2025നോട് വിട പറയാൻ സമയമായി. 2026ൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് ധാരണയുണ്ടോ? ചെറുപ്പം മുതൽ സമ്പാദ്യ ശീലം വളർത്തണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതിനാൽ 2025ൽ നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും ആ കുഞ്ഞിൻ്റെ സാമ്പത്തിക ഭാവിയെ കുറിച്ച് നിങ്ങൾ ചിന്തിക്കണം.
ഒരു കുഞ്ഞ് ജനിക്കുമ്പോൾ മാതാപിതാക്കളും ജനിക്കുന്നു. നിങ്ങൾക്ക് കുഞ്ഞിനു വേണ്ടി നൽകാവുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാവും സാമ്പത്തിക ഭദ്രത. പണപ്പെരുപ്പം വർദ്ധിച്ചു വരുന്ന ഈ കാലത്തിൽ ആ കുഞ്ഞ് വളരുമ്പോൾ നേരിടേണ്ടി വരുന്ന ചിലവുകൾ ചെറുതല്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടി സമ്പാദിക്കുന്നുണ്ടെങ്കിൽ കുഞ്ഞ് ജനിച്ചതു മുതൽ ആരംഭിക്കുന്നതാണ് നല്ലത്.
കുട്ടികൾക്കു വേണ്ടി നിരവധി സമ്പാദ്യ പദ്ധതികൾ ഉണ്ട്. അവർ പ്രായപൂർത്തിയാവുന്നതു വരെ മാതാപിതാക്കൾക്കു തന്നെ അക്കൗണ്ട് കൈകാര്യം ചെയ്ത് സമ്പത്ത് വർദ്ധിപ്പിക്കാം. മാത്രമല്ല നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിനാൽ വലിയ കോർപ്പസ് സൃഷ്ടിക്കാനും സാധിക്കും. അതിനാൽ കുട്ടിക്ക് പ്രായപൂർത്തിയാവുമ്പോഴേക്കും ലക്ഷങ്ങളോ കോടികളോ സമ്പാദിക്കാം. ഏതെല്ലാം പദ്ധതികളിൽ നിക്ഷേപിക്കാമെന്ന് വിശദമായി അറിയാം;

1. സുകന്യ സമൃദ്ധി യോജന
നിങ്ങൾക്ക് ജനിച്ചത് പെൺകുട്ടിയാണെങ്കിൽ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ നിക്ഷേപിക്കൂ. ഓരോ വർഷവും പരമാവധി 1.5 ലക്ഷം വരെ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം. നിലവിൽ 8.2% വാർഷിക പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. ഇതൊരു ദീർഘകാല സമ്പാദ്യ പദ്ധതിയായതിനാൽ നിക്ഷേപത്തിന് കൂട്ടുപലിശയുടെ നേട്ടവും ലഭിക്കും. അത് വലിയ മെച്യൂരിറ്റി തുക ഉറപ്പാക്കാൻ സഹായിക്കും.
2. എൻപിഎസ് വാത്സല്യ
നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി നിക്ഷേപിക്കാവുന്ന മറ്റൊരു സുരക്ഷിത പദ്ധതിയാണ് എൻപിഎസ് വാത്സല്യ. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള പരമാവധി തുകയ്ക്ക് പരിധിയില്ല. 18 വയസ് തികയുന്നതിന് മുമ്പ് പ്രത്യേക ആവശ്യങ്ങള്‍ക്കായി തുക പിന്‍വലിക്കാനും കഴിയും. 18 വയസ് തികയുമ്പോള്‍ ഈ അക്കൗണ്ട് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന സാധാരണ എന്‍പിഎസ് അക്കൗണ്ടായി മാറും. ഇതിൽ നികുതി ആനുകൂല്യങ്ങളും ലഭ്യമാകും.
3. മ്യൂച്വൽ ഫണ്ടുകൾ
നിങ്ങളുടെ കുഞ്ഞിനു വേണ്ടി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും ഉചിതമായ തീരുമാനമായിരിക്കും. വലിയ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ഇത്തരം പദ്ധതികൾ സഹായിക്കും. വിപണിയിലെ അപകട സാധ്യതകൾ ഉണ്ടായിരിക്കും, എങ്കിലും ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ സമ്പാദ്യം വളർത്താൻ ഇതിലൂടെ സാധിക്കും.
2026 ആരംഭിക്കാനാവുന്നു. ഈ ഘട്ടത്തിൽ സാമ്പത്തിക കാര്യത്തെ കുറിച്ച് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. പ്രത്യേകിച്ചും നിങ്ങളുടെ കുഞ്ഞുങ്ങൾക്കു വേണ്ടി നിക്ഷേപം ആരംഭിക്കുന്നതും പ്രധാനമാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വായ്പകൾ എടുക്കുന്നതിലും എത്രയോ ലാഭകരമാണ് കുഞ്ഞ് ജനിച്ചയുടൻ അവരുടെ പേരിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നത്. മുകളിൽ പരാമർശിച്ച സ്കീമുകളെല്ലാം പരിഗണിക്കാവുന്നതാണ്. 2026ൽ സാമ്പത്തിക വളർച്ച ഉറപ്പാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
