,000 രൂപ ശമ്പളം വാങ്ങുന്ന വ്യക്തിക്ക് 20000 രൂപ നിക്ഷേപത്തിനായി നീക്കിവെക്കാൻ എന്തായാലും സാധിക്കില്ല. അതുകൊണ്ടു തന്നെ ആകെ ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ നിക്ഷേപത്തിനായി നീക്കിവെച്ചാൽ മതി. അതായത് പ്രതിമാസം ഏകദേശം 4000 രൂപ. എസ്ഐപി നിക്ഷേപം 12 ശതമാനം വാർഷിക റിട്ടേൺ നൽകുന്നുണ്ട്.

നിക്ഷേപ കാലാവധി എത്ര നാൾ..?
എസ്ഐപി വഴി പ്രതിമാസം 4000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ഏകദേശം 28 വർഷം തുടർച്ചയായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് 1 കോടി രൂപ സമ്പാദിക്കാം.
എന്നാൽ നിങ്ങളുടെ പ്രതിമാസ നിക്ഷേപ തുക 5,000 രൂപയാണെങ്കിൽ 12% പലിശ നിരക്കിൽ 26 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. അതേ വാർഷിക പലിശ നിരക്കിൽ, ഓരോ മാസവും 7,500 രൂപ നിക്ഷേപിച്ചാൽ 23 വർഷം അല്ലെങ്കിൽ 276 മാസത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപയിലെത്താം.
എല്ലാ മാസവും 10000 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ അതായത് ശമ്പളത്തിന്‍റെ 40 ശതമാനം - നിങ്ങൾക്ക് 20 വർഷത്തിൽ കൂടുതൽ അല്ലെങ്കിൽ 248 മാസത്തിനുള്ളിൽ ഒരു കോടി രൂപ സ്വരൂപിക്കാം.
അതായത് എത്ര കൂടുതൽ നിക്ഷേപിക്കുന്നോ, അത്രയും വേഗം നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് സാരം.
സ്റ്റെപ്പ്-അപ്പ് എസ്ഐപി
ഒരു കോടി രൂപ കുറച്ചുകൂടി വേഗത്തിൽ ലാഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ..? എന്നാണ് ചോദ്യമെങ്കിൽ അതിനും വഴിയുണ്ട്. അതാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി.
ശമ്പളം കൂടുന്നതിനനുസരിച്ച് എല്ലാ വർഷവും നിങ്ങളുടെ പ്രതിമാസ എസ്ഐപി തുക വർധിപ്പിക്കുക എന്നതാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രതിമാസ എസ്ഐപി നിക്ഷേപമായ 4000 രൂപ ഓരോ വർഷവും വെറും 5% വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ഏകദേശം 25 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപ സ്വരൂപിക്കാം (പ്രത്യേകിച്ച് 301 മാസം).

സ്റ്റെപ്പ്-അപ്പ് എസ്ഐപിയുടെ പ്രവർത്തനം
ഓരോ വർഷവും എസ്ഐപി തുക 10% വർദ്ധിപ്പിക്കുകയാണെങ്കിൽ, 22 വർഷത്തിനുള്ളിൽ (264 മാസം) നിങ്ങൾ കോടീശ്വരനാകുക എന്ന ലക്ഷ്യത്തിലെത്തും.
അതുപോലെ, നിങ്ങൾ പ്രതിമാസം 5,000 രൂപയുടെ എസ്ഐപിയിൽ ആരംഭിക്കുകയും എല്ലാ വർഷവും എസ്ഐപി തുക 5% വർദ്ധിപ്പിക്കുകയും ചെയ്താൽ, 23 വർഷത്തിൽ കൂടുതൽ (281 മാസം) നിങ്ങൾക്ക് ഒരു കോടി രൂപ ലാഭിക്കാം. ഓരോ വർഷവും 10% വർധിപ്പിച്ചാൽ 20.5 വർഷം (246 മാസം) കൊണ്ട് നിങ്ങൾ കോടീശ്വരനാകും.
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications