സ്വന്തമായി ഒരു ബിസിനസ്സ് എന്നത് പലരുടേയും ലക്ഷ്യമാണ്. വളരെയധികം അഭിനിവേശവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ മാത്രമേ ബിസിനസ്സിൽ വിജയം നേടാൻ സാധിക്കുകയുള്ളു. പലപ്പോഴും ബിസിനസ് ആവശ്യത്തിനായി പണം ആവശ്യമായി വരും. ആ സമയത്ത് കൃത്യമായ ആസൂത്രണമില്ലെങ്കിൽ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ഒരു ബിസിനസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്, മർച്ചന്റ് ക്യാഷ് അഡ്വാൻസുകൾ പോലുള്ള ഇതര ഫണ്ടിംഗ് ഓപ്ഷനുകൾ കണ്ടെത്തുക, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായം തേടുക, ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ ലോണുകൾക്ക് അപേക്ഷിക്കുക, ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തൽ തുടങ്ങിയവ പണം കണ്ടെത്താനുള്ള വഴികളാണ്. ഓരോ വഴികളെക്കുറിച്ചും വിശദമായി അറിയാം.

1. ബിസിനസ് ക്രെഡിറ്റ് കാർഡ് പരിഗണിക്കുക
ബിസിനസ് ആവശ്യത്തിന് പണം കണ്ടെത്താൻ പലരും ആദ്യം പെയ്യുക ബിസിനസ് ലോണിന് അപേക്ഷിക്കുക എന്നതാണ്. എന്നാൽ അതിന് പകരം ബിസിനസ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. തൊഴിലുടമയുടെ ഐഡന്റിഫിക്കേഷൻ നമ്പർ ഉള്ളതോ അല്ലാത്തതോ ആയ ബിസിനസ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. ബിസിനസ് പണമിടപാട് സുഗമമാക്കാൻ ക്രെഡിറ്റ് കാർഡ് സഹായിക്കും. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉയർന്ന പലിശയ്ക്ക് കാരണമാകും. ഡെപ്പോസിറ്റ് പിന്തുണയുള്ള ക്രെഡിറ്റ് കാർഡ്, മോശം ക്രെഡിറ്റ് സ്കോർ ഉള്ള ചെറുകിട ബിസിനസുകൾക്ക് ഗുണമാണ്. അതും പരീക്ഷിക്കുക.
2. മര്‍ച്ചന്റ് ക്യാഷ് അഡ്വാന്‍സുകൾ
സാങ്കേതികമായി പറഞ്ഞാല്‍ മര്‍ച്ചന്റ് ക്യാഷ് അഡ്വാന്‍സുകള്‍ ഒരു വായ്പയല്ല. എന്നാല്‍ പലപ്പോഴും ഒരു വായ്പയുടെ ഗുണം ഇതില്‍നിന്നു ലഭിക്കും. ഇവിടെ നിങ്ങളുടെ ബിസിനസിന്റെ ഭാവി വിറ്റുവരവ് മുന്നില്‍കണ്ട് വായ്പാദാതാവ് പണം നല്‍കുകയാണു ചെയ്യുന്നത്. കാര്‍ഡ് മെഷീനുകളാകും ഈ വിഭാഗം വായ്പകളില്‍ മുഖ്യ പങ്കുവഹിക്കുക. ഇതുവഴി ഉടനടിയുള്ള ഫണ്ട് ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ഒരു വലിയ തുക ലഭിക്കും. ഭാവിയില്‍ നിങ്ങളുടെ കാര്‍ഡ് മെഷീനുകള്‍ വഴി നടക്കുന്ന പേമെന്റുകളില്‍ നിന്ന് വായ്പ തുക തിരിച്ചടിക്കും.
നിങ്ങളുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വരുമാനത്തിന്റെ ഒരു ഭാഗം കടംനല്‍കിയ വ്യക്തിക്കോ, സ്ഥാപനത്തിനോ ലഭിക്കുമെന്നു സാരം. വായ്പ തുക പൂര്‍ണമായും തിരിച്ചടയ്ക്കുന്നതുവരെ ഇത് സംഭവിക്കും. ഇത്തരം വായ്പകള്‍ക്കു സാധാരണ വായ്പകളെക്കാള്‍ പലിശ കുറവായിരിക്കും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വന്‍തോതില്‍ നടക്കുന്ന സംരംഭങ്ങള്‍ക്കാകും ഈ രീതി മികച്ചതാകുക.
3. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായം തേടുക
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ സഹായത്തിനായി കൂട്ടുകാരെയും കുടുംബാംഗങ്ങളെയും സമീപിക്കുന്നത് മോശം കാര്യമല്ല. വായ്പ എടുക്കുന്നതിന് പരം പ്രിയപ്പെട്ടവരിൽ നിന്ന് നേരിട്ട് സഹായം തേടാം. ഇരു കക്ഷികളെയും സംരക്ഷിക്കുന്നതിനായി ഒപ്പിട്ടതും നോട്ടറൈസ് ചെയ്തതുമായ നിയമപരമായ കരാർ ഉപയോഗിച്ച് സഹായം ഔപചാരികമാക്കുന്നത് നല്ലതാണ്.
4. ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ വായ്പകൾ
ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ (എസ്‌ബിഎ) വായ്പകൾ സ്വീകരിക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നു. മോശം ക്രെഡിറ്റ് സ്‌കോറുകളുള്ള ബിസിനസുകൾക്കുള്ള വഴി കൂടിയാണ് ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ വായ്പകൾ.
5. ക്രെഡിറ്റ് സ്കോർ ഉയർത്തുക
ബിസിനസ് ലോൺ എടുക്കാൻ തീരുമാനിച്ചാൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തിയതിന് ശേഷം മാത്രം അപേക്ഷിക്കുക. കൃത്യസമയത്ത് കടങ്ങളും ബില്ലുകളും അടയ്ക്കുന്നത് ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കൂടുതൽ തുക കുറഞ്ഞ പലിശയ്ക്ക് ലഭിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
