രാജ്യത്ത് പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും പേഴ്സണൽ ലോണിന് അപേക്ഷിക്കാം. അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യുന്നതിനോ മറ്റ് സാമ്പത്തിക ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിനോ പേഴ്സണൽ ലോൺ നിങ്ങളെ സഹായിക്കും. ഒരു സ്ഥിര വരുമാനമുള്ള വ്യക്തികൾക്ക് പേഴ്സണൽ ലോൺ പെട്ടെന്ന് തന്നെ കിട്ടും. എന്നാൽ 18 വയസുള്ള കുട്ടിക്ക് പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ സാധിക്കുമോ? നിയമപരമായി ചിന്തിച്ചാൽ സാധിക്കും. കാരണം പ്രായപൂർത്തിയായ ആർക്കും വായ്പകൾക്ക് അപേക്ഷിക്കാം.
ഇന്ത്യയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും 18 വയസിനു മുകളിലുള്ള ഏതൊരു വ്യക്തിക്കും വായ്പകൾക്ക് അനുവദിക്കും. എന്നാൽ ചില മാനദണ്ഢങ്ങളും പാലിക്കാൻ ആവശ്യപ്പെടുന്നു. വരുമാനം, തൊഴിൽ നില, ക്രെഡിറ്റ് സ്കോർ തുടങ്ങിയ ഘടകങ്ങളാണ് ഒരു അപേക്ഷകൻ്റെ യോഗ്യതയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും 18 വയസ്സായവർക്ക് ലോൺ അനുവദിക്കുന്നതിൽ ബാങ്കുകൾ പിൻവാങ്ങുന്നത്.
അപേക്ഷകൻ പ്രായപൂർത്തിയായെങ്കിലും അവർക്ക് ജോലിയിൽ നിന്നോ മറ്റേതെങ്കിലും മാർഗത്തിലൂടെ സ്ഥിരമായ വരുമാനം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. മിക്ക ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും അപേക്ഷകർക്ക് ഒരു പ്രതിമാസ വരുമാനം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്കോ പാർട്ട് ടൈം ജോലിയുള്ള വിദ്യാർത്ഥികൾക്കോ ജാമ്യം നിൽക്കാൻ ഒരാൾ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ വായ്പ ലഭിക്കാൻ പ്രയാസമേറും.
18 വയസ്സിൽ ഒരു പേഴ്സണൽ ലോണിന് എങ്ങനെ അപേക്ഷിക്കാം? അപേക്ഷകൻ എന്തെല്ലാം യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം? വിശദമായി അറിയാം.

1) യോഗ്യത പരിശോധിക്കുക: അപേക്ഷകർക്ക് ജോലിയിലൂടെയോ ബിസിനസ്സിലൂടെയോ സ്ഥിരമായ ഒരു വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം. 18 വയസ് മുതൽ വായ്പക്ക് അപേക്ഷിക്കാം. വ്യക്തിയുടെ വരുമാനം, ക്രെഡിറ്റ് ഹിസ്റ്ററി, നിങ്ങളുടെ പ്രൊഫൈൽ എന്നിവയെ ആശ്രയിച്ചാണ് വായ്പ അംഗീകരിക്കുന്നത്.
2) മികച്ച ക്രെഡിറ്റ് ഹിസ്റ്ററി വേണം: പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ അപേക്ഷകൻ്റെ ക്രെഡിറ്റ് സ്കോർ വളരെ പ്രധാനമാണ്. ഉയർന്ന സ്കോർ ഉണ്ടെങ്കിൽ നിങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്പ നേടാൻ സാധിക്കും. മാത്രമല്ല ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങളുടെ കടം തിരിച്ചടക്കാനുള്ള കഴിവ് കാണിക്കുന്നു. അപേക്ഷകന് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലോ മുൻപ് ചെറിയ വായ്പകൾ എടുത്ത വ്യക്തിയാണെങ്കിലോ അത് മികച്ച ക്രെഡിറ്റ് റെക്കോർഡ് സ്ഥാപിക്കാൻ സഹായിക്കും. ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലെങ്കിലും ചിലപ്പോൾ ഒരു സഹ-അപേക്ഷകൻ്റെ സഹായത്തോടെ വായ്പ ലഭിച്ചേക്കാം.
3) സഹ-അപേക്ഷകന്റെ സഹായം തേടുക: 18 വയസുള്ള അപേക്ഷകന് പേഴ്സണൽ ലോൺ ലഭിക്കുന്നതിന് സ്ഥിരവരുമാനവും നല്ല ക്രെഡിറ്റ് സ്‌കോറുമുള്ള അപേക്ഷകന്റെ രക്ഷിതാവോ അല്ലെങ്കിൽ ഒരു സഹ-അപേക്ഷകനോ ഉണ്ടെങ്കിൽ പേഴ്സണൽ ലോൺ ലഭിക്കാൻ സാധ്യതയുണ്ട്.
4) ആവശ്യമായ രേഖകൾ: പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ 18 വയസ് പ്രായമുള്ളവർ വിവിധ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഏതെല്ലാമെന്ന് നോക്കാം;
- തിരിച്ചറിയൽ രേഖ - ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്.
- മേൽവിലാസം തെളിയിക്കുന്ന രേഖ - യൂട്ടിലിറ്റി ബില്ലുകൾ, വാടക കരാർ അല്ലെങ്കിൽ ആധാർ കാർഡ്.
- വരുമാനത്തിൻ്റെ തെളിവ് - സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ അല്ലെങ്കിൽ ആദായ നികുതി റിട്ടേണുകൾ (ITR).
- ഫോട്ടോ - പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ.
- പ്രായം തെളിയിക്കുന്ന രേഖ - ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ വിടുന്ന സർട്ടിഫിക്കറ്റ്.
ഈ കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ 18 വയസ്സുള്ളവർക്ക് ഇന്ത്യയിൽ പേഴ്സണൽ ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ഈ 18 വയസ്സുള്ള യുവ അപേക്ഷകർ അവരുടെ തിരിച്ചടവ് ശേഷിയെ കുറിച്ച് ബോധവാൻമാരായിരിക്കണം. കൃത്യമായി തിരിച്ചടവുകൾ പൂർത്തിയാക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications