അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയിൽ അപ്രതീക്ഷിതമായി എന്തും സംഭവിക്കാൻ സാധ്യതയുള്ള ജീവിത സാഹചര്യത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് നിർണായകമായ കാര്യമാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും വ്യക്തമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും ഏതൊരാൾക്കും തന്റെ 30 വയസിനുള്ളിൽ തന്നെ ശക്തമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വരുമാനം വന്ന് തുടങ്ങുന്ന കാലം മുതൽ ഇതിലേക്ക് ശ്രദ്ധകൊടുക്കേണ്ടതുണ്ട്. അങ്ങനെ ഭാവി ഭദ്രമാക്കാനും തങ്ങളെ ആശ്രയിച്ചു നിൽക്കുന്നവരെ സംരക്ഷിക്കാനും സാധിക്കും. 30 വയസിനുള്ളിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചെയ്യേണ്ട കാര്യങ്ങൾ
1. വിദ്യാഭ്യാസ വായ്പ കൈകാര്യം ചെയ്യൽ: പഠനാവശ്യങ്ങൾക്കായി ഭീമമായ തുക ആവശ്യമായി വരുന്നു. ഇതിനായി വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുകയാണ് പൊതുവെ ആളുകൾ ചെയ്യുന്നത്. എന്നാൽ, വായ്പയെടുക്കുന്നതിന് മുൻപ് സ്കോളർഷിപ്പുകൾക്കുള്ള സാധ്യത പരിഗണിക്കുക. അത് ലഭിക്കാത്ത അവസരത്തിൽ മാത്രം വിദ്യാഭ്യാസ വായ്പ എടുക്കുക. അപ്പോഴും പലിശ നിരക്കും മറ്റ് നിബന്ധനകളെക്കുറിച്ചും കൃത്യമായ പഠനം നടത്തുകയും ശരിയായ തീരുമാനമെടുക്കുകയും ചെയ്യുക.

2. സമ്പാദ്യ ആസൂത്രണം: വരുമാനം വന്നു തുടങ്ങുമ്പോൾ മുതൽ നിക്ഷേപം ആരംഭിക്കണം. അടിയന്തര ആവശ്യങ്ങൾക്കായി മൂന്ന് മുതൽ ആറ് മാസത്തെ ചെലവിനുള്ള തുക എമർജൻസി ഫണ്ടായും തയാറാക്കണം. അപകട സാധ്യത കുറഞ്ഞ മികച്ച റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ രീതികൾക്ക് തുടക്കത്തിൽ മുൻഗണന കൊടുക്കുക.
3. ഇൻഷുറൻസ് കവറേജ്: പറ്റുന്നത്ര നേരത്തെ തന്നെ ആരോഗ്യ ഇൻഷുറൻസ് പോലെയുള്ളവയിലും നിക്ഷേപം ആരംഭിക്കുക. ഇത് നിങ്ങളുടെയും ആശ്രിതരുടെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. അധിക പരിരക്ഷ ഉറപ്പാക്കുന്നതിന് ഒന്നിലധികം ഇൻഷുറൻസുകൾ വാങ്ങുന്നതും പരിഗണിക്കുക.
4. ഇപിഎഫ്, എൻപിഎസ് നിക്ഷേപം: ഏറ്റവും പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത് ഇന്ത്യയിൽ വിരമിക്കലിന് ശേഷം 70 ശതമാനത്തോളം ആളുകളും പരമ്പരാഗത സ്വത്തുക്കളെയും മക്കളെയും ആശ്രയിച്ച് ജീവിക്കുന്നുവെന്നാണ്. ഈ സ്ഥിതിയ്ക്ക് മാറ്റം വരേണ്ടതുണ്ട്. വിശ്രമ ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്, നാഷ്ണൽ പെൻഷൻ സിസ്റ്റം തുടങ്ങിയ പദ്ധതികളിൽ നിക്ഷേപം നടത്തുക.
ചെയ്യരുതാത്ത കാര്യങ്ങൾ
1. കട ബാധ്യത അവഗണിക്കുന്നത്: വരുമാനം വരുന്നത് കടം വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം കടം വാങ്ങുന്നത് പരിഗണിക്കുക. കടം വാങ്ങിയാൽ തന്നെ തിരിച്ചടവ് കൃത്യസമയത്ത് നടത്തുന്നുവെന്ന് ഉറപ്പാക്കുക. പലിശ നിരക്ക് നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന് വെല്ലുവിളിയാകുന്ന തരതത്തിലുള്ളതാണെങ്കിൽ എത്രയും വേഗം കടം അടച്ചു തീർക്കാൻ മുൻഗണന നൽകുക.
കുട്ടികളുടെ ഭാവി ഭദ്രമാക്കാം; 15,000 രൂപ നിക്ഷേപിച്ച് കോടിപതിയാകാൻ 18x15x12 ഫോർമുല
2. റിട്ടയർമെന്റ് അവഗണിക്കുന്നത്: നേരത്തെ സൂചിപ്പിച്ചതുപോലെ കൂടുതൽ ആളുകളും കുറച്ച് പരിഗണന നൽകുന്ന കാര്യമാണ് റിട്ടയർമെന്റ്. സാമ്പത്തിക ആസൂത്രണത്തിൽ അത് പലപ്പോഴും അവഗണിക്കപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ ചിന്തിക്കുന്നത് വിശ്രമ ജീവിതത്തിന്റെ താളം തെറ്റിച്ചേക്കാം.
3. അമിതമായ ചെലവ്: വരുമാനത്തെയും ചെലവിനെയും അടിസ്ഥാനപ്പെടുത്തി ബജറ്റ് തയാറാക്കേണ്ടതുണ്ട്. അതനുസരിച്ചുവേണം പണം ചെലവഴിക്കാൻ. നിങ്ങൾക്ക് വെട്ടിക്കുറയ്ക്കാനും കൂടുതൽ ലാഭിക്കാനും കഴിയുന്ന മേഖലകൾ തിരിച്ചറിയുന്നതിന് നിങ്ങളുടെ ചെലവുകൾ ട്രാക്കുചെയ്യുന്നത് അവഗണിക്കരുത്.
സാമ്പത്തിക ആസൂത്രണത്തിൽ ഈ 5 സാമ്പത്തിക ലക്ഷ്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
4. സാമ്പത്തിക പഠനങ്ങളെ അവഗണിക്കുന്നത്: സാമ്പത്തിക സാക്ഷരതയുടെ മൂല്യം കുറച്ചുകാണരുത്. നിക്ഷേപം, ബജറ്റിംഗ്, നികുതികൾ തുടങ്ങിയ വ്യക്തിഗത സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് സ്വയം ബോധവൽക്കരിക്കാൻ സമയമെടുക്കുക. അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് സാമ്പത്തിക വിദഗ്ധരിൽ നിന്നോ ഉപദേശകരിൽ നിന്നോ ഉപദേശം തേടാൻ മടിക്കരുത്.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ക്രെഡിറ്റ് കാർഡ് വഴി വാടക നൽകുന്നുണ്ടോ? ഈ അധിക ചാർജുകൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും!

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!



Click it and Unblock the Notifications