100 രൂപ ഇന്നത്തെ കാലത്ത് ചെറിയ തുകയാണ്. ചായയ്ക്കൊപ്പം ലഘു പലഹാരങ്ങൾ കഴിച്ചും മറ്റാവശ്യങ്ങൾക്കുമായി എളുപ്പത്തിൽ 100 രൂപ ചിലവാകും. അതുകൊണ്ടു തന്നെ ദൈനംദിന ചെലവുകളുടെ കാര്യത്തിൽ, 100 രൂപ ഒരു തുച്ഛമായ തുകയാണ്. കാരണം ഒരു ദിവസത്തെ ചെലവുകൾ നടത്താൻ 100 രൂപയിൽ കൂടുതൽ പണം ആവശ്യമാണ്. എന്നാൽ നിക്ഷേപത്തിന്റെ കാര്യത്തിൽ ഒരു തുകയും ചെറുതല്ല. ഒരു ദിവസം 100 രൂപയുടെ നിക്ഷേപത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാം. എങ്ങനെ എന്നല്ലേ, വിശദമായി നോക്കാം.
സ്വന്തമായി ഒരു വാഹനം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. എന്നാൽ കാറിനു വേണ്ട ഉയർന്ന തുക എങ്ങനെ കണ്ടെത്തും എന്നതാണ് എല്ലാവരേയും കുഴയ്ക്കുന്ന കാര്യം. എന്നാൽ ദിവസവും 100 രൂപ മാറ്റിവച്ചാൽ കുറച്ചു കാലം കൊണ്ട് സ്വന്തം കാറെന്ന സ്വപ്നം സഫലമാക്കാൻ സാധിക്കും

15 ലക്ഷം രൂപ കണ്ടെത്താം
വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ആ പദ്ധതികളിലെ നിക്ഷേപത്തിലൂടെ പണം കണ്ടെത്താം. പ്രതിവർഷം 12 ശതമാനം റിട്ടേൺ നൽകുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ലത്.
ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. വിപണിയിലെ ഏറ്റകുറപ്പിലുകൾക്ക് മ്യൂച്വൽ ഫണ്ട് വിധേയമാണെങ്കിലും ശരാശരി പ്രതിവർഷം 12 ശതമാനം റിട്ടേൺ ലഭിക്കാനുള്ള സാധ്യതയുണ്ട്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി എല്ലാ മാസവും 3,000 രൂപ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണം. അതായത് ദിവസവും 100 രൂപ. 15 വർഷം കൊണ്ട് ആകെ നിക്ഷേപം 5,40,000 രൂപയാകും. 12 ശതമാനം റിട്ടേണിലൂടെ
9,73,728 രൂപ പലിശയായി ലഭിക്കും. അതായത് 15 വർഷം കൊണ്ട് നിക്ഷേപിച്ച പണവും പലിശ തുകയും ഉൾപ്പെടെ 15,13,728 രൂപ ലഭിക്കും. ഈ തുക ഉപയോഗിച്ച് നല്ല കാർ എളുപ്പത്തിൽ വാങ്ങാം.
നിക്ഷേപം 5 വർഷം കൂടി തുടരുകയാണെങ്കിൽ, അതായത് 3,000 രൂപ എസ്‌ഐപിയിൽ 20 വർഷത്തേക്ക് നിക്ഷേപിക്കുന്നത് തുടരുകയാണെങ്കിൽ, 29,97,444 രൂപ ലഭിക്കും.
10 വർഷം കൊണ്ട് 15 ലക്ഷം രൂപയുടെ കാർ
10 വർഷത്തിനുള്ളിൽ 15 ലക്ഷം രൂപയുടെ ഒരു കാർ വാങ്ങുക എന്നതാണ് ലക്ഷ്യമെങ്കിൽ പ്രതിമാസം 6,500 രൂപ നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുമ്പോൾ ആകെ നിക്ഷേപം 7,75,200 രൂപയാകും. 12 ശതമാനം റിട്ടേണിലൂടെ 7,25,710 രൂപയും നേടാം. അതായത് പത്തുവർഷത്തെ നിക്ഷേപത്തിലൂടെ ആകെ 15,00,910 രൂപ നേടാൻ സാധിക്കും.
5 വർഷം കൊണ്ട് 15 ലക്ഷം രൂപ
അഞ്ച് വർഷത്തിനുള്ളിൽ 15 ലക്ഷം രൂപ സമാഹരിക്കാൻ, പ്രതിമാസം 18,185 രൂപയുടെ നിക്ഷേപം ആവശ്യമാണ്. അഞ്ച് വർഷത്തിനുള്ളിൽ 10,91,100 രൂപ നിക്ഷേപിക്കും. 12 ശതമാനം റിട്ടേണിലൂടെ 4,08,915 രൂപയും നേടാം. അതായത് ആകെ 1,500,015 രൂപ.
മ്യൂച്വൽ ഫണ്ടുകളിൽ സംയുക്ത പലിശ ലഭിക്കുന്നതിനാലാണ് ദീർഘകാലാടിസ്ഥാനത്തിൽ കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ സമ്പത്ത് നേടാൻ കഴിയുന്നത്. തുക എത്ര ചെറുതാണെങ്കിലും നിക്ഷേപത്തിൽ നിന്ന് വിട്ടുനിൽക്കരുത്. ഒരു ദിവസം 100 രൂപയുടെ ചെറിയ നിക്ഷേപം പോലും 15 ലക്ഷം രൂപ വിലയുള്ള ഒരു കാർ വാങ്ങാൻ ആവശ്യമായ സമ്പത്ത് ശേഖരിക്കാൻ സഹായിക്കും.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്



Click it and Unblock the Notifications