സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ദീപാവലി സമയത്ത് സ്വർണം വാങ്ങിക്കൂട്ടുന്നത് ഒരു ആചാരമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നത് അത്ര എളുപ്പമല്ല. കാരണം, 24 കാരറ്റ് സ്വർണം 1 ലക്ഷം രൂപ കടന്നിരിക്കുന്നു. ഒറ്റയടിക്ക് ഇത്രയും വലിയ തുക മുടക്കുക എന്നത് സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. എങ്കിലും, ഈ ദീപാവലിക്ക് ഒരു തരി പൊന്നെങ്കിലും വേണമെന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്?
പേടിക്കേണ്ട, സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സാഹചര്യത്തിൽ സ്വർണ നിക്ഷേപ പദ്ധതികളിൽ ചേരുന്നത് ഒരു മികച്ച തീരുമാനമായിരിക്കും. ഇത്തരം പദ്ധതികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് നോക്കാം;
സ്വർണ നിക്ഷേപ പദ്ധതികൾ എങ്ങനെ പ്രവർത്തിക്കുന്നു
പ്രതിമാസ തവണകളായി ഒരു നിശ്ചിത തുക അടച്ച് കാലാവധി പൂർത്തിയാവുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കുന്ന പ്ലാനുകളാണ് ഇത്തരം സ്വർണ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നത്. സാധാരണയായി 6 മുതൽ 12 മാസം വരെയാണ് ഇത്തരം നിക്ഷേപങ്ങളുടെ ദൈർഘ്യം. മാത്രമല്ല 11 മാസത്തെ ജനപ്രിയ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. ഒറ്റയടിക്ക് വലിയൊരു തുക കരുതാതെ ഓരോ മാസവും നിശ്ചിത തുക മാറ്റി വെച്ച് സ്വർണം സ്വരുക്കൂട്ടാൻ ഇതിലൂടെ സാധിക്കുന്നു.
നിക്ഷേപത്തിൻ്റെ കാലാവധി അവസാനിക്കുമ്പോൾ അടച്ച മൊത്തം തുകയ്ക്കും അനുസരിച്ച് സ്വർണാഭരണ രൂപത്തിലോ, അല്ലെങ്കിൽ നാണയ രൂപത്തിലോ വാങ്ങാവുന്നതാണ്. ഇതുപോലെ സ്വർണം വാങ്ങുമ്പോൾ മിക്ക ജ്വല്ലറികളും പണിക്കൂലിയിൽ കിഴിവുകൾ നൽകുന്നത് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഉറപ്പാക്കും.

രണ്ട് തരം പ്ലാനുകൾ
സ്വർണം വാങ്ങുന്നതിനുള്ള ഇഎംഐ പ്ലാനുകൾ പ്രധാനമായും രണ്ട് തരത്തിലാണെന്ന് സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ എംഡിയും സിഇഒയുമായ സുവാങ്കർ സെൻ പറയുന്നു. രണ്ട് പ്ലാനിനെ കുറിച്ചും അറിയാം;
ഓപ്പൺ റേറ്റ് പ്ലാനുകൾ: നിക്ഷേപത്തിൻ്റെ കാലാവധി അവസാനിക്കുമ്പോൾ മാത്രം സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന രീതിയാണിത്.
ഫീൽഡ് റേറ്റ് പ്ലാനുകൾ: നിങ്ങൾ ഓരോ പേയ്‌മെന്റ് നടത്തുമ്പോഴും ആ സമയത്തെ സ്വർണ വിലയിൽ പണം നിക്ഷേപിക്കപ്പെടുന്നു.
നിലവിലെ സാഹചര്യത്തിൽ ഓരോ ദിവസവും സ്വർണ വില കുതിച്ചുയരുന്നതിനാൽ ഓപ്പൺ റേറ്റ് പ്ലാനുകൾ എടുക്കുന്നത് ശ്രദ്ധിക്കണം. കാരണം, നിങ്ങൾ തിരിച്ചടവ് നടത്തുന്ന സമയത്ത് വില കൂടിയാൽ, അവസാനം ഉയർന്ന വില നൽകേണ്ടിവരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മറഞ്ഞിരിക്കുന്ന ചെലവുകൾ: പണിക്കൂലി ഒഴിവാക്കി നൽകുന്ന കിഴിവുകൾക്ക് പകരമായി പ്രോസസ്സിംഗ് ഫീസ് പോലുള്ള ചാർജുകൾ ഈടാക്കിയേക്കാം.
വില നിശ്ചയിക്കുന്ന രീതി: ഓപ്പൺ റേറ്റ് പ്ലാനുകൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉയർന്ന വിലയ്ക്ക് സ്വർണം വാങ്ങാൻ കാരണമായേക്കാം.
പ്രതിമാസ തവണകൾ: ഒരു തവണ തിരിച്ചടവ് നടത്തിയാൽ പിന്നീട് ആ തുകയിൽ മാറ്റം വരുത്താൻ സാധിക്കില്ല.
ചെലവ് പരിധി വ്യക്തമായി നിശ്ചയിക്കുക
ആഘോഷങ്ങൾക്ക് മുമ്പ് ഓരോ പർച്ചേസുകളും നടത്തുമ്പോഴും ചെലവ് പരിധി വ്യക്തമായി നിശ്ചയിക്കണം. ബഡ്ജറ്റ് നിശ്ചയിക്കുന്നത് ദൈനംദിന ചെലവുകളെ ബാധിക്കാതെ പണം ചെലവഴിക്കാൻ സഹായിക്കും.
സ്വർണ നിക്ഷേപ പദ്ധതികൾ ചിട്ടികൾ പോലെ കണക്കാക്കാം. അതിലൂടെ നിങ്ങൾക്ക് സ്വർണാഭരണങ്ങളോ, നാണയങ്ങളോ വാങ്ങിക്കാൻ സാധിക്കും. എന്നാൽ ലാഭം പ്രതീക്ഷിച്ച് നിക്ഷേപങ്ങൾ പരിഗണിക്കുമ്പോൾ സ്വർണം ഇടിഎഫുകൾ പോലുള്ളവ നല്ല തിരഞ്ഞെടുപ്പാവുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

യുഎസ്-ഇസ്രായേല്-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു



Click it and Unblock the Notifications