യര്‍ന്ന ചിലവുകള്‍ ആവശ്യമായി വരുന്ന അടിയന്തിര ചികിത്സാ ചിലവുകള്‍ക്കായി ഒരു വ്യക്തിയ്ക്ക് പിഎഫ് പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് നികുതി നിക്ഷേപ വിദഗ്ധരുടെ അഭിപ്രായം.
ജീവനക്കാര്‍ക്കായുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ്. എന്നാല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) നയങ്ങള്‍ പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് പിഎഫ് തുക പിന്‍വലിക്കുവാന്‍ സാധിക്കുന്നത്. വീട് വാങ്ങിക്കുക, വീട് നിര്‍മിക്കുക, വിവാഹം, വിദ്യാഭ്യാസം, അടിയന്തിര ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സാധാരണ ഗതിയില്‍ പിഫ് പിന്‍വലിക്കാന്‍ അനുവദിക്കുക.

ഉയര്‍ന്ന ചിലവുകള്‍ ആവശ്യമായി വരുന്ന അടിയന്തിര ചികിത്സാ ചിലവുകള്‍ക്കായി ഒരു വ്യക്തിയ്ക്ക് പിഎഫ് പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് നികുതി നിക്ഷേപ വിദഗ്ധരുടെ അഭിപ്രായം. കോവിഡ് രോഗം ബാധിച്ച് ആശുപത്രി ചികിത്സ ആവശ്യമായ വ്യക്തികള്‍ക്കും പിഎഫ് അല്ലെങ്കില്‍ ഇപിഎഫ് അക്കൗണ്ടില്‍ നിന്നും പിഎഫ് തുക പിന്‍വലിക്കാന്‍ സാധിക്കമെന്നും അവര്‍ വ്യക്തമാക്കുന്നു.
പിഎഫ്/ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്കോ, പങ്കാളിയ്ക്കോ, മക്കള്‍ക്കോ, മാതാപിതാക്കള്‍ക്കോ അടിയന്തിര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ പിഎഫ് തുക പിന്‍വലിക്കുവാന്‍ നിക്ഷേപകന് സാധിക്കും. എന്നാല്‍ അതീവ ഗുരുതരമായും ഉയര്‍ന്ന ചികിത്സാ ചിലവ് ആവശ്യമുള്ളതുമായ രോഗങ്ങളുടെ ചികിത്സയ്ക്കായി മാത്രമേ പിഎഫ് പിന്‍വലിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.
അക്കൗണ്ട് ഉടമയുടെ അടിസ്ഥാന ശമ്പളത്തിന്റെ ആറ് മടങ്ങ് വരുന്ന തുകയോ, പലിശയടക്കമുള്ള ആ വ്യക്തിയുടെ വിഹിതമോ ഏതാണ് ചെറിയ തുക, ആ തുകയാണ് ചികിത്സാ ആവശ്യങ്ങള്‍ക്കായി പിഎഫില്‍ നിന്നും പിന്‍വലിക്കുവാന്‍ സാധിക്കുക. ചികിത്സാ അടിയന്തിര ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കുന്ന പിഎഫ് / ഇപിഎഫ് തുകയ്ക്ക് ലോക്ക് ഇന്‍ കാലാവധിയോ, നിര്‍ബന്ധിത സേവന കാലാവധിയോ ഇല്ല.
അക്കൗണ്ട് ഉടമയോ, അയാളുടെ പങ്കാളിയോ, മക്കളോ, മാതാപിതാക്കളോ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും പിഎഫ്/ ഇപിഎഫ് നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കും. എന്നാല്‍ അതേ സമയം ചികിത്സയ്ക്കായി ഉയര്‍ന്ന തുക ചിലവ് വന്നു എന്ന് വ്യക്തമാക്കുന്ന രേഖകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ പേപ്പറുകളും ആശുപത്രി ബില്ലുകളും ഒപ്പം സമര്‍പ്പിച്ചാല്‍ മാത്രമേ അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
