ഡിജിറ്റൽ യുഗത്തിൽ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത് ഇന്ന് വിരൽത്തുമ്പിലെ കാര്യമാണ്. മിനിറ്റുകൾക്കുള്ളിൽ കുറഞ്ഞ പ്രീമിയത്തിൽ മികച്ച പോളിസികൾ നമുക്ക് മുന്നിലെത്തും. എന്നാൽ ഈ വേഗതയും സൗകര്യവും പലപ്പോഴും ക്ലെയിം സമയത്ത് വലിയ തിരിച്ചടിയായി മാറാറുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ചെറിയ അശ്രദ്ധകൾ എങ്ങനെയാണ് വലിയ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടാൻ കാരണമാകുന്നത് എന്ന് നോക്കാം.
വേഗതയല്ല, വ്യക്തതയാണ് പ്രധാനം
ഓഫീസിലെ തിരക്കിനിടയിലോ യാത്രയ്ക്കിടയിലോ പത്ത് മിനിറ്റുകൊണ്ട് ഫോണിലൂടെ പോളിസി എടുക്കുന്നവരാണ് നമ്മളിൽ പലരും. ഇത്തരം വേഗത ക്ലെയിം കിട്ടാനുള്ള സാധ്യത കുറയ്ക്കുന്നു. പോളിസിയിലെ നിബന്ധനകൾ, ഒഴിവാക്കപ്പെട്ട രോഗങ്ങൾ, കാത്തിരിപ്പ് കാലാവധി എന്നിവ വായിച്ചു മനസ്സിലാക്കാതെ സമ്മതം അറിയിക്കുന്നതായുള്ള ബട്ടൺ അമർത്തുന്നത് അപകടകരമാണ്.

നിലവിലുള്ള രോഗവിവരങ്ങൾ: വെളിപ്പെടുത്താൻ മറന്നുപോകുന്ന കാര്യങ്ങൾ
ഏതൊക്കെ കാര്യങ്ങളാണ് നിലവിലുള്ള രോഗങ്ങൾ എന്ന വിഭാഗത്തിൽ വരുന്നത് എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയുണ്ടാകില്ല. മുമ്പ് രോഗനിർണ്ണയം നടത്തിയെങ്കിലും ഇപ്പോൾ പ്രശ്നങ്ങളില്ലാത്ത അവസ്ഥകൾ, കുറഞ്ഞ കാലയളവിൽ കഴിച്ച മരുന്നുകൾ, അല്ലെങ്കിൽ ബോർഡർലൈൻ പരിശോധനാ ഫലങ്ങൾ എന്നിവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഓൺലൈൻ ഫോമുകൾ ചോദ്യങ്ങളെ ലളിതമാക്കുന്നുണ്ടെങ്കിലും, ക്ലെയിം സമയത്ത് ഇൻഷുറൻസ് കമ്പനികൾ ആശുപതി രേഖകളെയാണ് ആശ്രയിക്കുന്നത്. ഈ രേഖകളിൽ ഉള്ള വിവരങ്ങൾ പ്രൊപ്പോസൽ ഫോമിൽ ഇല്ലെങ്കിൽ, അത് ക്ലെയിം നിരസിക്കപ്പെടാൻ കാരണമാകും. ഇവിടെ സുരക്ഷിതമായ മാർഗ്ഗം കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമായി വെളിപ്പെടുത്തുക എന്നതാണ്. എല്ലാ വിവരങ്ങളും വെളിപ്പെടുത്തുന്നത് പ്രീമിയം തുക വർദ്ധിപ്പിക്കാനോ അല്ലെങ്കിൽ വെയ്റ്റിംഗ് പീരിയഡ്കൂടാനോ കാരണമായേക്കാം, പക്ഷേ അത് നിങ്ങളുടെ ക്ലെയിം സുരക്ഷിതമാക്കും.
ഒഴിവാക്കലുകളും വെയ്റ്റിംഗ് പീരിയഡുകളും ഓൺലൈനിലും ബാധകമാണ്
മിക്ക പോളിസികൾക്കും ചില പ്രത്യേക ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും അല്ലെങ്കിൽ നിലവിലുള്ള രോഗങ്ങൾക്കും വെയ്റ്റിംഗ് പീരിയഡുകൾ ഉണ്ടാകും. ചെക്ക്-ഔട്ട് സമയത്ത് ഇത്തരം വിവരങ്ങൾ പലപ്പോഴും എടുത്തുപറയാറില്ല. ചികിത്സ യഥാർത്ഥമല്ല എന്നതുകൊണ്ടല്ല മിക്ക ക്ലെയിമുകളും നിരസിക്കപ്പെടുന്നത്, മറിച്ച് പോളിസി നിബന്ധനകളിൽ മറഞ്ഞിരിക്കുന്ന വെയ്റ്റിംഗ് പീരിയഡിനുള്ളിൽ ആ ചികിത്സ വന്നതുകൊണ്ടാണ്. ഒഴിവാക്കപ്പെട്ട കാര്യങ്ങൾ വായിക്കുന്നത് അത്ര രസകരമായ കാര്യമല്ലായിരിക്കാം, പക്ഷേ അത് അത്യാവശ്യമാണ്. എന്തൊക്കെ പരിരക്ഷ ലഭിക്കും എന്നതിനോളം തന്നെ പ്രധാനമാണ് എന്തൊക്കെ ലഭിക്കില്ല എന്ന് മനസ്സിലാക്കുന്നതും.
ഓട്ടോ-ഫിൽ പിശകുകളും ചെക്ക്ബോക്സ് മടുപ്പും
ഡിജിറ്റൽ സൗകര്യങ്ങൾ നമ്മെ കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നു. പലപ്പോഴും ഓട്ടോ-ഫിൽ വഴി വരുന്ന പേര്, വിലാസം, തീയതികൾ എന്നിവ നാം പരിശോധിക്കാറില്ല. ഇൻഷുറൻസ് പോളിസിയിലെയും ആശുപത്രി രേഖകളിലെയും പേരുകളിലുള്ള ചെറിയ വ്യത്യാസം പോലും ക്ലെയിം നടപടികൾ സങ്കീർണ്ണമാക്കിയേക്കാം. പുകയില, മദ്യപാനം എന്നിവയുടെ ഉപയോഗം, മുൻകാല രോഗവിവരങ്ങൾ എന്നിവ തെറ്റായി നൽകുന്നത് പിന്നീട് കർശനമായ പരിശോധനകൾക്ക് ഇടയാക്കും. ഓരോ ഓൺലൈൻ പ്രൊപ്പോസൽ ഫോമും ഒരു നിയമപരമായ സത്യവാങ്മൂലമാണ്. നേരിട്ട് ഒപ്പിട്ടു നൽകുന്ന ഒരു രേഖയ്ക്ക് നൽകുന്ന അതേ ഗൗരവം ഇതിനും നൽകേണ്ടതുണ്ട്.
കുറഞ്ഞ പ്രീമിയം എന്ന കെണി
സാധാരണയായി ഏറ്റവും കുറഞ്ഞ പ്രീമിയം അടിസ്ഥാനമാക്കിയാണ് പോളിസികൾ ക്രമീകരിക്കുന്നത്. ഇവിടെയുള്ള അപകടം എന്തെന്നാൽ, ഇൻഷുറൻസ് പരിരക്ഷയേക്കാൾ കൂടുതൽ പ്രാധാന്യം നാം കുറഞ്ഞ ചിലവിന് നൽകുന്നു എന്നതാണ്. 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലാഭകരമായി തോന്നാമെങ്കിലും, ഇന്നത്തെ കാലത്ത് നഗരങ്ങളിലെ ചികിത്സാ ചിലവ് നോക്കിയാൽ ഒരു വലിയ ശസ്ത്രക്രിയയ്ക്ക് പോലും ഇത് തികയില്ല. കുറഞ്ഞ പ്രീമിയം നിങ്ങളുടെ ചികിത്സാ ചിലവ് കുറയ്ക്കുന്നില്ല, മറിച്ച് ഇൻഷുറൻസ് കമ്പനി നൽകുന്ന തുക കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത്.
പ്രൊപ്പോസൽ ഫോം പരിശോധന
പോളിസി എടുത്തു കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനികൾ ഒരു പ്രൊപ്പോസൽ സമ്മറി ഇമെയിൽ അയക്കാറുണ്ട്. മിക്കവാറും ആരും അത് തുറന്നു നോക്കാറില്ല. എന്നാൽ ക്ലെയിം സമയത്ത് കമ്പനികൾ പ്രധാനമായും പരിശോധിക്കുന്നത് ഈ രേഖയാണ്.
ഓൺലൈൻ ഇൻഷുറൻസ് എപ്പോഴാണ് ഗുണകരമാകുന്നത്?
ഇൻഷുറൻസ് വാങ്ങുന്നതിനെ ഒരു പെട്ടെന്നുള്ള ഇടപാടായി കാണാതെ, ആലോചിച്ച് എടുക്കേണ്ട ഒരു തീരുമാനമായി കാണുമ്പോഴാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഗുണകരമാകുന്നത്. പോളിസി നിബന്ധനകൾ മനസ്സിലാക്കാനും വിവരങ്ങൾ സത്യസന്ധമായി നൽകാനും രേഖകൾ പരിശോധിക്കാനും സമയം കണ്ടെത്തുന്നത് ക്ലെയിം നടപടികൾ എളുപ്പമാക്കും.
ചുരുക്കത്തിൽ, ഓൺലൈനായി ഇൻഷുറൻസ് വാങ്ങുന്നത് അപകടകരമല്ല; മറിച്ച് ശരിയായ വിവരങ്ങളില്ലാതെ ഇൻഷുറൻസ് വാങ്ങുന്നതാണ് അപകടം. പോളിസി എടുക്കുമ്പോൾ നാം നിസ്സാരമെന്ന് കരുതി വേഗത്തിൽ നൽകുന്ന വിവരങ്ങളും ശ്രദ്ധിക്കാതെ വിടുന്ന രേഖകളുമാണ് ക്ലെയിം സമയത്ത് ഏറ്റവും കൃത്യമായി പരിശോധിക്കപ്പെടുന്നത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
