സാമ്പത്തിക ലക്ഷ്യങ്ങള്‍ നമ്മളില്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് ദീര്‍ഘ കാല ലക്ഷ്യങ്ങളോ അല്ലെങ്കില്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ മുന്നിലുള്ള എന്തെങ്കിലും കാര്യമോ ആകാം. ഏതായാലും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഒരു വ്യക്
സാമ്പത്തിക ലക്ഷ്യങ്ങള്‍ നമ്മളില്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് ദീര്‍ഘ കാല ലക്ഷ്യങ്ങളോ അല്ലെങ്കില്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ മുന്നിലുള്ള എന്തെങ്കിലും കാര്യമോ ആകാം. ഏതായാലും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഒരു വ്യക്തിയ്ക്ക് മാത്രമാണ് ഇത്തരത്തില്‍ ആശങ്കകളൊന്നുമില്ലാതെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. തീര്‍ച്ചയായും നിക്ഷേപങ്ങള്‍ അതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും.
കൃത്യമായ നിക്ഷേപ ആസൂത്രണം
എന്നാല്‍ നാം ഉദ്ദേശിക്കുന്ന കാലയളവ് പൂര്‍ത്തിയാകുമ്പോഴേക്കും നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം നേടണമെങ്കില്‍ കൃത്യമായ നിക്ഷേപ ആസൂത്രണം അനിവാര്യമാണ്. മാത്രമല്ല യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അവ നടപ്പിലാക്കുകയും വേണം. എങ്കില്‍ മാത്രമേ നിക്ഷേപം ഗുണകരമാവുകയുള്ളൂ. ഇവിടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ എങ്ങനെ നിക്ഷേപത്തിലൂടെ കണ്ടെത്താം എന്നാണ് നാം പരിശോധിക്കുന്നത്.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍
നിക്ഷേപത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ആദായം ലഭിക്കുന്നത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വഴിയാണ്. മറ്റേതൊരു നിക്ഷേപ പദ്ധതി നിങ്ങള്‍ക്ക് തരുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരമായി എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ രീതിയിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താം.
എസ്ഐപികള്‍
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ തുടക്കക്കാരന് എന്ന നിലയില്‍ ആദ്യം നിങ്ങള്‍ നിശ്ചയിക്കേണ്ടത് എത്രമാത്രം റിസ്ക് ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണ് എന്നതാണ്. ഒപ്പം നിങ്ങളുടെ നിക്ഷേപം എത്രത്തോളം ഉണ്ടായിരിക്കണമെന്നും നേരത്തെ വ്യക്തമായി ഉറപ്പിക്കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും പൊതുവായി സ്വീകരിക്കുന്ന മാര്‍ഗം എസ്ഐപികളാണ്. അത് നിലവിലെ നിങ്ങളുടെ സാമ്പത്തിക നിലയിന്മേല് അധിക ബാധ്യതയോ സമ്മര്‍ദമോ ഉണ്ടാക്കാതെ നിങ്ങളുടെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളുടെ ആസൂത്രണത്തിന് നിങ്ങളെ സഹായിക്കുന്നു.
സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ എങ്ങനെ?
ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപം നടത്തുന്നതാണ് എസ്ഐപി നിക്ഷേപത്തിലെ രീതി. 500 രൂപ മുതലുള്ള ചെറിയ തുകകള്‍ നിക്ഷേപിച്ചുകൊണ്ടും നിങ്ങള്‍ക്ക് എസ്ഐപി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. മ്യൂച്വല്‍ ഫണ്ട് എസ്ഐപി രീതിയില്‍ നിക്ഷേപങ്ങള്‍ക്ക് 12 ശതമാനം മുതല്‍ 16 ശതമാനം വരെയുള്ള ആദായം നിക്ഷേപം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
എത്രയും നേരത്തേ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭക്കുവാന് സാധിക്കുമോ ആത്രയും ഉയര്‍ന്ന നേട്ടം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം, എസ്ഐപി തുകയില്‍ ഓരോ വര്‍ഷവും വരുത്തേണ്ട സറ്റെപ്പ് അപ്പ് വര്‍ധനവാണ്. അതായത് നിങ്ങളുടെ വരുമാനത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധനവിന് അനുപാതമായി ഒരു നിശ്ചിത തുകയുടെ വര്‍ധനവ് ഓരോ വര്‍ഷവും എസ്ഐപി നിക്ഷേപ തുകയിലും വരുത്തണം.
6 വര്‍ഷത്തില്‍ 30 ലക്ഷം
നേരത്തെ പറഞ്ഞത് പോലെ ഇവിടെ 30 ലക്ഷം രൂപ കണ്ടെത്തുവാനുള്ള നിക്ഷേപ കാലയളവ് 6 വര്‍ഷമാണ്. 20,000 രൂപ പ്രതിമാസ എസ്ഐപി നിക്ഷേപത്തിലൂടെ ഈ തുക 6 വര്‍ഷത്തില്‍ കണ്ടെത്തണമെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും നിങ്ങള്‍ പ്രതിവര്‍ഷം 23 ശതമാനമെങ്കിലും ആദായം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്രയും ഉയര്‍ന്ന ആദായം ഇക്വിറ്റി ഫണ്ടുകളുടെ ഇപ്പോഴത്തെ ഹ്രസ്വകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 6 വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്നത് ശുഭാപ്തി വിശ്വാസക്കൂടതലായിപ്പോകും.
എവിടെ നിക്ഷേപിക്കാം?
യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം പരമാവധി ശരാശരി ഒരു 12 ശതമാനം ആദായം നമുക്ക് പ്രതീക്ഷിക്കാം. ടാറ്റ ഇന്‍ഡക്സ് സെന്‍സെക്സ് ഫണ്ട്, എച്ച്ഡിഎഫ്സി ഇന്‍ഡക്സ് സെന്‍സെക്സ് ഫണ്ട്, ഫ്ളക്സി ക്യാപ്, ലാര്‍ജ് മിഡ് ക്യാപ് ഫണ്ടുകള്‍, പരാഗ് പരിഖ് ഫ്ളക്സി ക്യാപ് ഫണ്ട്, മിറേ അസറ്റ് എമേര്‍ജിംഗ് ബ്ലൂചിപ്പ് ഫണ്ട് എന്നിവയിലെ ഏതെങ്കിലും ഡയറക്ട് പ്ലാനുകളില്‍ എസ്ഐപി രീതിയില്‍ നിങ്ങളുടെ തുക നിക്ഷേപിക്കാം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ 6 വര്‍ത്തില്‍ നിങ്ങള്‍ക്ക് ഏകദേശം 21 ലക്ഷം രൂപ നേടാം.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications