സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ! രണ്ട് വ്യക്തികൾ തമ്മിൽ പരസ്പരം സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അവരുടെ സാമ്പത്തിക ഭാവി കൂടുതൽ സുരക്ഷിതമാണെന്ന് മനസിലാക്കാം. ജീവിതത്തിൽ പണത്തിന് വലിയ പങ്കുണ്ട്. സ്നേഹമാണ് വലുതെന്ന് പല മഹാൻമാരും പറഞ്ഞിട്ടുണ്ട്, പക്ഷേ സമാധാനമായി, സുരക്ഷിതമായി ജീവിക്കാൻ പണം ആവശ്യമുണ്ട്. ദാമ്പത്യ ജീവിതത്തിലേക്ക് കടന്നാൽ ഈ ലക്ഷ്യം കൂടുതൽ ശക്തമാവുന്നു. കാരണം രണ്ടു പേർ ഒന്നിക്കുമ്പോൾ ജീവിതച്ചെലവുകൾ വീണ്ടും വർദ്ധിക്കുന്നു.
വിവാഹം, ഹണിമൂണുമെല്ലാം കഴിഞ്ഞെങ്കിൽ ഇനി ഭാവി സുരക്ഷിതമാക്കാനുള്ള പ്ലാനിംഗ് കൂടെ ചെയ്തൂടെ? സമ്പത്ത് വളർത്താൻ ഒട്ടനവധി വഴികളുണ്ട്. നിങ്ങൾക്ക് വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏത് നിക്ഷേപ മാർഗങ്ങളും ബുദ്ധിയോടെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. രണ്ടു പേരും ഒരുമിച്ച് ശ്രമിച്ചാൽ വലിയ ലക്ഷ്യങ്ങൾ ഉറപ്പാക്കാം.
സമ്പത്ത് വളർത്താം
ഭാര്യയും ഭർത്താവും ഒരുപോലെ ജോലി ചെയ്യുന്നുണ്ടെങ്കിൽ സമ്പത്ത് വളർത്തുന്നത് എളുപ്പമാണ്. അതായത് പ്രതിമാസം 1.75 ലക്ഷം രൂപ വരുമാനം നേടുന്ന ഒരു ദമ്പതികൾ അവരുടെ ജീവിതച്ചെലവുകൾക്കായി 70,000 രൂപ മാറ്റി വെക്കാം. 48,000 രൂപ നിക്ഷേപങ്ങളിലേക്ക് കൃത്യമായി മാറ്റി വെക്കുക.
എപ്പോഴും അടിയന്തിര ആവശ്യങ്ങൾക്കായി ചെറിയൊരു തുക പ്രതിമാസം നീക്കി വെക്കണം. 2,000 രൂപ വരെ അത്തരത്തിൽ മാറ്റി വെക്കാൻ ഉപയോഗിക്കാം.

പ്രധാന നിക്ഷേപങ്ങൾ
ദീർഘകാല നിക്ഷേപങ്ങളാണ് വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നത്. കാരണം ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്തിയാൽ കൂട്ടുപലിശയുടെ നേട്ടം ഉറപ്പാക്കാം. നിങ്ങൾ ഡെറ്റ് ഫണ്ടുകളിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ബുദ്ധിയോടെ നിക്ഷേപിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ ഇരട്ടിയിലധികം സമ്പാദിക്കാം.
ഡെറ്റ് ഫണ്ടിൽ നിങ്ങൾ 10 ലക്ഷം നിക്ഷേപിച്ചാൽ വലിയ ലാഭം കൊയ്യാൻ സാധിക്കും. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളാണെങ്കിലും ശ്രദ്ധയോടെ നിക്ഷേപിച്ചാൽ നേട്ടം ഉറപ്പാക്കാം.
21.6 ലക്ഷം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ അത് വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നു. സമ്പത്തിൽ സ്ഥിരത നിലനിർത്തുകയും കാലാവധി നീട്ടുകയും ചെയ്താൽ ഭീമമായ തുക കൂട്ടുപലിശയിലൂടെ തന്നെ ലഭിക്കുന്നു.
അതായത് ഒരു മാസത്തെ മൊത്തം ശമ്പളമായ 1.75 ലക്ഷം രൂപയിൽ വലിയൊരു ഭാഗം സാമ്പത്തിക സുരക്ഷക്കായും നിങ്ങൾ ഉപയോഗിച്ചു കഴിഞ്ഞു എന്നർത്ഥം.
സാമ്പത്തിക ചർച്ചകൾ വളർച്ചയിലേക്ക് നയിക്കും
- ദമ്പതികൾക്കിടയിൽ പ്രണയം മാത്രം പോര, സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നിരന്തരം ഉണ്ടായിരിക്കണം.
- പണം എങ്ങനെയെല്ലാം ചിലവഴിക്കണം എന്നതിനെ കുറിച്ചും പരസ്പരം ധാരണയുണ്ടായിരിക്കണം.
- നിക്ഷേപങ്ങൾ കൃത്യമായി നിലനിർത്തണം, അതായത് പ്രതിമാസ നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവയുടെ തിരിച്ചടവുകൾ മുടങ്ങാതെ ശ്രദ്ധിക്കണം.
- ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ നിക്ഷേപത്തിലേക്ക് പണം മാറ്റാൻ ശ്രദ്ധിക്കണം.
ദമ്പതികൾക്കിടയിൽ സമ്പത്ത് വളർത്തുന്നത് ഒരു വെല്ലുവിളിയാകാം, പക്ഷേ ശരിയായ സമീപനത്തിലൂടെ ഇത് കൈകാര്യം ചെയ്യാം. സാമ്പത്തിക ഭാവിയെ സുരക്ഷിതമാക്കുന്നതിന്, വരുമാനം ചെലവുകളേക്കാൾ കൂടുതലായി നിലനിർത്തുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഈ ലളിതമായ തത്വം പാലിച്ചാൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പെട്ടെന്ന് തന്നെ പൂർത്തീകരിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications